നോട്സ് ശേഖരിച്ചത് എത്രത്തോളം ഉപകാരപ്പെട്ടു എന്നറിയാൻ ഈ പ്രക്രിയ സഹായിക്കും. എത്ര തവണ റിവിഷൻ നടത്തണം എന്നു തീരുമാനിക്കേണ്ടത് ഈ ഘട്ടത്തിലാണ്. 100 തവണ റിവിഷൻ നടത്താൻ പറ്റുമെങ്കിൽ അതിന്റെ ഫലം പരീക്ഷാഹാളിൽ കാണുമെന്നു തീർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി പരീക്ഷകൾക്കുള്ള തയാറെടുപ്പിൽ സ്കൂൾ പാഠപുസ്തകങ്ങളുടെ ഉപയോഗം എങ്ങനെ തുടങ്ങണമെന്നാണു കഴിഞ്ഞ ലക്കത്തിൽ പറഞ്ഞു തുടങ്ങിയത്. അതിൽ ഇനിയും രണ്ടു ഘട്ടങ്ങൾ കൂടിയുണ്ട്. 

ADVERTISEMENT

Bullet Shots

രണ്ടാം ഘട്ടത്തിൽ, നേരത്തേ വിവരങ്ങൾ ശേഖരിച്ച അതേ അധ്യായങ്ങളിലെ ബുള്ളറ്റ് രൂപത്തിലുള്ള അറിവുകൾ ശേഖരിക്കാം. ഈ സമയത്ത് ‘പ്രത്യേകം ഉൾപ്പെടുന്നവ’ എന്ന വാക്കിന് അടിവരയിട്ടു ശീലിക്കുക. ഉദാ: ‘നിയമലംഘനപ്രസ്ഥാനവുമായി ബന്ധപ്പെട്ടു ഗാന്ധിജി മുന്നോട്ടുവച്ച നിർദേശങ്ങളിൽ പെടുന്നവ’ എന്ന ഭാഗം. ഇവിടെ ‘പെടുന്നവ’ അടിവരയിട്ടു ശീലിച്ചാൽ ‘ഉൾപ്പെടുന്നവ, ഉൾപ്പെടാത്തവ, ശരിയായവ, ശരിയല്ലാത്തവ’ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൽ എളുപ്പമാകും. 

ADVERTISEMENT

ഇതിനുശേഷം ഒരോ നിർദേശങ്ങളും നോട്ട് ബുക്കിലേക്കു പകർത്തുക. സാമാന്യയുക്തിയിൽ മനസ്സിലാക്കാൻ കഴിയുന്നവ അതുപോലെ പകർത്തിയാൽ മതി. ഉദാ: ‘ഇന്ത്യയിലെ രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക’ എന്നതു മനസ്സിലാക്കാൻ പ്രയാസമില്ല. 

എന്നാൽ, സാമാന്യയുക്തിക്കു നിരക്കാത്തവയ്ക്കു നേരേ സ്റ്റാർ മാർക്കിടുക. ഉദാ: ‘നിയമലംഘനപ്രസ്ഥാനവുമായി ബന്ധപ്പെട്ടു മദ്യനിരോധനം നടപ്പാക്കുക’ എന്നു പറയുമ്പോൾ, നിയമലംഘനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് മദ്യനിരോധനത്തിന്റെ ആവശ്യമുണ്ടോ എന്നു സംശയംതോന്നിയേക്കാം. അവിടെ സ്റ്റാർ കൊടുത്താൽ നമ്മളതു ആവർത്തിച്ച് ഉറപ്പിച്ചു വായിച്ചിരിക്കും. 

ADVERTISEMENT

Definite Definitions

മൂന്നാം ഘട്ടത്തിൽ ടെക്സ്റ്റ് ബുക്കിലെ പാരഗ്രാഫുകളിൽ നിന്നു പോയിന്റുകൾ ശേഖരിക്കുക. പൊതുഭരണം, ഇ–ഗവേണൻസ്, വേലികൾ, തിരമാലകൾ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയുടെയെല്ലാം ഡെഫനിഷൻ വരുന്നത് ഇവിടെയാണ്. ഇതെല്ലാം ആഴത്തിൽ വായിച്ചെങ്കിലേ പരീക്ഷാഹാളിൽ വ്യക്തമായി ഓർമയിൽ വരൂ.

ഇതിനുശേഷം, വിദ്യാർഥികൾ പൂർത്തിയാക്കാൻ കൊടുത്തിരിക്കുന്ന പട്ടികകൾ, പൂരിപ്പിക്കുക, കണ്ടെത്തുക, തുടർപ്രവർത്തനങ്ങൾ, ക്വസ്റ്റ്യൻ പൂൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ഉത്തരങ്ങൾ കണ്ടെത്തുക. 

നോട്സ് ശേഖരിച്ചത് എത്രത്തോളം ഉപകാരപ്പെട്ടു എന്നറിയാൻ ഈ പ്രക്രിയ സഹായിക്കും. എത്ര തവണ റിവിഷൻ നടത്തണം എന്നു തീരുമാനിക്കേണ്ടത് ഈ ഘട്ടത്തിലാണ്. 100 തവണ റിവിഷൻ നടത്താൻ പറ്റുമെങ്കിൽ അതിന്റെ ഫലം പരീക്ഷാഹാളിൽ കാണുമെന്നു തീർച്ച. 

രസകരമായ തയാറെടുപ്പിനു കൂടുതൽ നിർദേശങ്ങൾ അടുത്ത ആഴ്ച.

Note the Point

പാഠപുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ ക്രിയകളുടെ വിപരീതം മനസ്സിലുണ്ടാകണം. ‘അനുവദിച്ചു’ എന്നു കൊടുത്തിരിക്കുന്ന കാര്യത്തിന് ‘അനുവദിച്ചില്ല’, ‘നിഷേധിച്ചു’ എന്നൊക്കെയുള്ള രീതിയിൽ പിഎസ്‌സി പരീക്ഷയിലെ ചോദ്യങ്ങളിൽ കൊടുത്തേക്കാം. ഇങ്ങനെ വരുന്ന കെണികൾ മുന്‍കൂട്ടി കാണണം. പ്രോത്സാഹിപ്പിച്ചു, ബഹിഷ്കരിച്ചു, അനുവദിച്ചു, നിഷേധിച്ചു, ഇറക്കുമതി, കയറ്റുമതി, ഇന്ത്യയിൽ നിന്ന്, ബ്രിട്ടനിൽ നിന്ന് എന്നിങ്ങനെയുള്ള ഭാഗങ്ങളിലെല്ലാം ഇങ്ങനെ മാറ്റി മാറ്റിക്കൊടുക്കാനുള്ള സാധ്യത മനസ്സിൽ വയ്ക്കുക.

Content Summary : Psc tips by mansoor ali Kappungal