നഴ്സിങ് കോഴ്സും പാലിയേറ്റീവ് കെയറിന്റെ കോഴ്സും കഴിഞ്ഞ ആളുകളാണ് ഇങ്ങനെ ദുരിതത്തിലാകുന്നത്.ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ ജോലി ചെയ്യുന്നവരുടെ കാര്യമാണ് കഷ്ടം.

നഴ്സിങ് കോഴ്സും പാലിയേറ്റീവ് കെയറിന്റെ കോഴ്സും കഴിഞ്ഞ ആളുകളാണ് ഇങ്ങനെ ദുരിതത്തിലാകുന്നത്.ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ ജോലി ചെയ്യുന്നവരുടെ കാര്യമാണ് കഷ്ടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഴ്സിങ് കോഴ്സും പാലിയേറ്റീവ് കെയറിന്റെ കോഴ്സും കഴിഞ്ഞ ആളുകളാണ് ഇങ്ങനെ ദുരിതത്തിലാകുന്നത്.ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ ജോലി ചെയ്യുന്നവരുടെ കാര്യമാണ് കഷ്ടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ സൂര്യൻ ഉദിക്കുമ്പോൾ തന്നെ ജോലി ആരംഭിക്കും. വാഹനങ്ങൾ എത്താത്ത ഇടങ്ങളിലേക്കു നടന്നെത്തണം. പഞ്ചായത്തിലെ ആയിരക്കണക്കിനു വീടുകളിൽ നിന്നു കിടപ്പു രോഗികളുള്ള എല്ലാ വീട്ടിലേക്കും എത്താനുള്ളത് ഒരാൾ മാത്രമാണ്. അവരെ പരിചരിക്കണം, കുടുംബത്തെ പരിചരണ രീതികൾ പഠിപ്പിക്കണം, മറ്റ് ബോധവൽക്കരണ ക്ലാസുകൾ നയിക്കണം, കണക്കുകളും റിപ്പോർട്ടുകളും സൂക്ഷിക്കണം. ചെയ്യേണ്ട ജോലികളുടെ നീളം വർധിക്കുകയാണ്. പറഞ്ഞു വരുന്നത് പാലിയേറ്റീവ് കെയർ ജീവനക്കാരെക്കുറിച്ചാണ്. നാടുമുഴുവൻ കെയർ എത്തിക്കുമ്പോഴും ഒരു കെയറും ലഭിക്കാത്തവരാണ് അവർ.

 

ADVERTISEMENT

സേവനമാണ്, എന്നാലും...

 

ശമ്പളത്തോടെയുള്ള 20 ലീവുകളാണ് ഒരു വർഷം പാലിയേറ്റീവ് കെയർ ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്നത്. പക്ഷേ ആ ദിവസങ്ങളിലും രോഗികളുടെ വീട്ടിൽ നിന്ന് ഇവർക്ക് വിളിയെത്തും. 18,390 രൂപയാണു പാലിയേറ്റീവ് ജീവനക്കാർക്കു ലഭിക്കുന്ന ശമ്പളം. എന്നാൽ ലീവ് ഒരെണ്ണം കൂടുതൽ എടുത്താൽ ആ ദിവസത്തെ വേതനം നഷ്ടമാകും. ആശുപത്രികളിലേക്കു രോഗികളെ മാറ്റുന്ന സമയങ്ങളിൽ പലപ്പോഴും പണം ജീവനക്കാരുടെ കയ്യിൽ നിന്നു തന്നെ ചെലവാകും. എന്നും ആശുപത്രിയിൽ എത്തിയതിനു ശേഷമേ ഡ്യൂട്ടി തുടങ്ങാവൂ എന്ന നിർദേശവും പ്രായോഗികമായി വലിയ സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുന്നു. ചെയ്യുന്ന സേവനത്തിനു പണം കൂടുതൽ എന്ന ആവശ്യമല്ല, ജീവിത ചെലവുകൾ വർധിക്കുകയാണ്, അധികൃതർ കനിയണം – പേര് വെളിപ്പെടുത്താത്ത പാലിയേറ്റീവ് ജീവനക്കാരി പറഞ്ഞു.

 

ADVERTISEMENT

ജീവനക്കാർ കുറവ്

 

കരുതലും ആശ്രയവുമായി രോഗികൾക്കരികിലേക്ക് ഓടിയെത്തുമ്പോഴും ആശങ്കകളുടെ നടുവിലാണ് പാലിയേറ്റീവ് കെയർ ജീവനക്കാർ. ജില്ലയിൽ ആകെയുള്ളത് 86 ജീവനക്കാർ, നഗരസഭയിൽ 5 പേർ ഉള്ളപ്പോൾ ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ 2 പേർ. മറ്റു പഞ്ചായത്തുകളിലെല്ലാം ഓരോരുത്തർ മാത്രം. എല്ലാവരും താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ. പ്രൊജക്ട് ആയി പരിഗണിച്ച് വകയിരുത്തുന്ന തുക ഉപയോഗിച്ചാണ് പാലിയേറ്റിവ് പ്രവർത്തനങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടക്കുന്നത്. ആശാ വർക്കർമാർ, ഫീൽഡ് സ്റ്റാഫ് എന്നിവരും സംഘത്തിൽ ഉണ്ടാകും.

 

ADVERTISEMENT

വേണം ജോലിസ്ഥിരത

 

കരാർ അടിസ്ഥാനത്തിലാണ് പാലിയേറ്റിവ് കെയർ ജീവനക്കാരെ പഞ്ചായത്തുകൾ‌ ജോലിക്കെടുക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ പ്രാവശ്യം പഞ്ചായത്ത് ഭരണസമിതി മാറുമ്പോഴും ജീവനക്കാരിൽ പലരും ആശങ്കയിലാകും. ഇതിനു പുറമേയാണു ജനപ്രതിനിധികളും രാഷ്ട്രീയക്കാരും വസ്തുതകൾ മനസ്സിലാക്കാതെ ചെലുത്തുന്ന സമ്മർദങ്ങൾ. നഴ്സിങ് കോഴ്സും പാലിയേറ്റീവ് കെയറിന്റെ കോഴ്സും കഴിഞ്ഞ ആളുകളാണ് ഇങ്ങനെ ദുരിതത്തിലാകുന്നത്.ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ ജോലി ചെയ്യുന്നവരുടെ കാര്യമാണ് കഷ്ടം.‘‘ കുറേ നടക്കാനുണ്ടാകും. എന്നാൽ നമ്മളെത്തുന്നതും കാത്ത് അവരവിടെയുണ്ടാകും. വേദന മറന്നു അവർ ചിരിക്കുന്നതു കാണുമ്പോൾ നമുക്കും സന്തോഷമാ, മറ്റു പ്രശ്നങ്ങളെല്ലാം ആ ചിരിയിൽ മറക്കും. ഇന്നത്തെ മൂന്നാമത്തെ വീടാണ്, നടക്കുവാണ്, പെട്ടെന്നെത്തണം, ഇനിയുമുണ്ട് വീടുകൾ’’– പാലിയേറ്റീവ് ജീവനക്കാരി സുജാതയുടെ വാക്കിനും ശ്വാസത്തിനും വേഗമേറി.

 

Content Summary : Challenges for palliative care day services