സ്‌പോർട്‌സ് പലരുടെയും വികാരമാണ്. ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശം പോലുമാണ്. കായികതാരങ്ങൾ മാത്രമല്ല എത്രയോ സാധാരണക്കാരും ഏറ്റവും വിലിയ ആവേശമായി കൊണ്ടുനടക്കുന്നുമുണ്ട്. കായികമേഖലയുമായി ബന്ധപ്പെടുത്തി കരിയർ രൂപപ്പെടുത്താൻ താരമാകണം എന്നുമില്ല. കായിക മേളകളുമായി ബന്ധപ്പെട്ടും ഒട്ടേറെ കരിയറുകളുണ്ട്.

സ്‌പോർട്‌സ് പലരുടെയും വികാരമാണ്. ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശം പോലുമാണ്. കായികതാരങ്ങൾ മാത്രമല്ല എത്രയോ സാധാരണക്കാരും ഏറ്റവും വിലിയ ആവേശമായി കൊണ്ടുനടക്കുന്നുമുണ്ട്. കായികമേഖലയുമായി ബന്ധപ്പെടുത്തി കരിയർ രൂപപ്പെടുത്താൻ താരമാകണം എന്നുമില്ല. കായിക മേളകളുമായി ബന്ധപ്പെട്ടും ഒട്ടേറെ കരിയറുകളുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌പോർട്‌സ് പലരുടെയും വികാരമാണ്. ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശം പോലുമാണ്. കായികതാരങ്ങൾ മാത്രമല്ല എത്രയോ സാധാരണക്കാരും ഏറ്റവും വിലിയ ആവേശമായി കൊണ്ടുനടക്കുന്നുമുണ്ട്. കായികമേഖലയുമായി ബന്ധപ്പെടുത്തി കരിയർ രൂപപ്പെടുത്താൻ താരമാകണം എന്നുമില്ല. കായിക മേളകളുമായി ബന്ധപ്പെട്ടും ഒട്ടേറെ കരിയറുകളുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌പോർട്‌സ് പലരുടെയും വികാരമാണ്. ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശം പോലുമാണ്. കായികതാരങ്ങൾ മാത്രമല്ല എത്രയോ സാധാരണക്കാരും ഏറ്റവും വിലിയ ആവേശമായി കൊണ്ടുനടക്കുന്നുമുണ്ട്. കായികമേഖലയുമായി ബന്ധപ്പെടുത്തി  കരിയർ രൂപപ്പെടുത്താൻ താരമാകണം എന്നുമില്ല. കായിക മേളകളുമായി ബന്ധപ്പെട്ടും ഒട്ടേറെ കരിയറുകളുണ്ട്. വേദിക്കു മുന്നിലും പിന്നിലുമായി. താൽപര്യമുണ്ടെങ്കിൽ ആർക്കും ആവേശകരവും ആദായകരവുമായ കരിയർ രൂപപ്പെടുത്താം. 

 

ADVERTISEMENT

 

സ്‌പോർട്‌സ് സ്റ്റാറ്റിസ്റ്റിക്കൽ അനലിസ്റ്റ് 

 

Representative Image. Photo Credit: T Turovska/istock

അക്കങ്ങളെ പേടിയില്ലെങ്കിൽ, കൂട്ടലും കുറയ്ക്കലുമുൾപ്പെട്ട കണക്കുകൂട്ടൽ ഇഷ്ടമാണെങ്കിൽ  കാത്തിരിക്കുന്ന പ്രഫഷനാണ് സ്റ്റാറ്റിസ്റ്റിക്കൽ അനലിസ്റ്റ് എന്ന കരിയർ. ഒരു താരത്തിന്റെയോ ടീമിന്റെയോ വിജയ പരാജയങ്ങളെയും പ്രകടനത്തെയും അക്കങ്ങളുടെ സഹായത്തോടെ പ്രവചിക്കാനും മുൻകൂട്ടി കാണാനും കഴിയും. പല രീതിയിലുള്ള കണക്കുകൾ വിശകലനം ചെയ്താണ് ഇത് സാധ്യമാകുന്നത്. കളിക്കുമുമ്പുള്ള ആലോചനകളിലും കളിക്കിടെ പോലും കണക്കുകളുടെ സഹായത്തോടെയാണ് താരങ്ങളും പരിശീലകനും തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നതും. താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ പോലും കണക്കുകൾ പ്രധാനമാണ്. കായികതാരങ്ങളുടെ വേതനക്കാര്യത്തിലും കണക്കുകൾ തന്നെയാണ് പ്രധാനം. ഇവിടെയും ടീം മാനേജ്‌മെന്റ് ആധാരമാക്കുന്നത് സ്റ്റാറ്റിറ്റിക്‌സ് തന്നെയാണ്. മികച്ച ഒരു കൂട്ടം അനലിസ്റ്റുകളുടെ സഹായമില്ലാതെ ഒരു പ്രഫഷനൽ ടീമിനും മുന്നോട്ടു പോകാനോ വിജയങ്ങൾ കൈപ്പിടിയിലാക്കാനോ കഴിയില്ല. 

