കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, നദികൾ, കാടുകൾ, കാലാവസ്‌ഥ തുടങ്ങിയ മേഖലയിൽ നിന്ന് പിഎസ്‌സി പരീക്ഷയിൽ ധാരാളം ചോദ്യങ്ങൾ വരാറുണ്ട്. നദികളും അതിരുകളും അടക്കമുള്ള കാര്യങ്ങൾ ഭൂപടത്തിന്റെ സഹായത്തോടെ പഠിക്കാൻ ശ്രമിക്കുക. ചില ചോദ്യങ്ങൾ നോക്കാം 1. ചുവടെ പറയുന്ന തീരപ്രദേശത്തിന്റെ സവിശേഷതകളുമായി

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, നദികൾ, കാടുകൾ, കാലാവസ്‌ഥ തുടങ്ങിയ മേഖലയിൽ നിന്ന് പിഎസ്‌സി പരീക്ഷയിൽ ധാരാളം ചോദ്യങ്ങൾ വരാറുണ്ട്. നദികളും അതിരുകളും അടക്കമുള്ള കാര്യങ്ങൾ ഭൂപടത്തിന്റെ സഹായത്തോടെ പഠിക്കാൻ ശ്രമിക്കുക. ചില ചോദ്യങ്ങൾ നോക്കാം 1. ചുവടെ പറയുന്ന തീരപ്രദേശത്തിന്റെ സവിശേഷതകളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, നദികൾ, കാടുകൾ, കാലാവസ്‌ഥ തുടങ്ങിയ മേഖലയിൽ നിന്ന് പിഎസ്‌സി പരീക്ഷയിൽ ധാരാളം ചോദ്യങ്ങൾ വരാറുണ്ട്. നദികളും അതിരുകളും അടക്കമുള്ള കാര്യങ്ങൾ ഭൂപടത്തിന്റെ സഹായത്തോടെ പഠിക്കാൻ ശ്രമിക്കുക. ചില ചോദ്യങ്ങൾ നോക്കാം 1. ചുവടെ പറയുന്ന തീരപ്രദേശത്തിന്റെ സവിശേഷതകളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, നദികൾ, കാടുകൾ, കാലാവസ്‌ഥ തുടങ്ങിയ മേഖലയിൽ നിന്ന് പിഎസ്‌സി പരീക്ഷയിൽ ധാരാളം ചോദ്യങ്ങൾ വരാറുണ്ട്. നദികളും അതിരുകളും അടക്കമുള്ള കാര്യങ്ങൾ ഭൂപടത്തിന്റെ സഹായത്തോടെ പഠിക്കാൻ ശ്രമിക്കുക. ചില ചോദ്യങ്ങൾ നോക്കാം

 

ADVERTISEMENT

1. ചുവടെ പറയുന്ന തീരപ്രദേശത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നിരീക്ഷിച്ച് ശരിയായ ഉത്തരം എഴുതുക.

 

(1) സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയരം.

(2) പൊതുവേ മണൽ നിറഞ്ഞ പ്രദേശം.

ADVERTISEMENT

(3) തെങ്ങ്, നെല്ല് തുടങ്ങിയ വിളകളാണ് മുഖ്യമായും കൃഷി ചെയ്യുന്നത്.

A. (1), (2) എന്നിവ ശരിയാണ് (3) തെറ്റാണ്.

B. (2), (3) എന്നിവ ശരിയാണ് (1) തെറ്റാണ്.

C. (1), (2), (3) എന്നിവ ശരിയാണ്.

ADVERTISEMENT

D. (1), (3) എന്നിവ ശരിയാണ് (2) തെറ്റാണ്.

 

2. പ്രദേശത്തെ മണ്ണിനും വിളക്കും ഓരോ സമയത്ത് ആവശ്യമായ പരിചരണം കൃത്യമായ അളവിൽ നൽകുന്ന കൃഷി രീതി അറിയപ്പെടുന്നത് :

 

A. ഹരിത ഗൃഹ കൃഷി

B. ഫെർട്ടിഗേഷൻ

C. വെർട്ടിക്കൽ നെറ്റ് ഫാമിങ്

D. കൃത്യത കൃഷി

 

3. കേരളത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

 

(1) മിതമായ കാലാവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നത്

(2) അതികഠിനമായ ചൂടോ തണുപ്പോ കേരളത്തിൽ അനുഭവപ്പെടാതിരിക്കാൻ പ്രധാന കാരണം കടലിന്റെ സാമീപ്യമാണ്

