മൺപാത്രത്തെ പൊൻപാത്രമാക്കുക എന്നു പറയുമ്പോൾ, പൊട്ടിയ മൺപാത്രക്കഷണങ്ങൾ കാശിനു കൊള്ളാത്തവയല്ല, അവയിൽ വൻസാധ്യതകൾ ഒളിഞ്ഞിരിക്കുന്നു എന്നു നാമോർക്കുന്നു. ഇതു കേവലം പാത്രക്കഥയല്ല. തെല്ല് ആലോചിച്ചാൽ വലിയ ആശയം ഇതിലുണ്ടെന്നു കാണാം. പോരായ്മകളും അപൂർണതകളും അവഗണിച്ചു തള്ളേണ്ടവയല്ല, അവയിലെ സാധ്യതകളെപ്പറ്റി ചിന്തിക്കണമെന്ന മഹത്തായ ആശയം കിന്റ്സുഗിയിലുണ്ട്. ഈ വാക്ക് നമുക്ക് അപരിചിതമാണെങ്കിലും ആശയം അങ്ങനെയല്ലെന്ന് സമൂഹത്തിലെ പലതും തെളിയിക്കുന്നു... ബി.എസ്.വാരിയർ എഴുതുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റാരും ചിന്തിക്കാത്ത രീതിയിൽ ചിന്തിക്കാനും പുതുരീതികൾ തനിമയോടെ ആവിഷ്കരിച്ച് നടപ്പാക്കാനും വിരുതുള്ള ജനതയാണ് ജപ്പാൻകാർ. ഇക്കാര്യം സാങ്കേതികരംഗത്ത് അവർ പല തവണ തെളിയിച്ചിട്ടുണ്ട്. പൊട്ടിത്തകർന്ന കളിമൺപാത്രങ്ങൾ വെറുതേ കളയുകയെന്നതിനപ്പുറം നാം ചിന്തിക്കാറില്ല. പക്ഷേ അവയെ വിലപിടിപ്പുള്ള കലാവസ്തുവാക്കാമെന്ന് ജപ്പാൻകാർ ചിന്തിച്ചു. പൊട്ടിയ കഷ്ണങ്ങൾ ശ്രദ്ധയോടെ ശേഖരിച്ച് സ്വർണംകൊണ്ടു കൂട്ടിച്ചേർത്ത് അവയെ ആകർഷകവസ്തുവായി മാറ്റിക്കാണിച്ചു. ഇതാണ് സുവർണസന്ധി എന്നർത്ഥമുള്ള ‘കിന്റ്സുഗി - Kintsugi’. കൂട്ടിച്ചേർത്തുണ്ടാക്കിയ പാത്രം സാധാരണ പാത്രത്തെക്കാൾ വിലപിടിപ്പുള്ളതാണെന്നു തെളിയിക്കുന്ന അനന്യമായ പ്രക്രിയയാണിത്.

Read Also : ജീവിതത്തിൽ വിജയിക്കണോ? ഈ 15 കാര്യങ്ങൾ മതി

ADVERTISEMENT

മൺപാത്രത്തെ പൊൻപാത്രമാക്കുക എന്നു പറയുമ്പോൾ, പൊട്ടിയ മൺപാത്രക്കഷണങ്ങൾ കാശിനു കൊള്ളാത്തവയല്ല, അവയിൽ വൻസാധ്യതകൾ ഒളിഞ്ഞിരിക്കുന്നു എന്നു നാമോർക്കുന്നു. ഇതു കേവലം പാത്രക്കഥയല്ല. തെല്ല് ആലോചിച്ചാൽ വലിയ ആശയം ഇതിലുണ്ടെന്നു കാണാം. പോരായ്മകളും അപൂർണതകളും അവഗണിച്ചു തള്ളേണ്ടവയല്ല, അവയിലെ സാധ്യതകളെപ്പറ്റി ചിന്തിക്കണമെന്ന മഹത്തായ ആശയം കിന്റ്സുഗിയിലുണ്ട്. ഈ വാക്ക് നമുക്ക് അപരിചിതമാണെങ്കിലും ആശയം അങ്ങനെയല്ലെന്ന് സമൂഹത്തിലെ പലതും തെളിയിക്കുന്നു. 

