കാഴ്ചാപരിമിതിയെ അതിജീവിക്കണമെങ്കിൽ ധൈര്യത്തോടൊപ്പം ആത്മവിശ്വാസവും വേണം. ഇതു രണ്ടും കൈമുതലായുള്ളതുകൊണ്ടാണ് തിരുവനന്തപുരം സ്വദേശി എസ്. ഗോകുൽ രണ്ടു വട്ടം സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്. 2019 ലാണ് ഗോകുൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. അക്കുറി 820–ാം റാങ്കോടെ ജയിച്ചതിനെത്തുടർന്ന് ഡിഫൻസ് സർവീസിൽ ജോലി ലഭിച്ചു. ഐ‌എഎസ് എന്ന ലക്ഷ്യവുമായി രണ്ടാംവട്ടം ശ്രമിച്ചപ്പോൾ 357–ാം റാങ്കോടെ സ്വപ്നം സഫലമായി. രണ്ടാം വട്ട പരിശ്രമത്തിൽ, അഭിമുഖത്തിനു മുൻപു മാത്രമാണ് ഒരു പരിശീലന സ്ഥാപനത്തിൽ ചേർന്നത് എന്നറിയുമ്പോഴാണ് ഗോകുലിന്റെ നിശ്ചയദാർഢ്യത്തിന്റെ തീവ്രത അറിയാൻ കഴിയുക. ഇപ്പോൾ തിരുനെൽവേലിയിൽ അസിസ്റ്റന്റ് കലക്ടറാണ് ഗോകുൽ. സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്കു സഞ്ചരിക്കുന്നവർക്കുവേണ്ടി, താൻ സ്വീകരിച്ച പരിശീലന മാർഗങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വിശദീകരിക്കുകയാണ് എസ്. ഗോകുൽ ഐ‌എഎസ്.

