പ്രശസ്തസന്ദേശം കേൾക്കുക. ഇത് എഴുതിയതാര് എന്നതിൽ തർക്കമുണ്ട്. ഫ്രാൻസിസ് മാർപ്പാപ്പ, പോർട്ടുഗീസ് കവി ഫെർണാൻഡോ പെസോവ (1888-1935) എന്നിവരുടെ പേരുകളാണ് മുൻനിരയിൽ. ആരെന്നതു നിൽക്കട്ടെ. ഉള്ളടക്കത്തിന്റെ മനോഹാരിത നോക്കാം. ‘പോരായ്മകൾ നിങ്ങൾക്കുണ്ടാകാം. ഉൽക്കണ്ഠയോ കോപമോ ഉണ്ടായിരിക്കാം. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ഉദ്യമമാണ് നിങ്ങളുടെ ജീവിതമെന്നതു മറക്കരുത്.

പ്രശസ്തസന്ദേശം കേൾക്കുക. ഇത് എഴുതിയതാര് എന്നതിൽ തർക്കമുണ്ട്. ഫ്രാൻസിസ് മാർപ്പാപ്പ, പോർട്ടുഗീസ് കവി ഫെർണാൻഡോ പെസോവ (1888-1935) എന്നിവരുടെ പേരുകളാണ് മുൻനിരയിൽ. ആരെന്നതു നിൽക്കട്ടെ. ഉള്ളടക്കത്തിന്റെ മനോഹാരിത നോക്കാം. ‘പോരായ്മകൾ നിങ്ങൾക്കുണ്ടാകാം. ഉൽക്കണ്ഠയോ കോപമോ ഉണ്ടായിരിക്കാം. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ഉദ്യമമാണ് നിങ്ങളുടെ ജീവിതമെന്നതു മറക്കരുത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്തസന്ദേശം കേൾക്കുക. ഇത് എഴുതിയതാര് എന്നതിൽ തർക്കമുണ്ട്. ഫ്രാൻസിസ് മാർപ്പാപ്പ, പോർട്ടുഗീസ് കവി ഫെർണാൻഡോ പെസോവ (1888-1935) എന്നിവരുടെ പേരുകളാണ് മുൻനിരയിൽ. ആരെന്നതു നിൽക്കട്ടെ. ഉള്ളടക്കത്തിന്റെ മനോഹാരിത നോക്കാം. ‘പോരായ്മകൾ നിങ്ങൾക്കുണ്ടാകാം. ഉൽക്കണ്ഠയോ കോപമോ ഉണ്ടായിരിക്കാം. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ഉദ്യമമാണ് നിങ്ങളുടെ ജീവിതമെന്നതു മറക്കരുത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത സന്ദേശം കേൾക്കുക. ഇത് എഴുതിയതാര് എന്നതിൽ തർക്കമുണ്ട്.  ഫ്രാൻസിസ് മാർപാപ്പ, പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസോവ (1888-1935) എന്നിവരുടെ പേരുകളാണ് മുൻനിരയിൽ. ആരെന്നതു നിൽക്കട്ടെ. ഉള്ളടക്കത്തിന്റെ മനോഹാരിത നോക്കാം.

* * * *

ADVERTISEMENT

‘പോരായ്മകൾ നിങ്ങൾക്കുണ്ടാകാം. ഉൽക്കണ്ഠയോ കോപമോ ഉണ്ടായിരിക്കാം. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ഉദ്യമമാണ് നിങ്ങളുടെ ജീവിതമെന്നതു മറക്കരുത്. അത് തകരുന്നതു തടയാൻ നിങ്ങൾക്കു മാത്രമേ കഴിയൂ. പലരും നിങ്ങളെ അഭിനന്ദിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു. കൊടുങ്കാറ്റില്ലാത്ത ആകാശം, അപകടമില്ലാത്ത നിരത്ത്, ക്ഷീണിക്കാത്ത പ്രവൃത്തി, ഇച്ഛാഭംഗമില്ലാത്ത ബന്ധങ്ങൾ എന്നിവയല്ല സന്തോഷത്തിനു വഴി നൽകുന്നത്.

 

ക്ഷമിക്കുന്നതിൽ ശക്തി, യുദ്ധത്തിൽ പ്രതീക്ഷ, ഭയത്തിൽ സുരക്ഷിതത്വം, വിയോജിപ്പിൽ സ്നേഹം എന്നിവ കാണുന്നതാണ് സന്തോഷം. പുഞ്ചിരി ആസ്വദിക്കുന്നതിലും ദുഃഖത്തെപ്പറ്റി ചിന്തിക്കുന്നതിലുമുണ്ട് സന്തോഷം. വിജയങ്ങൾ ആഘോഷമാക്കാം, പരാജയങ്ങളിൽനിന്ന് പാഠം പഠിക്കാം, കയ്യടിയിലെന്നപോലെ, ആരോരും അറിയാതിരിക്കുന്നതിലും സന്തോഷിക്കാം.