കുഞ്ഞിന്റെ സുന്ദരമുഖത്തെ കറുത്ത മറുക് ചിലർക്കെങ്കിലും പോരായ്മയായി  തോന്നാം. പക്ഷേ അത് ‘ബ്യൂട്ടി സ്പോട്ട്’ ആയി നാം വ്യാഖ്യാനിച്ച്, അതിനെ പുകഴ്ത്തുന്നു. എന്തിന്, അത്തരം ബ്യൂട്ടി സ്പോട്ട് കൃത്രിമമായുണ്ടാക്കി, സൗന്ദര്യം വർദ്ധിപ്പിച്ച് കുട്ടികൾ സന്തോഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

ADVERTISEMENT

‘പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു പട്ടുനൂലുഞ്ഞാലു’ കെട്ടിയ പി ഭാസ്കരന്റെ കാവ്യഭാവനയ്ക്കപ്പുറം, നിത്യജീവിത്തിൽ നടപ്പാക്കാവുന്ന പ്രായോഗികബുദ്ധിയും കിന്റ്സുഗിയിലുണ്ട്്. ശരീരത്തിനും മനസ്സിനും സാന്ത്വനമണയ്ക്കാൻ ഇത്തരം സാദൃശ്യങ്ങൾ തുണയായിവരും.

കഠിനസാഹചര്യങ്ങളിൽ പ്രവർത്തിക്കുമ്പോൾ ചില ന്യൂനതകൾ ആർക്കും സംഭവിക്കും. അവയെക്കുറിച്ച് വ്യാകുലപ്പെടാതെ അവയെ മികവിന്റെ  അംശങ്ങളായി മാറ്റാൻ നമുക്കു ശ്രമിക്കാം. ജാപ്പനീസ് സൗന്ദര്യശാസ്ത്രത്തിൽ ‘വാബി സാബി’ (Wabi-sabi) എന്ന പ്രയോഗമുണ്ട്. ‘അപൂർണതകളെ ആരാധിക്കുക’ എന്നാണ് ഇതു സൂചിപ്പിക്കുന്നത്. അൽപം പോരായ്മ വസ്തുവിന്റെ മൂല്യമുയർത്തുമെന്നതിലുമില്ലേ സത്യം? പോരായ്മയൊഴികെ മറ്റെല്ലാം ആ വസ്തുവിൽ ഭദ്രമെന്ന് നാം പറയും.

ADVERTISEMENT

കാളിദാസൻ ഈ ആശയം മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്:

ഫുല്ലാബ്ജത്തിനു ര‌മ്യതയ്ക്കു കുറവോ പായൽ പതിഞ്ഞീടിലും

ചൊല്ലാർന്നോരഴകല്ലയോ പനിമതിക്കങ്കം കറുത്തെങ്കിലും

മല്ലാക്ഷീമണിയാൾക്കു വൽക്കലമിതും ഭൂയിഷ്ഠശോഭാവഹം;

നല്ലാകാരമതിന്നലങ്കരണമാമെല്ലാപ്പദാർത്ഥങ്ങളും 

(ഭാഷാശാകുന്തളം)

പായൽ ചുറ്റിയാലും താമരയുടെ സൗന്ദര്യം കുറയില്ല, ചന്ദ്രനിലെ കളങ്കവും സൗന്ദര്യം തന്നെ.   ധരിക്കുന്ന മരവുരി പോലും ശകുന്തളയുടെ ശോഭ വർദ്ധിപ്പിക്കുന്നു. കഷണ്ടിയും നരയും മോശമെന്നു പൊതുധാരണയുണ്ട്. പക്ഷേ വെള്ളിക്കമ്പി കെട്ടിയ പല മുതിർന്ന തലകളും ആദരം ക്ഷണിച്ചുവരുത്താറില്ലേ? പക്വതയുടെയും വിവേകത്തിന്റെയും ആൾരൂപങ്ങളുടെ സാന്നിധ്യം ആത്മവിശ്വാസം പകർന്നു തരുന്നത് അസാധാരണമല്ല. വാർധക്യത്തിന്റെ രമ്യമായ ലക്ഷണം മികവിലേക്കുള്ള പ്രചോദനമാകാം.

