സമൂഹത്തിൽ അന്തസ്സുള്ള ഒരു ജോലി വേണം; ‘കനപ്പെട്ട’ ശമ്പളവും. അതിമോഹമെന്നു പറഞ്ഞു നെടുവീർപ്പിടണ്ടാ. നിങ്ങളൊരു ഡോക്ടർ ആണെങ്കിൽ, വിദേശത്തു ജോലി ചെയ്യാൻ ഒരുക്കമാണെങ്കിൽ, ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടേക്കാം. അതിനായി ഓസ്ട്രേലിയ വരെ പോകണമെന്നു മാത്രം. ഓസ്ട്രേലിയയിലെ ക്വയ്റഡിങ് പട്ടണത്തിൽ ജനറൽ പ്രാക്ടീഷണർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹത്തിൽ അന്തസ്സുള്ള ഒരു ജോലി വേണം; ‘കനപ്പെട്ട’ ശമ്പളവും. അതിമോഹമെന്നു പറഞ്ഞു നെടുവീർപ്പിടണ്ടാ. നിങ്ങളൊരു ഡോക്ടർ ആണെങ്കിൽ, വിദേശത്തു ജോലി ചെയ്യാൻ ഒരുക്കമാണെങ്കിൽ, ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടേക്കാം. അതിനായി ഓസ്ട്രേലിയ വരെ പോകണമെന്നു മാത്രം. ഓസ്ട്രേലിയയിലെ ക്വയ്റഡിങ് പട്ടണത്തിൽ ജനറൽ പ്രാക്ടീഷണർ ആയി സേവനം അനുഷ്ഠിക്കാൻ തയാറാവുന്നവർക്ക് 8,00,000 ഡോളറാണ് വാർഷിക ശമ്പളമായി അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ആറുകോടിയിലേറെ ഇന്ത്യൻ രൂപ! തീർന്നില്ല, താമസിക്കാൻ നാലു കിടപ്പുമുറികളുള്ള വീട് സൗജന്യമായി നൽകും. ഡോക്ടർമാരുടെ അഭാവവും ചികിൽസാ സൗകര്യങ്ങളുടെ അപര്യാപ്തതയും കൊണ്ടു നാട്ടുകാർ കടുത്ത പ്രതിസന്ധിയിലായതാണ് വൻ‌ ശമ്പളം വാഗ്ദാനം ചെയ്യാൻ പട്ടണത്തിന്റെ കൗൺസിലിനെ പ്രേരിപ്പിച്ചത്. 

ADVERTISEMENT

പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ വീറ്റ്ബെൽറ്റിലുള്ള ചെറുപട്ടണമായ ക്വയ്റഡിങ്ങിൽ 619 താമസക്കാരേയുള്ളൂ. ജനറൽ പ്രാക്ടീഷണർ ഇല്ലാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണ് നാട്ടുകാർ. ഇവിടെ ജോലി ചെയ്യാൻ താൽപര്യമുള്ള ജനറൽ പ്രാക്ടീഷണർക്ക് ജീവനക്കാരുടെ ചെലവുകൾ‌ അടക്കം എല്ലാ സൗകര്യങ്ങളും നൽകും. കനത്ത ശമ്പളത്തിനൊപ്പം ബോണസും ഇൻസെന്റീവുകളും ഉണ്ട്. രണ്ടു വർഷത്തിൽ കൂടുതൽ ഈ പട്ടണത്തിൽ ജോലി ചെയ്താൽ ഡോക്ടർക്ക് 12,000 ഡോളറും (9.94 ലക്ഷം രൂപ), അഞ്ച് വർഷത്തിലധികം ജോലി ചെയ്താൽ 23,000 ഡോളറും (19.05 ലക്ഷം രൂപ) ബോണസ് ലഭിക്കും. 

ADVERTISEMENT

ക്വയ്റഡിങ് മാത്രമല്ല, ഓസ്ട്രേലിയയിലെ നിരവധി ചെറു പട്ടണങ്ങളും നഗരങ്ങളും ജനറൽ പ്രാക്ടീഷണർമാർ ഇല്ലാത്തതിനാൽ കടുത്ത ബുദ്ധിമുട്ടിലാണ്. ഓസ്ട്രേലിയയിലെ മെഡിക്കൽ വിദ്യാർഥികളിൽ 14 ശതമാനം മാത്രമാണ് ജനറൽ പ്രാക്ടീഷണറാവാൻ ആഗ്രഹിക്കുന്നത്. അതിൽത്തന്നെ വെറും 4.5 ശതമാനം മാത്രമേ ക്വയ്റഡിങ് പോലെയുള്ള ചെറുപട്ടണങ്ങളിൽ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ADVERTISEMENT

This Australian Town Will Offer Rs 6.56 Crore Salary To Doctors; Here’s Why