 

ADVERTISEMENT

അനിയന്ത്രിതമായ വിധ‌ിയല്ല സന്തോഷം. നേരേമറിച്ച് സ്വന്തം ഉള്ളിലേക്കുള്ള യാത്രയുടെ നേ‌ട്ടമാണത്. ഇരയെപ്പോലെ ചിന്തിക്കാതെ സ്വന്തം വിധി രൂപപ്പെടുത്തുക. മരുഭൂമികൾ താണ്ടുമ്പോഴും ആത്മാവിന്റെ ആഴങ്ങളിൽ മരുപ്പച്ച കണ്ടെത്തുന്നതു സന്തോഷമാണ്. ഓരോ പുലർവേളയിലും ജീവിതമെന്ന വിസ്മയത്തിന് ഈശ്വരനോടു നന്ദി പറയുന്നതു സന്തോഷം. സ്വന്തം വികാരങ്ങളെ ഭയപ്പെടുന്നതല്ല സന്തോഷം. ന്യായീകരിക്കാനാവാത്തപ്പോഴും വിമർശനത്തെ നേരിടാനുള്ള ആത്മവിശ്വാസമാണ് സന്തോഷം.

 

Representative Image. Photo Credit : SIphotography / iStockphoto.com

നിങ്ങളുടെ കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കുന്നതും മാതാപിതാക്കളെ ഓമനിക്കുന്നതും സ്നേഹിതർ വേദനിപ്പിക്കുമ്പോൾ പോലും അവരോടൊപ്പം കാവ്യാത്മകനിമിഷങ്ങൾ പങ്കുവയ്ക്കുന്നതും സന്തോഷം. നമ്മിലെ ചൈതന്യം ലളിതവും സ്വതന്ത്രവും ആഹ്ലാദകരവും ആയിക്കഴിയാൻ അനുവദിക്കുന്നത്  സന്തോഷം.

 

ADVERTISEMENT

‘ഞാൻ തെറ്റു ചെയ്തു’ എന്ന് പറയാനുള്ള പക്വതയാണു സന്തോഷം. ‘ക്ഷമിക്കണം’ എന്നു പറയാനുള്ള ധീരതയാണ് സന്തോഷം. ‘എനിക്കു നിന്നെ വേണം’ എന്ന് പറയാനുള്ള സംവേദനക്ഷമതയാണു സന്തോഷം. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് പറയാനുള്ള ആർജവമാണു സന്തോഷം.

 

നിങ്ങളുടെ ജീവിതം സന്തോഷത്തിനുള്ള അവസരങ്ങളുടെ ഉദ്യാനമായിത്തീരട്ടെ. വസന്തത്തിൽ ആഹ്ലാദപ്രേമിയും ശിശിരത്തിൽ വിവേകപ്രേമിയും ആകുക. തെറ്റു ചെയ്തുപോയാൽ, എല്ലാം വീണ്ടും തുടങ്ങുക. അപ്പോഴേ നിങ്ങൾ ജീവിതത്തോടു പ്രണയത്തിലാകൂ.

 

സന്തോഷിക്കാൻ ജീവിതത്തിനു പരിപൂർണത വേണ്ട. സഹിഷ്ണുത നനയ്ക്കാൻ കണ്ണീർ ഉപയോഗിക്കുക. നഷ്ടങ്ങൾ ക്ഷമ വളർത്തട്ടെ. വീഴ്ചകൾ കൊണ്ട് ശാന്തത മെനയുക. വേദനയിലും ആനന്ദം കണ്ടെത്തുക. തടസ്സങ്ങൾ കൊണ്ട് ബുദ്ധിയുടെ ജാലകങ്ങൾ തുറക്കുക. പിടി വിടരുത്. സ്നേഹിക്കുന്നവരെ കൈവിടരുത്. സന്തോഷം ഒരിക്കലും ഉപേക്ഷിക്കരുത്. എന്തെന്നാൽ ജീവിതം അവിശ്വസനീയമായ പ്രദർശനമാണ്.