കാഴ്ചാപരിമിതിയെ അതിജീവിക്കണമെങ്കിൽ ധൈര്യത്തോടൊപ്പം ആത്മവിശ്വാസവും വേണം. ഇതു രണ്ടും കൈമുതലായുള്ളതുകൊണ്ടാണ് തിരുവനന്തപുരം സ്വദേശി എസ്. ഗോകുൽ രണ്ടു വട്ടം സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്. 2019 ലാണ് ഗോകുൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. അക്കുറി 820–ാം റാങ്കോടെ ജയിച്ചതിനെത്തുടർന്ന് ഡിഫൻസ് സർവീസിൽ ജോലി ലഭിച്ചു. ഐ‌എഎസ് എന്ന ലക്ഷ്യവുമായി രണ്ടാംവട്ടം ശ്രമിച്ചപ്പോൾ 357–ാം റാങ്കോടെ സ്വപ്നം സഫലമായി. രണ്ടാം വട്ട പരിശ്രമത്തിൽ, അഭിമുഖത്തിനു മുൻപു മാത്രമാണ് ഒരു പരിശീലന സ്ഥാപനത്തിൽ ചേർന്നത് എന്നറിയുമ്പോഴാണ് ഗോകുലിന്റെ നിശ്ചയദാർഢ്യത്തിന്റെ തീവ്രത അറിയാൻ കഴിയുക. ഇപ്പോൾ തിരുനെൽവേലിയിൽ അസിസ്റ്റന്റ് കലക്ടറാണ് ഗോകുൽ. സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്കു സഞ്ചരിക്കുന്നവർക്കുവേണ്ടി, താൻ സ്വീകരിച്ച പരിശീലന മാർഗങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വിശദീകരിക്കുകയാണ് എസ്. ഗോകുൽ ഐ‌എഎസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചാപരിമിതിയെ അതിജീവിക്കണമെങ്കിൽ ധൈര്യത്തോടൊപ്പം ആത്മവിശ്വാസവും വേണം. ഇതു രണ്ടും കൈമുതലായുള്ളതുകൊണ്ടാണ് തിരുവനന്തപുരം സ്വദേശി എസ്. ഗോകുൽ രണ്ടു വട്ടം സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്. 2019 ലാണ് ഗോകുൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. അക്കുറി 820–ാം റാങ്കോടെ ജയിച്ചതിനെത്തുടർന്ന് ഡിഫൻസ് സർവീസിൽ ജോലി ലഭിച്ചു. ഐ‌എഎസ് എന്ന ലക്ഷ്യവുമായി രണ്ടാംവട്ടം ശ്രമിച്ചപ്പോൾ 357–ാം റാങ്കോടെ സ്വപ്നം സഫലമായി. രണ്ടാം വട്ട പരിശ്രമത്തിൽ, അഭിമുഖത്തിനു മുൻപു മാത്രമാണ് ഒരു പരിശീലന സ്ഥാപനത്തിൽ ചേർന്നത് എന്നറിയുമ്പോഴാണ് ഗോകുലിന്റെ നിശ്ചയദാർഢ്യത്തിന്റെ തീവ്രത അറിയാൻ കഴിയുക. ഇപ്പോൾ തിരുനെൽവേലിയിൽ അസിസ്റ്റന്റ് കലക്ടറാണ് ഗോകുൽ. സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്കു സഞ്ചരിക്കുന്നവർക്കുവേണ്ടി, താൻ സ്വീകരിച്ച പരിശീലന മാർഗങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വിശദീകരിക്കുകയാണ് എസ്. ഗോകുൽ ഐ‌എഎസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചാപരിമിതിയെ അതിജീവിക്കണമെങ്കിൽ ധൈര്യത്തോടൊപ്പം ആത്മവിശ്വാസവും വേണം. ഇതു രണ്ടും കൈമുതലായുള്ളതുകൊണ്ടാണ് തിരുവനന്തപുരം സ്വദേശി എസ്. ഗോകുൽ രണ്ടു വട്ടം സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്. 2019 ലാണ് ഗോകുൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. അക്കുറി 820–ാം റാങ്കോടെ ജയിച്ചതിനെത്തുടർന്ന് ഡിഫൻസ് സർവീസിൽ ജോലി ലഭിച്ചു. ഐ‌എഎസ് എന്ന ലക്ഷ്യവുമായി രണ്ടാംവട്ടം ശ്രമിച്ചപ്പോൾ 357–ാം റാങ്കോടെ സ്വപ്നം സഫലമായി. രണ്ടാം വട്ട പരിശ്രമത്തിൽ, അഭിമുഖത്തിനു മുൻപു മാത്രമാണ് ഒരു പരിശീലന സ്ഥാപനത്തിൽ ചേർന്നത് എന്നറിയുമ്പോഴാണ് ഗോകുലിന്റെ നിശ്ചയദാർഢ്യത്തിന്റെ തീവ്രത അറിയാൻ കഴിയുക. ഇപ്പോൾ തിരുനെൽവേലിയിൽ അസിസ്റ്റന്റ് കലക്ടറാണ് ഗോകുൽ. സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്കു സഞ്ചരിക്കുന്നവർക്കുവേണ്ടി, താൻ സ്വീകരിച്ച പരിശീലന മാർഗങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വിശദീകരിക്കുകയാണ് എസ്. ഗോകുൽ ഐ‌എഎസ്.

∙ അഭിമുഖത്തിനു പോകും മുൻപു മാത്രമാണ് പരിശീലന സ്ഥാപനത്തിൽ ചേർന്നത്. സ്വയം പഠിച്ച് സിവിൽ സർവീസിനു ശ്രമിക്കുന്നവരോട് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാനുള്ളതെന്താണ്?.

ADVERTISEMENT

ആദ്യ തവണ അഭിമുഖത്തിനു പോകുന്നതിനു മുൻപു വരെയും തനിയെയാണ് പരിശീലിച്ചിരുന്നത്. രണ്ടാമത്തെ തവണ മുഴുവൻ സമയവും കോച്ചിങ്ങിനു പോയിരുന്നില്ലെങ്കിലും ഒരു പരിശീലന സ്ഥാപനത്തിൽ മെയിൻ പരീക്ഷയുടെ ടെസ്റ്റ് സീരീസ് എഴുതുകയും ഫീഡ്ബാക്കെടുക്കുകയും ചെയ്തിട്ടുണ്ട്. തനിയെ പഠിക്കുന്നതിനും പരിശീലന സ്ഥാപനത്തിൽ ചേർന്നു പഠിക്കുന്നതിനും അതിന്റേതായ മെച്ചമുണ്ട്. എന്റെ കാര്യത്തിൽ, കോളജ് പഠന കാലത്ത് സിവിൽ സർവീസ് സ്വപ്നമൊന്നും മനസ്സിലുണ്ടായിരുന്നില്ല. പക്ഷേ ഡിബേറ്റും പ്രസംഗവുമൊക്കെ വളരെയിഷ്ടമായിരുന്നതുകൊണ്ട് അതിനുവേണ്ടി സ്ഥിരം പരിശീലിച്ചിരുന്നു. ഡിബേറ്റിൽ വളരെ കുറഞ്ഞ സമയത്തിനുളളിൽ വിഷയം തിരഞ്ഞെടുത്ത് വാദങ്ങളൊക്കെ ശക്തിപ്പെടുത്താനുള്ള പോയിന്റുകൾ മനസ്സിലുറപ്പിക്കണം. അതിനുള്ള കണ്ടന്റിനു വേണ്ടി എൻസിഇആർടി ടെക്സ്റ്റ് ബുക്കുകളും 2014 മുതൽ പത്രവും കൃത്യമായി വായിക്കുമായിരുന്നു. ഈ പരിശീലനമാണ് കോച്ചിങ് സ്ഥാപനങ്ങളിൽ പോകാതെ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കാൻ സഹായകമായത്.

