ലോകത്തിന്റെ എല്ലാ ഭാഗത്തും എല്ലാക്കാലത്തും ചില ജോലികൾക്കു പിന്നാലെ പോകുന്ന ഒട്ടേറെപ്പേരുണ്ട്. ഒരിക്കലും മടുക്കാത്ത ചില ജോലികളെക്കുറിച്ചറിയാം.

ലോകത്തിന്റെ എല്ലാ ഭാഗത്തും എല്ലാക്കാലത്തും ചില ജോലികൾക്കു പിന്നാലെ പോകുന്ന ഒട്ടേറെപ്പേരുണ്ട്. ഒരിക്കലും മടുക്കാത്ത ചില ജോലികളെക്കുറിച്ചറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിന്റെ എല്ലാ ഭാഗത്തും എല്ലാക്കാലത്തും ചില ജോലികൾക്കു പിന്നാലെ പോകുന്ന ഒട്ടേറെപ്പേരുണ്ട്. ഒരിക്കലും മടുക്കാത്ത ചില ജോലികളെക്കുറിച്ചറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാക്കാലത്തും ഒരേ ജോലികൾക്കായിക്കിരിക്കില്ല ഏറ്റവുമധികം ആവശ്യക്കാർ എത്തുന്നത്. ഒരോ തലമുറയുടെയും അഭിരുചിയിലും താൽപര്യങ്ങളിലുമുണ്ടാകുന്ന വ്യത്യാസം അനുസരിച്ച് ജോലിയുടെ സ്വഭാവം മാറും. അതനുസരിച്ച് ജോലിയോടുള്ള പ്രിയവും കൂടുകയോ കുറയുകയോ ചെയ്യാം. എന്നാലും വ്യക്തിയുടെ മുൻഗണനയനുസരിച്ചു ലഭിക്കുന്ന ജോലി തന്നെയായിരിക്കും ഇഷ്ടജോലി. ലഭിക്കുന്ന ശമ്പളം എന്നും ഏറ്റവും പ്രധാന ഘടകം തന്നെയാണ്. ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ജോലിക്ക് ആവശ്യക്കാരും കൂടുതലായിരിക്കും. ജോലിയിൽ നിന്നു ലഭിക്കുന്ന സംതൃപ്തിയാണു രണ്ടാമത്തെ ഘടകം. സമൂഹത്തിൽ ജോലിക്കു ലഭിക്കുന്ന പദവി മൂന്നാമത്തെ ഘടകവും. 

 

ADVERTISEMENT

കോളജ് ഗ്രാജ്വേറ്റ്സ് 

 

കോളജിൽ നിന്നു പഠിച്ചിറങ്ങുന്നവരുടെ മനസ്സിൽ ചില കമ്പനികളുടെ പേര് സ്ഥാനം പിടിച്ചിട്ടുണ്ടായിരിക്കും. പഠനം കഴിഞ്ഞു പുറത്തിറങ്ങിയാൽ ഏതു കമ്പനിയിൽ, എവിടെ ജോലി ചെയ്യണം എന്നതിനെക്കുറിച്ചും കൃത്യമായ രൂപമുണ്ടായിരിക്കും. മാർ‌ക്കറ്റിങ് റിസർച് ഗ്രൂപ്പായ യൂണിവേഴ്സം 2012 ൽ നടത്തിയ സർവേയിൽ‌, കോളജിൽ നിന്നു പഠിച്ചിറങ്ങുന്നതിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യാൻ ആഗ്രഹിച്ച കമ്പനി ഗൂഗിൾ ആയിരുന്നു. വൻകിട വാഹന നിർമാതാക്കളും ഊർജ ഉൽപാദക കമ്പനികളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. ആദ്യ വന്ന സ്ഥാപനങ്ങളുടെ ബ്രാൻഡ് ലോകമെങ്ങും അറിയപ്പെടുന്നവയായിരുന്നു. ശക്തമായ സാമ്പത്തിക അടിത്തറയും ഈ കമ്പനികൾക്ക് ഉണ്ടായിരുന്നു. മാനേജ്മെന്റ് കൺസൾട്ടിങ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാനും ഒട്ടേറെപ്പേരുണ്ടായി. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉയർന്ന പദവി ലഭിക്കും എന്നതായിരുന്നു കാരണം. 

 

ADVERTISEMENT

ലോകം എന്ന ഗ്രാമം

 

വിദേശയാത്ര സാധ്യമാവുന്ന ജോലികൾ ഇഷ്ടപ്പെടുന്ന ഒട്ടേറെപ്പേർ പുതിയ തലമുറയിലുണ്ട്. കൂടുതൽ കാലം വിദേശത്ത് ജോലി ചെയ്യാമെന്നതും ഇവരെ ആകർഷിക്കുന്ന പ്രധാനഘടകമാണ്. സമൂഹ മാധ്യമങ്ങളുടെ വരവോടെ രാജ്യാതിർത്തികൾ തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ഏതു രാജ്യവും അധികം അകലയൊന്നുമല്ലെന്ന നിലപാടിലാണ് പലരും. ലോകത്തെ ഒറ്റവിപണിയായി കാണാനാണ് പലർക്കും താൽപര്യം. അതനുസരിച്ചുള്ള ജീവിതരീതിയും വേഷവിധാനവുമൊക്കെയാണ് മിക്കവരും സ്വീകരിക്കുന്നത്. 

 

ADVERTISEMENT

പണം 

 

യുഎസ് ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് കണക്കനുസരിച്ച്  ഏറ്റവുമധികം പണം ലഭിക്കുന്നത് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ്. ഇതിൽത്തന്നെ സർജൻമാർക്കാണ് കൂടുതൽ ശമ്പളം. കമ്പനികളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർമാർ, അനസ്തീഷ്യ രംഗത്തു പ്രവർത്തിക്കുന്നവർ, ഡെന്റിസ്റ്റുകൾ എന്നിവരും ഒട്ടേറെ പണം സമ്പാദിക്കുന്നു. 

 

സ്വപ്നം പിന്തുടരുക 

 

ലോകത്തിന്റെ എല്ലാ ഭാഗത്തും എല്ലാക്കാലത്തും ചില ജോലികൾക്കു പിന്നാലെ പോകുന്ന ഒട്ടേറെപ്പേരുണ്ട്. 

ഒരിക്കലും മടുക്കാത്ത ചില ജോലികളെക്കുറിച്ചറിയാം.

 

1. പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ

 

2. നായകൾക്കുള്ള ഡേ കെയർ‌ നടത്തിപ്പുകാർ

 

3. മോഡലുകൾ.

 

4. അഭിനയം.

 

5. ടെലിവിഷൻ പ്രൊഡക്ഷൻ.

 

6. കായികരംഗത്തെ അനൗൺസർമാർ

 

7.ബേക്കറി ഉൽപന്ന നിർമാണം.

 

8. ചോക്ലേറ്റുകളുടെ നിർമാണം.

 

9. വെഡിങ് പ്ലാനേഴ്സ്.

 

10. ഇന്റീരിയർ ഡിസൈനർ.

 

11. ഫോട്ടോഗ്രഫർ.

 

12. എഴുത്തുകാർ 

 

Content Summary : Top 12 Jobs That Are Never Boring and Don't Feel Like Work