(3) തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നു

(4) വൈകുന്നേരങ്ങളിലെ ഇടിയോടു കൂടിയ മഴയാണ് കാലവർഷത്തിന്റെ പ്രത്യേകത

A. (1), (4) എന്നിവ.

B. (1), (2), (3) എന്നിവ.

C. (1), (3) എന്നിവ.

D. (2), (4) എന്നിവ.

 

4. കൊടുങ്ങരപ്പള്ളം പുഴ ഒഴുകുന്ന സ്ഥലം ചുവടെ പറയുന്നവയിൽ ഏതാണ് :

 

A. ചാലക്കുടി B. മൂന്നാർ

C. അട്ടപ്പാടി D. പനമരം

 

5. ഇടനാടുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

 

(1) കേരളത്തിൽ ഏറ്റവുമധികം വിളവൈവിധ്യമുള്ള പ്രദേശം.

(2) ധാരാളമായി ലഭിക്കുന്ന മഴ, ഇടനാട്ടിലെ ചെറുകുന്നിൻപ്രദേശങ്ങളിലെ കരേവ മണ്ണിന്റെയും നദീതടങ്ങളിലെ ചെമ്മണ്ണിന്റെയും കനത്ത ആവരണം എന്നിവ ഇടനാട്ടിലെ വിളവൈവിധ്യത്തിനു കാരണമാകുന്നു.

(3) ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവ ഇടനാട്ടിലെ വിളവൈവിധ്യത്തിന്റെ ഭാഗമാണ്.

(4) റബർ കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഭൂപ്രകൃതി വിഭാഗമാണ്.

A. (1), (3), (4) എന്നിവ

B. (1), (2) എന്നിവ

C. (2), (4) എന്നിവ

D. (1), (3) എന്നിവ

 

6. ഇന്ത്യയിലെ റബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് :

 

A. ജയിംസ് മർഫി

B. ജോൺ ജോസഫ് മർഫി

C. ജോർജ് മർഫി

D. ഫുക്കുവോക്ക

 

7. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായതു തിരഞ്ഞെടുക്കുക.

 

A. കടുവ, പുലി, വരയാട്, സിംഹവാലൻ കുരങ്ങ് എന്നിവയും രാജവെമ്പാല ഉൾപ്പെടെയുള്ള പലതരം പാമ്പുകൾ നിരവധി ഇനം പക്ഷികളും ചിത്രശലഭങ്ങളും തുടങ്ങിയ അപൂർവമായ ജീവികളും പശ്ചിമഘട്ടത്തിലുണ്ട്.

B. ഈട്ടി,അകിൽ, ചന്ദനം, രക്തചന്ദനം തുടങ്ങിയ മരങ്ങളും പലതരം ഓർക്കിഡുകളും പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്നു.

C. പശ്ചിമഘട്ടം സഹ്യപർവതനിര എന്ന പേരിലും അറിയപ്പെടുന്നു.

D. ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട വനപ്രദേശമാണു സൈലന്റ് വാലി.

 

8. താഴെ തന്നിരിക്കുന്നവയിൽ കേരളത്തിന്റെ ഏതു ഭൂവിഭാഗമാണു തേയില, ഏലം, കുരുമുളക് എന്നീ കൃഷിക്ക് ഏറ്റവും അനുയോജ്യമായത് :

 

A. മലനാട്

B. ഇടനാട്

C. തീരപ്രദേശം

D. ഇവയൊന്നുമല്ല

 

9. കൃഷിഭൂമി കുറയുന്നത് കാർഷിക മേഖലയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തെല്ലാം :

 

(1) കാർഷിക ഉൽപാദനം കുറയുന്നു.

(2) ഭക്ഷ്യവസ്തുക്കൾക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.

(3) കാർഷിക വിളകൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നു.

(4) കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ തൊഴിൽ നഷ്ടപ്പെടുന്നു.

 

A. ഇവയെല്ലാം

B. (1), (3), (4) എന്നിവ

C. (1), (2), (4) എന്നിവ

D. (2), (3) എന്നിവ

 

10. താഴെ തന്നിരിക്കുന്നവയിൽ വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം കേരളത്തിൽ അറിയപ്പെടുന്നത് :

 

A. ഇടവപ്പാതി

B. തുലാവർഷം

C. കാലവർഷം

D. മാംഗോഷവർ

 

ഉത്തരങ്ങൾ

1.C,2.D,3.B,4.C,5.A,6.B,7.D,8.A,9.C,10.B

 

Content Summary : How to Do Well on Geography Questions in the PSC Exam - PSC Tips - Mansoor Ali Kappungal