നന്മയെ വാഴ്ത്തുകയും തിന്മയെ ഇകഴ്ത്തുകയുമാണ് ഏതു ധർമസംഹിതയുടെയും രത്നച്ചുരുക്കം. അത് ഏതു സാഹചര്യത്തിലും തീർത്തും ശരി തന്നെയോ? സ്വാർഥത നല്ലതല്ലെന്നും ജീവിതം ആത്യന്തികമായി സേവനത്തിനുളളതാണെന്നും നാം പഠിക്കുന്നു, പഠിപ്പിക്കുന്നു. 100 ശതമാനവും ഇതു നടപ്പാക്കാൻ ആർക്കാണു സാധിക്കുക? ഒരു മാസം കഷ്ടപ്പെട്ടു പണിയെടുത്തു കിട്ടുന്ന ശമ്പളം മുഴുവനും കിട്ടുമ്പോൾത്തന്നെ അന്യർക്കു വിതരണം ചെയ്തു ചാരിതാർഥ്യമടയുവാൻ ആർക്കെങ്കിലും കഴിയുമോ? ദൈന്യമനുഭവിക്കുന്നവർക്ക് അവരുടെ അർഹതയും നമ്മുടെ ധനശേഷിയും അനുസരിച്ചു സഹായം നൽകുന്നത് അഭികാമ്യമാണെന്നതിൽ തർക്കമില്ല. പക്ഷേ തനിക്കു യാതൊന്നും നീക്കിവയ്ക്കാതെ മുഴുവനും അന്യർക്കു ദാനം ചെയ്യുന്നത് പ്രായോഗികമല്ല. ദാനത്തിനുമുണ്ട് പരിമിതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്മയെ വാഴ്ത്തുകയും തിന്മയെ ഇകഴ്ത്തുകയുമാണ് ഏതു ധർമസംഹിതയുടെയും രത്നച്ചുരുക്കം. അത് ഏതു സാഹചര്യത്തിലും തീർത്തും ശരി തന്നെയോ?

സ്വാർഥത നല്ലതല്ലെന്നും ജീവിതം ആത്യന്തികമായി സേവനത്തിനുളളതാണെന്നും നാം പഠിക്കുന്നു, പഠിപ്പിക്കുന്നു. 100 ശതമാനവും ഇതു നടപ്പാക്കാൻ ആർക്കാണു സാധിക്കുക? ഒരു മാസം കഷ്ടപ്പെട്ടു പണിയെടുത്തു കിട്ടുന്ന ശമ്പളം മുഴുവനും കിട്ടുമ്പോൾത്തന്നെ അന്യർക്കു വിതരണം ചെയ്തു ചാരിതാർഥ്യമടയുവാൻ ആർക്കെങ്കിലും കഴിയുമോ? ദൈന്യമനുഭവിക്കുന്നവർക്ക് അവരുടെ അർഹതയും നമ്മുടെ ധനശേഷിയും അനുസരിച്ചു സഹായം നൽകുന്നത് അഭികാമ്യമാണെന്നതിൽ തർക്കമില്ല. പക്ഷേ തനിക്കു യാതൊന്നും നീക്കിവയ്ക്കാതെ  മുഴുവനും അന്യർക്കു ദാനം ചെയ്യുന്നത് പ്രായോഗികമല്ല. ദാനത്തിനുമുണ്ട് പരിമിതി.