ADVERTISEMENT

 

 

സ്‌പോർട്സ് ഏജന്റ് 

 

ADVERTISEMENT

കായികതാരങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്നവാണ് ഏജന്റുമാർ. ടീമുകളുമായി ചർച്ച നടത്തുന്നതും കോൺട്രാക്റ്റ് ഒപ്പിടുന്നതുമെല്ലാം ഏജന്റുമാരുടെ സഹായത്തോടെയാണ്. പരസ്യ ഏജൻസികളുമായി ചർച്ച നടത്തുന്നതും ഡീലുകൾ ഉറപ്പിക്കുന്നതും അവർ തന്നെ. കായികതാരത്തിന്റെ ഓരോ നീക്കവും തീരുമാനിക്കുന്നതും ഏജന്റാണെന്ന് പറയാം. താരങ്ങളുടെ നിയമപരമായ കാര്യങ്ങളും നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകളും നടത്താനും സഹായം വേണം. കടുത്ത മത്സരമുള്ള മേഖലയാണിത്. ഏതെങ്കിലും കായികഇനവുമായി ബന്ധമുണ്ടെങ്കിൽ ആ രംഗത്തെ താരങ്ങളുടെ ഏജന്റായി തിളങ്ങാൻ എളുപ്പമാണ്. മാനേജ്‌മെന്റ് കമ്പനികൾ ഒട്ടേറെ ഏജന്റുമാരെ നിയമിച്ചാണ് വിശാലമായ മേഖല കൈകാര്യം ചെയ്യുന്നത്. ഓഫിസ് ജോലി പോലെ കൃത്യമായ സമയക്രമം ഈ ജോലിക്കില്ല. ഏതു സമയത്തും ജോലി ചെയ്യാൻ തയാറാകുകയും സ്‌പോർട്‌സിനെ സ്‌നേഹിക്കുകയും ഓരോ ദിവസത്തെയും മാറ്റങ്ങളെ മനസ്സിലാക്കാനും കഴിയണം. സ്‌പോർട്‌സ് എന്ന ആവേശം കെടാതെ മനസ്സിലുണ്ടെങ്കിൽ സ്വാഭാവികമായും വിജയിക്കാം. 

 

സ്‌പോർട്സ് മെഡിസിൻ കരിയർ 

Representative Image. Photo Credit :Cunaplus_M.Faba/istock

 