എസ്.ഗോകുൽ. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

ഡിബേറ്റിങ്ങിന്റെ പശ്ചാത്തലത്തിൽ നിന്ന് വന്നതുകൊണ്ട് അതേ സ്ട്രാറ്റജി തന്നെ മെയിൻ പരീക്ഷയിലും ഉപയോഗിക്കാൻ സാധിച്ചു. ഡിബേറ്റിൽ നമ്മുടെ വാദം ശരിയാണെന്ന് ഉദാഹരണ സഹിതം സമർഥിക്കണം അതുപോലെ മെയിൻ പരീക്ഷയിലും നമ്മളെഴുതിയ ഉത്തരം ശരിയാണെന്ന് ഉദാഹരണ സഹിതം സമർഥിക്കണം. പഠനകാലത്ത് സ്ഥിരമായി പ്രസംഗ, ഡിബേറ്റ് മൽസരങ്ങളിൽ സജീവമായിരുന്നതുകൊണ്ടു തന്നെ സമകാലിക കാര്യങ്ങളെക്കുറിച്ചും വാർത്തകളെക്കുറിച്ചുമൊക്കെ നല്ല ധാരണയുണ്ടായിരുന്നതിനാൽ ആദ്യ തവണ ഒരു പരിശീലന സ്ഥാപനത്തിന്റെയും സഹായമില്ലാതെ സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ സാധിച്ചു.

മൽസരാർഥിയുടെ കൈയിലുള്ള കണ്ടന്റ് വർധിപ്പിക്കുന്നതിൽ പരിശീലന സ്ഥാപനങ്ങൾക്ക് അധികമൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം യുപിഎസ്‌സി ചോദ്യങ്ങളുടെ 10, 15 ശതമാനത്തിൽ കൂടുതലൊന്നും ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിപ്പിക്കാൻ കഴിയില്ല. പക്ഷേ അവർക്ക് നമ്മളെ നന്നായി മെന്റർ ചെയ്യാൻ സാധിക്കും. എന്തു പഠിക്കണമെന്നു പറഞ്ഞു തരാൻ കഴിയും. പലയിടത്തു നിന്നായി ഒരുപാട് അറിവുകൾ ഇപ്പോൾ ലഭ്യമാണ്. സിവിൽ സർവീസ് റാങ്ക് ജേതാക്കളുടെ നോട്ടുകളുൾപ്പടെ ഇന്ന് ഒരു വിരൽത്തുമ്പിൽ ലഭ്യമാണ്. വിവിധ പരിശീലന സ്ഥാപനങ്ങളുടെ നോട്ടുകളും ഒരുപാടുണ്ട്. അപ്പോൾ എന്തു പഠിക്കണം എന്ന ആശയക്കുഴപ്പം ഉദ്യോഗാർഥികൾക്ക് ഉണ്ടാകാറുണ്ട്.

എസ്.ഗോകുൽ. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

 

ADVERTISEMENT

മിക്ക ഉദ്യോഗാർഥികളും ബിരുദമോ ബിരുദാനന്തര ബിരുദമോ കഴിഞ്ഞ് ഒരു വർഷം ബ്രേക്കെടുത്ത ശേഷം സിവിൽ സർവീസ് പരിശീലനം നടത്തുന്നവരാകും. മറ്റു ചിലർ എൻജിനിയറിങ് – മെഡിക്കൽ പശ്ചാത്തലത്തിൽനിന്നു വരുന്നവരാകും. അത്തരക്കാർക്ക് സിവിൽ സർവീസിന്റെ സിലബസുമായി ഒരു ടച്ചും ഉണ്ടാവില്ല. ഇങ്ങനെ നിശ്ചിത ഇടവേളയെടുത്തു പഠിക്കുന്നവർക്കും മെഡിക്കൽ– എൻജിനീയറിങ് പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്കും പരിശീലന സ്ഥാപനങ്ങളിൽനിന്ന് പരിശീലനം നേടുന്നത് തീർച്ചയായും ഗുണം ചെയ്യും. പരിശീലന സ്ഥാപനത്തിലെ മെന്ററിങ് ആൻസർ റൈറ്റിങ്ങിലെ പ്രശ്നങ്ങളെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ ഏറെ സഹായിക്കും. പരിശീലകർക്കും സിവിൽ സർവീസ് പരീക്ഷയെഴുതി പരിചയം ഉണ്ടാകുമല്ലോ.