 

* * * *

 

ഹൗ, സന്തോഷത്തിന് എത്രയെത്ര നിർവചനങ്ങൾ! ജീവിതം സന്തോഷപ്രദമാക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ? സന്തോഷം കൈവരുന്നത് നമ്മുടെ മനോഭാവത്തെയും ചിന്താരീതിയെയും ആശ്രയിച്ചിരിക്കും. ഒരർഥത്തിൽ, നമുക്കു സന്തോഷം വേണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതു നാം തന്നെയാണ്.

 

‘ഏറ്റവും സന്തുഷ്ടരായവർക്ക് എല്ലാറ്റിലെയും ഏറ്റവും മെച്ചമായതു കിട്ടാറില്ല. പക്ഷേ അവർ എല്ലാറ്റിനെയും ഏറ്റവും മെച്ചമാക്കുന്നു’ എന്ന ഇംഗ്ലിഷ് മൊഴിയോർക്കാം.

 

Representative Image. Photo Credit : Mucahiddin/ iStockphoto.com

99 ക്ലബ്ബിന്റെ കഥ നിങ്ങൾ കേട്ടിരിക്കും. സർവാധികാരവും സർവസൗഖ്യങ്ങളുമുണ്ടായിട്ടും എപ്പോഴും മനഃപ്രയാസത്തിലും വിഷമത്തിലുമായിരുന്നു രാജാവ്. പക്ഷേ തുച്ഛവരുമാനം കാരണം ദാരിദ്ര്യത്തിൽ മുങ്ങിക്കഴിഞ്ഞ സേവകൻ ഏതു നേരവും മൂളിപ്പാട്ടുംപാടി സന്തോഷിച്ചു കഴിയുന്നു. ഇതിന്റെ രഹസ്യം മന്ത്രിയോടു ചോദിച്ചു.

 

അയാൾ  99 ക്ലബ്ബിൽ പെടാത്തതുകൊണ്ടാണെന്നും അയാളുടെ സന്തോഷം വേഗം മാറ്റിക്കാണിക്കാമെന്നും മന്ത്രി പറഞ്ഞു. 99 സ്വർണനാണയങ്ങളടങ്ങിയ ചെറുസഞ്ചി സേവകന്റെ വീട്ടുവാതിൽക്കൽ രഹസ്യമായി രാത്രിയിൽ വയ്ക്കാൻ മന്ത്രി ഏർപ്പാടു ചെയ്തു. രാവിലെ ഉണർന്നഴുന്നേറ്റ സേവകൻ വാതിൽക്കലിരുന്ന സഞ്ചി തുറന്നു പരിശോധിച്ചു. ഏറെ ധനം വെറുതേ കിട്ടിയെങ്കിലും, നൂറാമത്തെ നാണയം എങ്ങനെയോ കളഞ്ഞതാണെന്നു തീരുമാനിച്ചു. അന്നു മുതൽ സഞ്ചി പൂർത്തിയാക്കാൻ ഒരു സ്വർണനാണയം‌ സമ്പാദിക്കാനുള്ള ക്ലേ‌ശകരമായ ശ്രമം തുടങ്ങി. അത് അയാൾക്ക് എളുപ്പമായിരുന്നില്ല. സേവകൻ ഏതു നേരവും സങ്കടത്തിലായത് രാജാവു കണ്ടു. 99 ക്ലബ്ബുകാരന്റെ നിത്യവ്യഥയാണിതെന്നു മന്ത്രി ബോധ്യപ്പെടുത്തി.

 

എത്ര കിട്ടിയാലും എന്തെല്ലാം േനടിയാലും തൃപ്തിയില്ലാത്തവർക്ക് ഒരിക്കലും സുഖവും സന്തോഷവും കൈവരില്ല. ഇതേ ആശയമാണ് പൂന്താനം എഴുതിയത്.

 

‘ആയിരം പണം കൈയിലുണ്ടാകുമ്പോൾ

അയുതമാകിലാശ്ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്ന്

േവറിടാെത കരേറുന്നു മേൽക്കുമേൽ’

 

ആയിരം കിട്ടിയാൽ പതിനായിരം വേണം എന്ന മട്ടിൽ ചിന്തിച്ച്, ആശാപാശത്തിൽ കുടുങ്ങി, സന്തോഷം എന്തെന്ന് അറിയാത്ത നില സ്വയം വരുത്തുന്നവരുണ്ടല്ലോ. ലക്ഷങ്ങൾ കൈയിലുള്ളപ്പോഴും, ദുരിതമനുഭവിക്കുന്നവർക്ക് നൂറെങ്കിലും നൽകി സന്തോഷിക്കാൻ മനസ്സില്ലാത്തവർ.