മെഡിസിൻ. അല്ലെങ്കിൽ സ്‌പോർട്‌സ്. ഇതിൽ ഏത് തിരഞ്ഞെടുക്കുമെന്ന ആശങ്കയുണ്ടെങ്കിൽ വിഷമിക്കേണ്ട. സ്‌പോർട്സ് മെഡിസിൻ തന്നെ കരിയറായി തിരഞ്ഞെടുക്കാം. ഒട്ടേറെ അവസരങ്ങൾ ഈ മേഖലയിലുണ്ട്. താരങ്ങൾ ആരോഗ്യത്തോടെ തുടരുന്നതിനു പിന്നിൽ ഒട്ടേറെപ്പേരുടെ നിരന്തരമായ അധ്വാനമുണ്ട്. പരുക്കുകൾ താരങ്ങൾക്ക് ഒഴിവാക്കാൻ കഴിയില്ല. എന്നാൽ പരുക്കകളിൽ നിന്ന് മുക്തരായി വേഗം തിരിച്ചെത്തി മത്സരങ്ങളിൽ പങ്കെടുക്കേണ്ട തുണ്ട്.  ഇതിനു താരങ്ങളെ സഹായിക്കുന്നത് ഒരു സംഘം ഡോക്ടർമാരും സഹായികളുമാണ്. പരുക്കു പറ്റുമ്പോൾ മാത്രമല്ല താരങ്ങൾക്ക് സ്‌പോർ്ട്‌സ് ഫിസിഷ്യന്റെ സഹായം വേണ്ടിവരുന്നത്. ഓരോ ദിവസത്തെയും ഫിറ്റ്‌നസുമായി ബന്ധപ്പെട്ടു ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. താരത്തെ ആരോഗ്യവാനാക്കി നിലനിർത്തുക എന്നതാണ് പ്രധാനം. ടീമുകൾക്ക് താരങ്ങളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങൾ നോക്കാൻവേണ്ടി മാത്രം വിദഗ്ധരായ ഒരു ടീം ഉണ്ടായിരിക്കും. ഫിസിക്കൽ തെറപിസ്റ്റും ഡോക്ടർമാരും ശുഷ്രൂഷകരും എല്ലാം ചേർന്ന ഒരു ടീമാണ് താരങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നത്. പരുക്ക് സംഭവിക്കാതിരിക്കാനും അഥവാ അങ്ങനെ സംഭവിച്ചാൽ എത്രയും പെട്ടെന്ന് മുക്തരാകാനും സഹായിക്കുന്ന ടീം. 

 

പേശികളും സന്ധികളും മറ്റുമായി ബന്ധപ്പെട്ടാണ് ബയോമെക്കാനിസ്റ്റ് പ്രവർത്തിക്കുന്നത്. താരത്തിന്റെ ഓരോ ചലനവും നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ കൊടുക്കുകയും ചെയ്യണം. താരത്തെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് നയിക്കുന്നത് ഇവരുടെ കടമയും ജോലിയുമാണ്. പരുക്കുകൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾ കൊടുത്ത് കൂടെ നിൽക്കുന്നതിനൊപ്പം ആത്മവിശ്വാസം വർധിപ്പിക്കുകയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുകയും ചെയ്യണം. 

 

മാനസികാരോഗ്യമാണ് സ്‌പോർട്‌സ് സൈക്കോളജിസ്റ്റിന്റെ പ്രവർത്തനമേഖല. ആത്മവിശ്വാസമില്ലായ്മ, നിരാശ, പരാജയപ്പെടുമോ എന്ന പേടി എന്നിങ്ങനെ ഒട്ടേറെ മാനസിക പ്രശ്‌നങ്ങളെ താരങ്ങൾക്കു നേരിടാനുണ്ടാകും. പരിഭ്രാന്തിയും ആകാംക്ഷയും ഉൽക്കണ്ഠയും അകറ്റി, ശാന്തമായ മനസ്സോടെ താരത്തെ നിലനിർത്തുന്നതും നേട്ടങ്ങളിലേക്കു നയിക്കുന്നതും സ്‌പോർട്സ് സൈക്കോളജിസ്റ്റാണ്. പല മികച്ച താരങ്ങൾക്കും പിന്നിൽ മികച്ച സൈക്കോളജിസ്റ്റുകളുടെ സേവനവുമുണ്ട്. 

Representative Image. Photocredit: Lorado/istock

 

ഇവന്റ് കോർഡിനേറ്റർ 

Representative Image. Photo Credit: simonkr/istock

 

കായികമേള ചെറുതായാലും വലുതായാലും സംഘടിപ്പിക്കുന്നത് നിസ്സാരകാര്യമല്ല. ഒട്ടേറെ അധ്വാനവും പ്ലാനിങ്ങും വേണ്ട ജോലിയാണ്. മികച്ച സംഘാടക ശേഷിയുള്ള വലിയൊരു ടീം ഒരേ മനസ്സോടെ പ്രവർത്തിക്കുമ്പോഴാണ് മികച്ചൊരു മേള യാഥാർഥ്യമാകുന്നത്. ഇവിടെയാണ് കോർഡിനേറ്റർമാരുടെ പ്രസക്തിയും. ടിക്കറ്റ്, വേദി, കാലാവസ്ഥ, ഉദ്ഘാടനം, സമാപനം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നന്നായി നടക്കുന്നു എന്നുറപ്പാക്കുന്നത് ഇവരാണ്. അവർ വേദിക്കു പിന്നിലാണ്. എന്നാൽ അവരില്ലാതെ ഒരു മേളയും വിജയിപ്പിക്കാനാകില്ല. 