 

പരിശീലന സ്ഥാപനങ്ങളിൽ പോയി പഠിക്കുന്നതിനോട് താൽപര്യമില്ലെങ്കിൽ, തനിയെയാകാം പഠനം. അപ്പോൾ അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി സമയമാണ്. ഒരു പരിശീലന സ്ഥാപനത്തിൽ ചേർന്ന് പഠിക്കുന്നതിനേക്കാൾ പരിശ്രമവും കഠിനാധ്വാനവും വേണം സ്വയം പഠിക്കുമ്പോൾ. ആ റിസ്ക് ഏറ്റെടുക്കാൻ തയാറെങ്കിൽ തനിയെയാകാം പഠനം.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം ഗോകുലും കുടുംബാംഗങ്ങളും. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്ബുക്ക്

 

ADVERTISEMENT

∙ പഠന കാലത്തും മനസ്സു പറഞ്ഞതു മാത്രം കേട്ട് പഠിച്ച ആളാണ് താങ്കൾ‌. ബയോളജി എടുത്തു പഠിച്ചത് പിന്നീടുള്ള കരിയറിൽ എത്രത്തോളം സഹായകമായിട്ടുണ്ട്?

 

എസ്. ഗോകുൽ ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം

പ്ലസ്ടുവിന് ആർട്സ് എടുക്കണമെന്ന് പലരും നിർദേശിച്ചിരുന്നെങ്കിലും സയൻസ് പഠിക്കണമെന്നത് എന്റെ നിർബന്ധമായിരുന്നു. അതൊരിക്കലും ഒരു വിഷയം മറ്റേ വിഷയത്തേക്കാൾ മികച്ചു നിൽക്കുന്നു എന്നതുകൊണ്ടല്ല. ആർട്‌സ് വിഷയങ്ങൾ ഒന്നു മനസ്സു വച്ചാൽ ജീവിതത്തിന്റെ ഏതു ഘട്ടത്തിലും വായിച്ചു മനസ്സിലാക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ സയൻസ്, അല്ലെങ്കിൽ ഗണിതമൊക്കെ പത്താം ക്ലാസ് കൊണ്ട് പഠിച്ചവസാനിപ്പിച്ചാൽ, അതിന്റെ ടച്ച് വിട്ടുപോയാൽ പിന്നെ പഠിച്ചെടുക്കാൻ പ്രയാസമാണെന്നെനിക്ക് തോന്നി. എന്നെങ്കിലും സിവിൽ സർവീസ് മോഹം മനസ്സിൽ നാമ്പിടുമെന്നോ അന്ന് ഇപ്പോൾ പഠിക്കുന്ന സയൻസ് ഉപകാരപ്പെടുമെന്നോ ഉള്ള ദീർഘദർശനമൊന്നും അന്നില്ലായിരുന്നു. പക്ഷേ സയൻസ് എടുക്കാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് കാലം എന്നെ ബോധ്യപ്പെടുത്തി.

 