 

സന്തോഷം നമ്മെത്തന്നെ ആശ്രയിച്ചിരിക്കുമെന്ന് അരിസ്റ്റോട്ടിൽ. നമുക്കു സ്വയം മാറാമെന്നല്ലാതെ അന്യരെ  മാറ്റാനാവില്ല. അന്യരുടെ രീതിയിൽ നാമെന്തിന് അസ്വസ്ഥരാകണം? അവർ അവരുടെ വഴിക്കു പോകട്ടെ. യുക്തിരഹിതവും സ്വാർഥപ്രേരിതവും ആയി പെരുമാറുന്നവരെയും ആ ദൗർബല്യങ്ങൾ സഹിതം സ്നേഹിക്കാൻ ശ്രമിക്കാം. കോപം കുറയ്ക്കുന്നതും സന്തോഷത്തി‌നു വഴിവയ്ക്കും. ‘കോപിച്ചിരിക്കുന്ന ഓരോ മിനിറ്റിലും 60 സെക്കൻഡ് നേരത്തെ സന്തോഷം നഷ്ടപ്പെടുന്നു’ എന്ന് എമേഴ്സൺ.

 

‘നാം വിജയിക്കുമ്പോൾ അസൂയപ്പെടുന്നവരുണ്ടാകാം. പുഞ്ചിരിച്ചു സംസാരിക്കുന്ന കപടസുഹൃത്തുക്കളും യഥാർഥ ശത്രുക്കളും ഉണ്ടാവാം’ എന്ന് അമേരിക്കയിലെ വിദ്യാഭ്യാസ വിദഗ്ധൻ കെന്റ് എം.കീത്. നാം ചെയ്യുന്ന ഉപകാരങ്ങൾക്കെല്ലാം തിരികെ എന്തെങ്കിലും ലഭിക്കുമെന്ന് കരുതേണ്ട. പ്രതീക്ഷയോടൊപ്പം നൈരാശ്യവും ഉണ്ടാവാം.

 

അതിബുദ്ധിമാന്മാർക്ക് സന്തോഷമുണ്ടാകുന്നത് തീരെച്ചുരുക്കമെന്ന് ഹെമിങ്‌വേ പറഞ്ഞതിനോടു കൂട്ടിവായിക്കേണ്ട വരി ആൽബേർട്ട് കമ്യൂവിന്റേതായുണ്ട് : ‘സന്തോഷത്തിന്റെ ഘടകങ്ങൾ‍ എന്തെല്ലാമെന്നു തേടിപ്പോയാൽ നിങ്ങൾക്ക് ഒരിക്കലും സന്തോഷമുണ്ടാവില്ല.’

 

ഇംഗ്ലിഷ് സംഗീതജ്ഞൻ ജോൺ ലെനൻ : ‘പിന്നിട്ട വർഷങ്ങളുടെ എണ്ണമല്ല, നേടിയ സുഹൃത്തുക്കളുടെ എണ്ണമാണ് പ്രായം നിശ്ചയിക്കേണ്ടത്. കണ്ണീരുകൊണ്ടല്ല പുഞ്ചിരികൊണ്ടാണ് ജീവിതം അളക്കേണ്ടത്’. ശരിയല്ലേ? ദേഷ്യവും പകയും പരാതിയും അസൂയയും കൊണ്ട് ജീവിതത്തിലെ സന്തോഷം നശിപ്പിക്കേണ്ടതുണ്ടോ?  അൽപം വിട്ടുവീഴ്ച, അൽപം സഹതാപം, അൽപം ക്ഷമ, അൽപം വിനയം ഇതെല്ലാംകൊണ്ട് ജീവിതം ആനന്ദമയമാക്കുന്നതല്ലേ തന്നോടുതന്നെ ചെയ്യുന്ന നീതി? 

 

നിങ്ങളാശിക്കുന്നതു കിട്ടുന്നത് വിജയമാണ്. പക്ഷേ, കിട്ടിയതിൽ സംതൃപ്തിയടയുന്നതു സന്തോഷത്തിലേക്കു നയിക്കും. ഇപ്പറയുന്നതിലൂടെ ഉയർച്ചയ്ക്കു വേണ്ട പരിശ്രമത്തെ നിഷേധിക്കുകയല്ല.

 

‘നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള പൊരുത്തമാണ് സന്തോഷം’ എന്നു ഗാന്ധിജി. 

 

ഷേക്സ്പിയർ : ‘I am a true labourer: I earn that I eat, get that I wear; owe no man hate, envy no man's happiness; glad of other men's good, content with my harm’ (As You Like It, 3:2).  

Content Summary : Ulkazhcha Column - How to be happy?