മറ്റൊന്നും നാമോർക്കണം. പരിപൂർണമായ ഒരു വസ്തുവും ലോകത്തിലില്ല. ഏറ്റവും മികവുറ്റതെന്നു കരുതുന്ന വസ്തുവിനും വീണ്ടും മെച്ചപ്പെടാൻ സാധ്യതയുണ്ടായിരിക്കും. ശുദ്ധജലം എന്നതു സാങ്കല്പികമല്ലേ? എത്ര ശുദ്ധിയാക്കിയ ജലത്തിലും കാണും വളരെ നേരിയ തോതിൽ ‘മാലിന്യം’.

പോരായ്മയുൾപ്പെടെ വേണം ഏതു വസ്തുവിനെയും സ്നേഹിക്കുക. ഒരു പരിധികൂടി കടന്ന കാര്യവും സമൂഹത്തിലുണ്ട്. വൈകല്യമുളള കുഞ്ഞിനോട് മറ്റു കുഞ്ഞുങ്ങളോടുള്ളതിനെക്കാൾ വാത്സല്യം അച്ഛനമ്മമാർ കാട്ടാറില്ലേ? ഒരു പക്ഷേ പോരായ്മ നികത്തി പരിപൂർണതയെ പുൽകാൻ സ്നേഹം വെമ്പുന്നതാവാം. നാമെല്ലാം പോരായ്മകളുള്ള ജീവികളാണ്. ഒരു പക്ഷേ, ആ പോരായ്മകളില്ലാതാക്കിയാൽ, നാം ‌നാമല്ലാതെയാകാം. വലിയ പോരായ്മകളുള്ള എത്രയോ മഹാന്മാരുണ്ടായിരുന്നു. കാതു കേൾക്കാത്ത സംഗീത‍‍ജ്ഞൻ ബീഥോവനും മഹാകവി വള്ളത്തോളും, അന്ധനായ ജോൺ മിൽട്ടൻ, കേൾക്കാനോ കാണാനോ പറയാനോ കഴിയാഞ്ഞ ഹെലൻ കെല്ലർ, പല വൈകല്യങ്ങളുമുണ്ടായിരുന്ന ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹാക്കിങ്, പോളിയോ ബാധിച്ച ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റ് തുടങ്ങി എത്രയോ പേർ.

പൊതുതത്ത്വമായി തോന്നുന്ന കാര്യം, നാലു  പതിറ്റാണ്ടോളം ഹോളിവുഡ് വാണ് അറുപതുകളിൽ ഹരമായി മാറിയ പ്രമുഖനടി അവാ ഗാർഡ്നർ പറഞ്ഞു : ‘എനിക്കു പല ദൗർബല്യങ്ങളുമുണ്ടെന്ന് ദൈവത്തിനറിയാം. മറ്റുള്ളവരിലെ ദൗർബല്യങ്ങൾ മനസ്സിലാക്കി അവ പൊറുക്കണമെന്ന് ഞാൻ മനസ്സിലാക്കേണ്ടതാണ്. പക്ഷേ, ഞാനങ്ങനെ ചെയ്യില്ല’

കിന്റ്സുഗിയിലെ വാണിജ്യസാധ്യത മനസ്സിലാക്കിയ ചിലർ പരിധിവിട്ടു പ്രവർത്തിക്കാറുമുണ്ട്. കളിമൺപാത്രം മനഃപൂർവം പൊട്ടിച്ച് കിന്റ്സുഗി നിർമ്മിക്കുന്ന അടവ്. വജ്രത്തിനു പോലും പോരായ്മകളുണ്ടെന്നു കൊറിയൻ മൊഴി. നാമെത്ര ശ്രമിച്ചാലും ഒരു കുറവുമില്ലാത്ത ഒന്നും സൃഷ്ടിക്കാനാവില്ല. അന്യർക്കും അതു കഴിയില്ലെന്നു മനസ്സിലാക്കി, ക്ഷമിക്കാനും പൊറുക്കാനും പഠിക്കാം.

ചെറു തെറ്റുകൾ ചെയ്തുപോകുന്നവരെ ചെറുതാക്കാൻ ശ്രമിക്കാതെ, നമുക്കും വരാം തെറ്റ് എന്ന തിരിച്ചറിയാനും, പോരായ്മകൾ പരിഹാരമില്ലാത്ത ഏതോ ദോഷമല്ലെന്ന സമീപനം സ്വീകരിക്കാനും കഴിഞ്ഞാൽ,  പല പ്രശ്നങ്ങൾക്കും പരിഹാരമാകും.

Content Summary : Ulkazhcha Column by BS Warrier; Learn From the Japanese Art of Kintsugi