എസ്.ഗോകുൽ. ചിത്രം : മനോരമ

സിവിൽ സർവീസ് ജോലിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകൾ കൈകാര്യം ചെയ്യേണ്ടി വരും. ഉദാഹരണമായി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ ജില്ലാതലത്തിൽ അത് കോഓർഡിനേറ്റ് ചെയ്യാനുള്ള ചുമതല ജില്ലാ കലക്ടർക്കാണ്. ഇപ്പോൾ ഈ പരിശീലന കാലയളവിലും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഡോക്ടർമാരുമായൊക്കെ സംസാരിക്കുമ്പോൾ മെഡിക്കൽ ടേംസ്, ടെർമിനോളജിയൊക്കെ ഒരു പരിധിവരെ മനസ്സിലാകുന്നത് സയൻസ് പഠിച്ചതുകൊണ്ടാണ്. ഒരു പരിധി വരെ ഇക്കാര്യങ്ങളറിയില്ലെങ്കിൽ അത് ബുദ്ധിമുട്ടാകും. അതുപോലെ റോഡ്, ബിൽഡിങ് കൺസ്ട്രഷൻ തുടങ്ങിയ കാര്യങ്ങൾ വരുമ്പോൾ ഞാൻ പഠിച്ച എൻജിനീയറിങ് പശ്ചാത്തലവും എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. പഠിക്കുന്നതും പരീക്ഷയെഴുതുന്നതും ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളാണെങ്കിലും സർവീസിൽ കയറുന്നയാൾ ഡീൽ ചെയ്യേണ്ടത് കൂടുതലും പ്രായോഗിക കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ യുപിഎസ്‌സി ഓറിയന്റേഷൻ മാറ്റേണ്ട സമയമായി എന്നും ഞാൻ വിശ്വസിക്കുന്നു. കാരണം 10 വർഷം മുന്നോട്ടു പോയാൽ ചെയ്യാൻ പോകുന്ന ഭൂരിപക്ഷം കാര്യങ്ങളും ശാസ്ത്രം, മാനേജ്മെന്റ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടവയായിരിക്കും.

 

∙ ഡിബേറ്റും പ്രസംഗ മൽസരവുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ. ആ ഇഷ്ടം പരിശീലനത്തിനും ഏറെ പ്രയോജനപ്പെട്ടിരുന്നില്ലേ?. ഏതൊക്കെ പുസ്തകങ്ങളാണ് പുതിയ പരീക്ഷാർഥികൾക്കായി നിർദേശിക്കാനുള്ളത്?.

എസ്. ഗോകുൽ സുഹൃത്തുക്കൾക്കൊപ്പം. ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം.

 

എൻസിഇആർടി ബുക്കുകളെ അടിസ്ഥാനമാക്കി പരിശീലനം തുടങ്ങുന്നത് വളരെ നന്നായിരിക്കും. സിവിൽ സർവീസ് എക്സാം മെറ്റീരിയൽസ് എന്ന് ഗൂഗിൾ ചെയ്താൽ പരിശീലനത്തിനാവശ്യമായ പുസ്തകങ്ങളുടെ ലിസ്റ്റ് കിട്ടും. ലക്ഷ്മി കാന്തിന്റെ ‘ഇന്ത്യൻ പൊളിറ്റി’ , ആർ.എസ് ശർമയുടെ ‘ഇന്ത്യാസ് എൻഷ്യന്റ് പാസ്റ്റ്’, സതീഷ് ചന്ദ്രയുടെ ‘ഹിസ്റ്ററി ഓഫ് മിഡീവിയൽ ഇന്ത്യ’, ബിപൻ ചന്ദ്രയുടെ ‘ഹിസ്റ്ററി ഓഫ് മോഡേൺ ഇന്ത്യ’ തുടങ്ങിയ പുസ്തകങ്ങൾ പരിശീലനത്തിന് ഉപകാരപ്പെടും. ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ജേണലുകളായ യോജന, കുരുക്ഷേത്ര എന്നിവ വായിക്കുന്നത് ഗുണം ചെയ്യും. അതുപോലെ തന്നെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സമ്മറി വായിക്കുന്നതും നല്ലതാണ്. ഓൾ ഇന്ത്യ റേഡിയോയുടെ വാർത്ത കേൾക്കുന്നതും ഉപകാരപ്പെടും. ഗവൺമെന്റിന്റെ മുൻഗണനകളെക്കുറിച്ചുള്ള വാർത്തകളെക്കുറിച്ചറിയാൻ മേൽപറഞ്ഞ കാര്യങ്ങൾ സഹായിക്കും. പൊതുവെ സിവിൽ സർവീസിന് തയാറെടുക്കുന്നവർ ഇംഗ്ലിഷ്, മലയാള പത്രങ്ങൾ വായിക്കാറുണ്ട്. പക്ഷേ ഓരോ പത്രവും പങ്കുവയ്ക്കുന്നത് അവരുടെ സ്ഥാപനത്തിന്റെ കാഴ്ചപ്പാടുകൾ കൂടിയാണ്. യുപിഎസ്‌സി പരീക്ഷയെഴുതുന്നത് ഗവൺമെന്റ് സർവീസിലേക്ക് കയറാനാണ്. അപ്പോൾ ഗവൺമെന്റിന്റെ കാഴ്ചപ്പാടറിയാൻ പിഐബി ന്യൂസ് സമ്മറി വായിക്കുന്നതും ഓൾ ഇന്ത്യ വാർത്ത കേൾക്കുന്നതും നല്ലതാണ്. സർക്കാരിയ കമ്മിഷൻ റിപ്പോർട്ട്, ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോം കമ്മിഷൻ, സെക്കൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോം കമ്മിഷൻ ഇങ്ങനെയുള്ള റിപ്പോർട്ടുകളുടെ സമ്മറി അറിയുന്നതും ഗുണം ചെയ്യും.

