മാറുന്ന ലോകത്തു യന്ത്രങ്ങൾ കൂടുതലായി ആധിപത്യം പുലർത്തുമെന്ന് ഉറപ്പാണെങ്കിലും, മനുഷ്യഭാവനയ്ക്കും ബുദ്ധിക്കും വിവേകത്തിനുമുള്ള സ്ഥാനം ഒരിക്കലും യന്ത്രങ്ങൾക്ക് അപഹരിക്കാൻ കഴിയില്ല. വേഗത്തിലോ കൃത്യതയിലോ യന്ത്രങ്ങളോടു മത്സരിക്കാൻ മനുഷ്യർക്കാവില്ല. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ആയുധം കൈയിലില്ലാത്തോന്‍ അടരാടുന്നതെങ്ങനെ?’ എന്ന പദ്യഭാഗം പലരും കേട്ടിട്ടുണ്ടാകും. എന്താണ് ഈ ആയുധങ്ങൾ? ‘അടരാടുക’ എന്ന പദത്തിന് യുദ്ധം ചെയ്യുക എന്ന സാധാരണ അർഥം മാത്രമല്ല ഇവിടെ. 

ADVERTISEMENT

ജീവിതം തന്നെ ഒരു അടർക്കളമാണ്; നമ്മൾ ഏറ്റെടുക്കുന്ന ഓരോ പ്രവൃത്തിയും ഓരോ യുദ്ധവുമാണ്. എവിടെയുമുണ്ട്, ദൃശ്യരും അദൃശ്യരുമായ ശത്രുക്കൾ. വിദ്യാർഥികൾക്ക് അലസതയും അശ്രദ്ധയുമെങ്കിൽ, യൗവനത്തിൽ സുഖങ്ങളോടുള്ള പ്രലോഭനമാണെങ്കിൽ, വാർധക്യത്തിൽ രോഗപീഢയായിരിക്കാം ശത്രുക്കൾ. അസൂയയും ദുരയും സുഖാസക്തിയും ക്രോധവുമെല്ലാം നമ്മെ പരാജയപ്പെടുത്തുന്ന ശത്രുക്കളാണ്. അവയുടെമേൽ വിജയം നേടണമെങ്കിൽ, മാനസികമായ ഈ ദൗർബല്യങ്ങളെ അതിജീവിക്കാനുള്ള ‘ആയുധങ്ങൾ’വേണം. 

ADVERTISEMENT

ഈ അടുത്ത കാലംവരെ ജീവിതയുദ്ധത്തിൽ വിജയിക്കാൻ വിദ്യാഭ്യാസം മാത്രം മതിയായിരുന്നു. നല്ല വിദ്യാഭ്യാസം നല്ല ജോലി കിട്ടാൻ സഹായിക്കുന്നു. അങ്ങനെ നല്ല ജോലിയും സ്ഥാനവും സമ്പത്തും അംഗീകാരവും നേടി ജീവിതയുദ്ധത്തിൽ വിജയിക്കുന്നു. ഈ പരമ്പരാഗത വിജയ ഫോർമുലകൊണ്ടു മാത്രം 21–ാം നൂറ്റാണ്ടിൽ ജീവിതവിജയം ഉറപ്പാകുന്നില്ല. കാരണം, നാം പരിചയിച്ച ലോകവും സാഹചര്യങ്ങളും രീതികളും സദാ മാറിക്കൊണ്ടിരിക്കുന്നു. പഴയ തലമുറയ്ക്കു സ്വപ്നം കാണാൻ കഴിയാതിരുന്ന സൗകര്യങ്ങളാണ് ഇന്നു നമ്മുടെ ജീവിതത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യരേക്കാൾ കാര്യക്ഷമമായി യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ഇക്കാലത്ത് ക്ലാസ് മുറികളിൽ പഠിച്ച പാഠങ്ങളുടെ ബലത്തിൽ മാത്രം വിജയിക്കാൻ സാധിക്കുമെന്നു കരുതരുത്. 

Read Also : പരീക്ഷയിലും ശത്രുക്കൾ

ADVERTISEMENT

ടെക്നോളജിയിൽ കൂടുതൽ കൂടുതൽ മുഴുകുന്നത് മനുഷ്യരുടെ അധ്വാനശേഷിയുടെ വില കെടുത്തിക്കളയുമോ എന്നു പലരും ആശങ്കപ്പെടുന്നുണ്ട്. മാറുന്ന ലോകത്തു യന്ത്രങ്ങൾ കൂടുതലായി ആധിപത്യം പുലർത്തുമെന്ന് ഉറപ്പാണെങ്കിലും, മനുഷ്യഭാവനയ്ക്കും ബുദ്ധിക്കും വിവേകത്തിനുമുള്ള സ്ഥാനം ഒരിക്കലും യന്ത്രങ്ങൾക്ക് അപഹരിക്കാൻ കഴിയില്ല. വേഗത്തിലോ കൃത്യതയിലോ യന്ത്രങ്ങളോടു മത്സരിക്കാൻ മനുഷ്യർക്കാവില്ല. എന്നാൽ, മനുഷ്യർക്കു മാത്രം സാധിക്കുന്ന നേത‍ൃഗുണവും വികാരങ്ങളും കരുണയും മനുഷ്യത്വവും ആവശ്യമായ തീരുമാനങ്ങളെടുക്കാൻ യന്ത്രങ്ങൾക്കു സാധിക്കില്ല. യുക്തിക്ക് അതീതമായി പ്രതികരിക്കാൻ മനുഷ്യർക്കേ കഴിയൂ. ലോകം എത്രതന്നെ യന്ത്രവത്കൃതമായാലും, ഈ ഗുണങ്ങൾ ജീവിതവ്യവഹാരങ്ങളിൽ ഉൾപ്പെടണമെങ്കിൽ മനുഷ്യരുടെ ഇടപെടൽകൊണ്ടേ സാധിക്കൂ. 

ലോകം കൂടുതൽ യാന്ത്രികമാകുമ്പോൾ മനുഷ്യത്വം കൊണ്ടു മാത്രമേ നമുക്ക് ആ ലോകത്തു സാംഗത്യം നിലനിർത്താനാകൂ. വളരെ വേഗം മാറുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള കഴിവ്, പുതിയ അറിവുകൾ നേടാനുള്ള സന്നദ്ധത, അപരിചിത മേഖലകളില്‍ ഇടപെടാനുള്ള നൈപുണി, മനുഷ്യരുടെ സൂക്ഷ്മമായ ആവശ്യങ്ങൾ തിരിച്ചറിയാനുള്ള മനസ്സ് എന്നിവയൊക്കെ, ടെക്നോളജിയാൽ പുനർസൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് വിജയം ഉറപ്പു വരുത്തും. പുതിയ കാലത്ത് ഈ ആയുധങ്ങളാണ് ആർജിക്കേണ്ടത്. ‘ആയുധങ്ങൾ ഇല്ലാത്തവൻ അടരാടുന്നതെങ്ങനെ’ എന്ന കവിവാക്യത്തിന്റെ സമകാലീന പ്രസക്തിയും അതാണ്.

Content Summary : Learn some new skills to sustain the modern world