Representative Image. Photo Credit : Kieferpix / iStockphoto.com
ADVERTISEMENT

‘അതിദാനാൽ ഹതോ കർണഃ’ എന്ന വരി ദാനധർമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റും. അതിരുവിട്ട ദാനശീലമാണ് കർണൻ വധിക്കപ്പെടാൻ വഴിവച്ചത്. ജനിച്ചപ്പോൾത്തന്നെ ശരീരത്തിലുണ്ടായിരുന്ന കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം കർണനെ വധിക്കാൻ ആർക്കും സാധ്യമായിരുന്നില്ല. സ്വപുത്രനായ അർജുനൻ കർണനെ വധിക്കണമെന്ന് ഇന്ദ്രന് ആഗ്രഹം. ഇന്ദ്രൻ കർണനോടു കവചകുണ്ഡലങ്ങൾ യാചിച്ചു. പതിയിരിക്കുന്ന വലിയ അപകടം മനസ്സിലാക്കിക്കൊണ്ടുതന്നെ അതു മുറിച്ചുകൊടുത്ത്, സ്വമരണത്തിനു വഴിവച്ച അവിവേകം കർണൻ കാണിച്ചു. അർജുനൻ കർണനെ ഭാരതയുദ്ധത്തിൽ വധിക്കുകയും ചെയ്തു. ഒന്നും പരിധി വിടരുത്. 

കയ്യിൽ കിട്ടിയ ചോക്കലേറ്റ്ബാറുകൾ ആർക്കും കൊടുക്കില്ലെന്നു വാശി പിടിക്കുന്ന അഞ്ചു വയസ്സുകാരനെ അമ്മൂമ്മ ഉപദേശിച്ചു: ‘‘ഇത്തരം സ്വാർഥത പാടില്ല. നമ്മളെല്ലാം കഴിവുള്ള സഹായം എപ്പോഴും അന്യർക്കു ചെയ്തുകൊടുത്തുകൊണ്ടേയിരിക്കണം.’’

നിഷ്കളങ്കനായ കുട്ടി: ‘‘അപ്പോൾ, അമ്മൂമ്മേ, അവർക്കെല്ലാം എന്താണു പണി?’’

ഈ ചോദ്യം മുതിർന്നവരുടെ കണ്ണു തുറപ്പിക്കും. എപ്പോഴും അന്യരുടെ സഹായം വെറുതേ കിട്ടണമെന്നു കരുതി, കഴിവുള്ള പണി പോലും ചെയ്യാത്തവർ സഹായം എക്കാലവും അർഹിക്കുന്നുണ്ടോ? സന്മനസ്സുള്ളവരെ ചൂഷണം ചെയ്യുകയല്ലേ അവർ? സ്വാർഥതയിലുമുണ്ട് നന്മയുടെ േനരിയ അംശം.

ADVERTISEMENT

പിരിമുറുക്കം (ടെൻഷൻ) ദോഷകരമാണ്, ടെൻഷൻ കാട്ടിയതുകൊണ്ട് നമ്മുടെ ജോലിഭാരമോ സാമ്പത്തികച്ചെലവോ കുറയുന്നില്ല, പരീക്ഷഹാളിൽ ടെൻഷന് അടിമയായാൽ അറിയാവുന്നതും ഓർത്തെഴുതാൻ സാധിക്കാതെ പോകും എന്നെല്ലാം നാം കുട്ടികളെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. പക്ഷേ ടെൻഷൻ തീരെയില്ലാതെ, പരീക്ഷ വെറും കുട്ടിക്കളിയാണെന്നു കരുതിപ്പോയാലോ? അർഹതയുള്ള മികവ് കുട്ടിക്കു തെളിയിക്കാൻ കഴിയാതെ പോകില്ലേ? ചെറിയ ടെൻഷനും ചിലപ്പോൾ ആവശ്യമാണ്. ടെൻഷൻ പാകത്തിനു മതി, അഥവാ പാകത്തിനു വേണമെന്നതാണ് സത്യം.