 

∙ ടൈം മാനേജ്മെന്റ് പലപ്പോഴും മൽസര പരീക്ഷകളുടെ പരിശീലന സമയത്തും പരീക്ഷാ സമയത്തും പ്രശ്നമാകാറുണ്ട്. അതിനെ മറികടക്കാനുള്ള വഴികൾ പങ്കുവയ്ക്കാമോ?

 

മുൻപു സൂചിപ്പിച്ചതു പോലെ വിരൽത്തുമ്പിൽ ഒരുപാട് വിവരങ്ങൾ കിട്ടുന്നതുകൊണ്ട് പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിൽ പഠന മെറ്റീരിയലുകൾ മാറി മാറി തിരഞ്ഞെടുക്കാനുള്ള പ്രവണതയുണ്ടാകും. കൈയിലുള്ള മെറ്റീരിയൽ വച്ച് പഠനം തുടങ്ങി ഇടയ്ക്കുവച്ച് മറ്റാരെങ്കിലും ഇതിനേക്കാൾ മികച്ച കണ്ടന്റാണ് അവരുടെ കൈയിലുള്ളതെന്ന് പറഞ്ഞാൽ സ്വന്തം കൈയിലുള്ളത് കളഞ്ഞ് പുതിയതിന്റെ പിന്നാലെ പായും. ഒരിക്കലും അങ്ങനെ ചെയ്യരുത്. യുപിഎസ്‌സി പരീക്ഷ അഞ്ചാമതോ ആറാമതോ എഴുതുന്ന ഒരാൾക്കു പോലും 70 ശതമാനത്തിലധികം സിലബസ് കവർ ചെയ്യാൻ സാധിക്കില്ല എന്ന സത്യം മനസ്സിലാക്കണം. പഠനം തുടങ്ങുമ്പോൾത്തന്നെ മികച്ച കണ്ടന്റ് തിരഞ്ഞെടുത്ത് അതുമാത്രം പഠിക്കാൻ ശ്രദ്ധിക്കണം.

 

എസ്.ഗോകുൽ. ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

സമകാലിക വിഷയത്തെക്കുറിച്ചുള്ള കണ്ടന്റ് ഡെവലപ് ചെയ്യാനായി മാത്രം രണ്ടോ മൂന്നോ സോഴ്സ് നോക്കുന്നതിൽ തെറ്റില്ല. സ്റ്റാറ്റിക് കണ്ടന്റ് പഠിക്കുമ്പോൾ ഒരു സോഴ്സിൽത്തന്നെ തുടരുന്നതാണ് നല്ലത്. വിഷയങ്ങളിൽ അടിസ്ഥാന ധാരണയുണ്ടായിരിക്കുക, പ്രായോഗികമായി എങ്ങനെ അപ്ലൈ ചെയ്യണം എന്നറിയുക എന്നതാണ് പ്രധാനം. അല്ലാതെ വിഷയങ്ങളെല്ലാം ആഴത്തിൽ പഠിക്കുക എന്നതല്ല. അങ്ങനെ പഠിച്ചാൽ മാത്രമേ ഒരു വർഷത്തിനിടയിൽ ഉദ്ദേശിച്ച അത്രയും കാര്യങ്ങൾ പഠിച്ചു തീർക്കാനാകൂ. പാഠ്യ ഭാഗങ്ങളെക്കുറിച്ച് ഏകദേശ ധാരണ വേണം. ആദ്യത്തെ മൂന്നു മാസത്തിനുള്ളിൽ ഓപ്ഷനൽ പഠിച്ചു തീർക്കണം എന്ന് മനസ്സുകൊണ്ടുറപ്പിക്കാം. ശേഷം ആൻസർ റൈറ്റിങ്ങിൽ ശ്രദ്ധിക്കാം. ശേഷം ചെറിയ ടാർഗറ്റുകൾ സെറ്റ് ചെയ്ത് പാഠഭാഗങ്ങൾ പഠിച്ചു തീർക്കാം.