 

Representative Image. Photo Credit: gremlin/istock

സ്‌പോർട്‌സ് മീഡിയ രംഗം 

താരങ്ങളും ടീമുമായും ബന്ധപ്പെട്ട് പബ്ലിസിറ്റി വലിയൊരു ഘടകമാണ്. ആരാധകരാണ് ഏതു താരത്തിന്റെയും ശക്തി. താരത്തെക്കുറിച്ചുള്ള ശരിയായ വാർത്തകൾ പുറത്തെത്തുന്നു എന്നതും ഉറപ്പാക്കേണ്ടതുണ്ട്. പോസിറ്റീവായിരിക്കണം വാർത്തകൾ. അവ താരങ്ങൾക്ക് മാനസിക സമ്മർദം ഉണ്ടാക്കരുത്. വർത്തമാന പത്രങ്ങൾ, മാസികകൾ, ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങൾ എന്നവയുമായി ബന്ധപ്പെട്ട് മികച്ച പബ്ലിസിറ്റി വർക് നടത്താൻ വിദഗ്ധരെത്തന്നെയാണ് വേണ്ടത്. 

 

സ്‌പോർട്‌സ് മാർക്കറ്റിങ് 

ആരാധകരുടെ ആവേശപ്രകടനമില്ലാതെ ഒരു മേളയും നടത്താനാകില്ല. ഓരോ മേളയും പണം കൊയ്യുന്ന വലിയ വരുമാനമാർഗവുമാണ്. പരമാവധി ആളെത്തുക എന്നതാണ് കായികമേളയുടെ വിജയത്തിന്റെ മാനദണ്ഡം. ഇതുറപ്പാക്കുന്നതും വരുമാനം കൃത്യമായി ഉറപ്പാക്കുന്നതുമെല്ലാം മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട ടീമാണ്. ,സെയിൽസ് ഡയറക്ടർ, മാർക്കറ്റിങ് ഹെഡ്, അക്കൗണ്ട് മാനേജർ, ടിക്കറ്റ് ഡയറക്ടർ എന്നിങ്ങനെ ഈ രംഗത്ത് ഒട്ടേറെ പദവികളുണ്ട്,. 

 

ഫെസിലിറ്റി ഓപറേഷൻസ് മാനേജർ 

 

കായികമേളകൾക്കുള്ള വേദികൾ എല്ലാ രീതിയിലും മികച്ചതാണെന്ന് ഉറപ്പാക്കുന്നത് ഫെസിലിറ്റി ഓപറേഷൻസ് മാനേജരാണ്. സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ളവ ഉറപ്പാക്കി മേളകൾക്ക് സജ്ജമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മേളകൾ ഇല്ലാത്തപ്പോഴും സ്‌റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. 

 

അത്‌ലറ്റിക് ഡയറക്ടർ

 

സ്‌കൂൾ, കോളജ് കായിക ഇനങ്ങളും മേളകളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും അത്‌ലറ്റിക് ഡയറക്ടറാണ്. സ്‌കൂളിന്റെയും കോളജിന്റെയുമൊക്കെ വലുപ്പവും കുട്ടികളുടെ എണ്ണം അനുസരിച്ച് ജോലിയിൽ ഏറ്റക്കുറച്ചിലുണ്ടാ കാം. താരങ്ങളായ കുട്ടികളുടെ യാത്ര, താമസം, സാന്നിധ്യം, എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ നോക്കേണ്ടതും പിഴവില്ല എന്നുറപ്പാക്കേണ്ടതും ജോലിയുടെ ഭാഗമാണ്. ഉത്തരവാദിത്തം കൂടിയ ജോലിയാണിത്. താരങ്ങൾക്കു വേണ്ട ഉപകരണങ്ങൾ ഉറപ്പാക്കുന്നതാണ് മറ്റൊരു ജോലി. 