Representative Image. Photo Credit : Kieferpix / iStockphoto.com

ഏതു പ്രവർത്തനത്തിലും വിജയിക്കണമെങ്കിലും ആത്മവിശ്വാസം വേണമെന്ന് നാം ആവർത്തിക്കും. അതായത്, നാം വിജയിക്കുമോയെന്ന കാര്യത്തിൽ സംശയം പാടില്ല. വിജയം 100 ശതമാനവും തീർച്ചയാണെന്നു കരുതിയാൽ നാം പ്രയത്നത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെവരാം. ഈ പോരായ്മ എങ്ങനെ തടയാം? അൽ‌പം സംശയവും വേണം. ഏതെങ്കിലും ഘട്ടത്തിൽ നമുക്കു നോട്ടപ്പിഴ വരുമോ? അതിരറ്റ ആത്മവിശ്വാസം അഹങ്കാരത്തിന്റെ ലക്ഷണമായും അന്യർക്കു തോന്നാം. ലഭിക്കാമായിരുന്ന സഹായം നഷ്ടപ്പെടാൻ ഇതു വഴിവയ്ക്കാം. വിജയിക്കുമോയെന്ന് തെല്ലു സംശയവും ഒരർഥത്തിൽ നല്ലതെന്നു പറയേണ്ടിവരും.

എല്ലാം തികഞ്ഞിട്ടൊരു വസ്തുപോലും സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നതല്ലേ വാസ്തവം? കുപ്രസിദ്ധ നീചകഥാപാത്രമാണ് രാവണൻ. രാമൻ രാവണനെ വധിക്കുന്നത് തിന്മയുടെ മേൽ നന്മ വിജയിക്കുന്നതിന്റെ പ്രതീകമായി നാം വാഴ്ത്തുന്നു. പക്ഷേ രാവണനിൽ നന്മയുടെ അംശം തീരെയില്ലായിരുന്നോ? വേദശാസ്ത്രങ്ങളിൽവരെ പാണ്ഡിത്യം, ആയിരം വർഷം തപസ്സു ചെയ്തു വിജയിച്ച ദൃഢനിശ്ചയം, ലങ്കയെ സ്വപ്നസമാനമായി മാറ്റിയ നേതൃത്വപാടവം, അതിമനോഹരമായ ശിവതാണ്ഡവസ്തോത്രം രചിക്കാൻ കഴിഞ്ഞ കവിത്വം എന്നിങ്ങനെ എത്രയോ നന്മകൾ തിന്മയുടെ ആൾരുപമായി നാം കരുതുന്ന രാവണനിലുണ്ടായിരുന്നു.

Representative Image. Photo Credit : Anyaberkut / iStockphoto.com

കാറോടിക്കാൻ പഠിക്കുമ്പോൾ കിട്ടുന്ന നിർദ്ദേശമാണ്: പേടി പാടില്ല. ട്രാഫിക്കിനെ‌ പേടിക്കുന്നയാൾക്കു സമർഥമായി കാറോടിക്കാൻ കഴിയില്ല എന്നതുകൊണ്ട് ട്രാഫിക്കിലെ തിരക്ക് തീരെ നിസ്സാരമെന്ന് അതിരുകടന്ന നിർഭയത്വമായാലോ? ഒന്നിനെയും  കൂസാതെ വണ്ടിയോടിച്ചാൽ അപകടസാധ്യതയേറും. തെല്ലു ഭയവും വേണം; അതിരു കടക്കരുതെന്നു മാത്രം.

ADVERTISEMENT

ചേറിൽനിന്നു ചെന്താമര വിരിയുമെന്ന് ആർക്കാണ് അറിയാത്തത്? ഏതെങ്കിലും കാര്യം തിന്മയാണെന്നു കേട്ടാലുടൻ കണ്ണടച്ച് എതിർത്ത്, അതെന്തെന്നു പരിശോധിക്കാൻ പോലും തയാറാകാത്തതു വിവേകത്തിന്റെ രീതിയല്ല. ചാരത്തിൽ കനലെന്നവണ്ണം ഏതു ചീത്തയിലും അൽപം നല്ലത് ഒളി‍ഞ്ഞുകിടക്കുന്നുണ്ടാവാം. അതു സൂക്ഷിച്ചറിയുന്നതും ഏതിനെയും തെല്ലു സഹിഷ്ണുതയോടെ സമീപിക്കുന്നതും പലപ്പോഴും ഗുണകരമായെന്നു വരാം.

‘There is some soul of goodness in things evil, 

Would men observingly distil it out’ എന്നു ഷേക്സ്പിയർ (HENRY V, 4:1:4-5).

Content Summary : Ulkazhcha Column - Why fear is not always bad?