തിരുനെൽവേലി കലക്ടർക്കൊപ്പം എസ്. ഗോകുൽ. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം.

 

എസ്. ഗോകുൽ. ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം

∙ അഭിമുഖത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്?

 

എസ്. ഗോകുൽ സുഹൃത്തുക്കൾക്കൊപ്പം

പൊതുവെ ഒരുപാട് തെറ്റുദ്ധാരണകൾ അഭിമുഖത്തെക്കുറിച്ചുണ്ട്. അവ കേട്ട് ഉള്ള ആത്മവിശ്വാസം കൂടി നഷ്ടപ്പെട്ടു പോയവരെ എനിക്ക് നേരിട്ടറിയാം. എനിക്കു വളരെ നല്ല അനുഭവമായിരുന്നു അഭിമുഖം. അഭിമുഖത്തിന് മുൻപ് ഉദ്യോഗാർഥികൾ വിശദമായ ഒരു ഫോം പൂരിപ്പിച്ച് നൽകണം. നമ്മളെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ, ഹോബീസ്, പഠിച്ച കാര്യങ്ങൾ, മുൻപ് ജോലി ചെയ്ത അനുഭവങ്ങൾ, കഴിവുകൾ ഇവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് അതിൽ എഴുതേണ്ടത്. അത് സത്യസന്ധമായി പൂരിപ്പിക്കണം. അറിയാത്ത കാര്യങ്ങൾ അറിയാമെന്ന തരത്തിൽ എഴുതരുത്. കാരണം ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥിയുടെ പ്രായത്തേക്കാൾ പത്തിരട്ടിയാണ് ഇന്റർവ്യൂ ബോർഡിലുള്ളവരുടെ അനുഭവസമ്പത്ത്. അവരെ കബളിപ്പിക്കാമെന്ന ധാരണയോടെ ഒരിക്കലും നുണ പറയരുത്. കളവ് പിടിക്കപ്പെട്ടാൽ അതൊരു നെഗറ്റീവ് ആണ്. ചോദ്യങ്ങൾക്ക് ഉത്തരം അറിയില്ല എങ്കിൽ അങ്ങനെ തന്നെ പറയാം. കാരണം എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയണമെന്നില്ല. സത്യസന്ധതയെ ഇന്റർവ്യൂ പാനൽ മാനിക്കുകയേയുള്ളൂ. സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് അവർക്കാവശ്യം.

 

ബിരുദ– ബിരുദാനന്തര വിഷയങ്ങളെക്കുറിച്ച് നല്ല ധാരണ വേണം. കാരണം വർഷങ്ങളോളം പഠിച്ച വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായില്ല എങ്കിൽ അത് നമ്മുടെ സത്യസന്ധതയെത്തന്നെ ചോദ്യം ചെയ്യുന്നതു പോലെയാകും. അതുകൊണ്ട് ആ വിഷയങ്ങളെക്കുറിച്ച് നന്നായി തയാറെടുത്തു വേണം അഭിമുഖത്തിനു പോകാൻ. ആ വിഷയങ്ങളിൽ അവഗാഹമില്ലാത്തവർ തഴയപ്പെടാനുള്ള സാധ്യത കൂടുതലാണ്.

അഭിമുഖത്തിലുടനീളം ആത്മവിശ്വാസത്തോടെയിരിക്കാൻ ശ്രദ്ധിക്കാം. അഹന്തയും ആത്മവിശ്വാസവും രണ്ടാണെന്ന ബോധം ഇന്റർവ്യൂ പാനലിനോട് സംസാരിക്കുമ്പോൾ മനസ്സിൽ വേണം. അനാവശ്യമായി പ്രകോപിപ്പിക്കുകയോ തർക്കിക്കുകയോ ചെയ്യരുത്.

 

വസ്ത്രധാരണത്തെക്കുറിച്ചും ശരീരഭാഷയെക്കുറിച്ചും കുറേ മിത്തുകളുണ്ട്. അവ തെറ്റാണ്. കോട്ടും സൂട്ടും സാരിയുമൊന്നും ഇട്ടില്ലെങ്കിലും അനിഷ്ടമൊന്നും സംഭവിക്കില്ല. നീറ്റ് ആൻഡ് ഡിഗ്നിഫൈഡ് എന്നതാണ് പ്രധാനം. ഏറ്റവും അനുയോജ്യമായ വസ്ത്രമണിഞ്ഞ് ആത്മവിശ്വാസത്തോടെ അഭിമുഖത്തിന് തയാറെടുക്കാം.