 

കോച്ച്, അസിസ്റ്റന്റ് കോച്ച്, കോച്ചിങ് സ്റ്റാഫ്

 

ഏതെങ്കിലും കായിക ഇനത്തിൽ കുറച്ചെങ്കിലും കഴിവു തെളിയിച്ച വ്യക്തിയോ, കായികയിനത്തെക്കുറിച്ച് സമഗ്രമായ അറിവുള്ള വ്യക്തിയോ ആണെങ്കിൽ കോച്ചിങ് ജോലികൾക്കു നോക്കാവുന്നതാണ്. സ്‌കൂൾ, കോളജ് തലം മുതൽ ലോകവേദികളിൽ വരെ എത്തുന്നു കോച്ചിന്റെ സേവനം. അസിസ്റ്ന്റ് കോച്ചായി തുടങ്ങുന്ന പലരും ഉയർന്ന പദവികളിൽ എത്തിയാണ് വിരമിക്കുന്നത്. പ്രായം പോലും ഈ ജോലിക്ക് ഒരു ഘടകമല്ല. ആരോഗ്യമുള്ള കാലത്തോളം കോച്ചായി തുടരാൻ കഴിയും. താരങ്ങളുടെ പരീശീലനത്തിന്റെയും മറ്റും മേൽനോട്ടം വഹിക്കുന്ന കണ്ടീഷനിങ് കോച്ചും പല ടീമുകൾക്കും ഉണ്ടാവും. ഒട്ടേറെ ജോലി സാധ്യതകൾ ഈ മേഖലയിലുണ്ട്. 

 

അമ്പയർ, റഫറി

 

ഒരു കായിക ഇനം നടക്കുന്നത് നിയമങ്ങൾ പാലിച്ചാണെന്ന് ഉറപ്പാക്കുന്നത് അമ്പയർ അല്ലെങ്കിൽ റഫറിയുടെ സഹായത്തോടെയാണ്. കളിയെക്കുറിച്ചുള്ള സമഗ്രമായ അറിവു വേണം. മനഃസാന്നിധ്യം അത്യാവശ്യം. നേതൃപരമായ കഴിവുകളും ഉണ്ടെങ്കിൽ മാത്രമേ വ്യത്യസ്ത പ്രകൃതക്കാരായ താരങ്ങളെ ഒത്തിണക്കിക്കൊണ്ടുപോകാനും കളിനിയമങ്ങൾ ശരിയായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും കഴിയൂ. 

 

സ്‌പോർട്‌സ് അനൗൺസർ

 

കായിക മേളകളെ ആവശകരമാക്കുന്നതിൽ അനൗൺസർമാർക്ക് വലിയ പങ്കുണ്ട്. നേരിട്ട് അനൗൺസ് ചെയ്യുന്നവരുണ്ട്. ചുറ്റും തിങ്ങിക്കൂടിയ കാണികളെ രസിപ്പിക്കുന്നതും ശരിയായ വിവരങ്ങൾ പങ്കുവയ്ക്കുന്നതും ഇവരാണ്. റേഡിയോ, ടെലിവിഷൻ, ഓൺലൈൻ സൈറ്റുകൾ എന്നിങ്ങനെ അനൗൺസർക്ക് ഒട്ടേറെ ഒഴിവുകളുണ്ട്. 

 

ഫിറ്റനസ് സെന്റർ കരിയർ 

സ്‌പോട്‌സുമായുള്ള ബന്ധം കായികമേളകളും വേദികളുമായും മാത്രം ബന്ധപ്പെട്ടതല്ല. നാളത്തെ താരങ്ങളെ വാർത്തെടുക്കുന്നത് ഫിറ്റ്‌നസ് സെന്ററുകളാണ്. ട്രെയിനർ മുതൽ മേൽനോട്ടം വരെയായി ഈ മേഖലയിൽ അവസരങ്ങളുണ്ട്. പഴ്‌സനേൽ ട്രെയിനർ മുതൽ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ വരെ ഒട്ടേറെപ്പേർ വേണം ഒരു ടീം നന്നായി മുന്നോട്ടുപോകാൻ. താരങ്ങളും മികച്ച ആരോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്നവരും ഫിറ്റ്‌നസ് സെന്ററുകളെ ഒഴിവാക്കാറില്ല. 

 

Content Summary : 12 Non-Athletic Careers In Sports