 

∙ പരീക്ഷയിലോ അഭിമുഖത്തിലോ പൊതുവേ ആവർത്തിക്കുന്ന പിഴവുകളെന്തെങ്കിലുമുണ്ടോ?

 

മുൻപു സൂചിപ്പിച്ചതുപോലെ, അഭിമുഖത്തിനു മുൻപു കിട്ടുന്ന ആപ്ലിക്കേഷൻ ഫോമിൽ ചിലർ ഇല്ലാത്ത കാര്യങ്ങൾ എഴുതും. അതിനെക്കുറിച്ച് ചോദ്യങ്ങൾ വന്നാൽ പതറും. അത് ഉള്ള ആത്മവിശ്വാസം കൂടി കെട്ടുപോകാൻ കാരണമാകും. അതുകൊണ്ടാണ് സത്യസന്ധമായ വിവരങ്ങൾ മാത്രം എഴുതണമെന്ന് പറയുന്നത്. പരീക്ഷയിലും അഭിമുഖത്തിലുമെല്ലാം തനതായ ശൈലി വികസിപ്പിച്ചെടുക്കാനായാൽ നന്നായിരിക്കും. പരീക്ഷയെഴുതുമ്പോൾ ആൻസർ റൈറ്റിങ്ങിന്റെ പ്രശ്നത്തെക്കുറിച്ചൊക്കെ ഫീഡ്ബാക്ക് എടുക്കാം. പക്ഷേ മെന്റേഴ്സ് അല്ലെങ്കിൽ സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളെല്ലാം ഒരു പോലെ വിശ്വസിക്കരുത്. കാരണം അവർക്കും തെറ്റുപറ്റാൻ സാധ്യതയുണ്ട് എന്ന കാര്യം മനസ്സിലാക്കണം. പരിശീലകരുടെ നിഗമനങ്ങൾ എല്ലായ്പ്പൊഴും ശരിയാകണമെന്നില്ല. അതുകൊണ്ട് ഇക്കാര്യംകൂടി മനസ്സിൽവച്ച് സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്.

 

∙ പ്രളയ സമയത്താണ് സിവിൽ സർവീസ് എന്ന സ്വപ്നം മനസ്സിൽ വന്നതെന്ന് വായിച്ചിട്ടുണ്ട്. അന്ന് ആഗ്രഹിച്ചതു പോലെയൊരു ജോലിയാണോ ഇപ്പോൾ ചെയ്യുന്നത്? ജോലിയുടെ സ്വഭാവം എങ്ങനെയാണ്?

 

തീർച്ചയായും ആഗ്രഹിച്ചതുപോലെ ഒരു ജോലി തന്നെയാണ് ചെയ്യുന്നത്. ജോലിയിൽ തീർച്ചയായും വെല്ലുവിളികളുണ്ട്. അതൊരിക്കലും രാഷ്ട്രീയപരമായ വെല്ലുവിളികളല്ല. സിനിമയിലൊക്കെ കാണുംപോലെ നേതാക്കളുടെ സമ്മർദ്ദമൊന്നും റിയൽ ലൈഫിലില്ല. രാഷ്ട്രീയ നേതാക്കൾ ജനങ്ങളുടെ പൾസ് അറിയുന്നവരാണ്. അവർ അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ടു വയ്ക്കാറുണ്ട്. നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ചെയ്തു കൊടുക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്. സിനിമയിൽ കാണുന്നതു പോലെ ഭീഷണിപ്പെടുത്തലുകളോ ഹീറോയിസം കാണിക്കലോ ഒന്നുമില്ല. ഒരു സംവിധാനത്തിനകത്തു നിന്ന് ജോലി ചെയ്യുമ്പോൾ ചില വെല്ലുവിളികളുണ്ടാവില്ലേ. അത്തരം വെല്ലുവിളികളെ ഈ ജോലിയിലുമുള്ളൂ.

 

ഇപ്പോൾ പരിശീലന കാലയളവാണ്. കലക്ടറെ അസിസ്റ്റ് ചെയ്യുകയാണ്. രാവിലെ ചേംബറിലെത്തുമ്പോൾ മുതൽ വെകുന്നേരം മടങ്ങിപ്പോകുന്നതുവരെ പ്രതിദിനം അഞ്ചോ പത്തോ ജീവിതങ്ങളും അനുഭവങ്ങളും മനസ്സിനെ സ്പർശിക്കാറുണ്ട്. നമ്മൾ ചെയ്യുന്ന ചെറിയ പ്രവൃത്തികളെങ്കിലും അവർക്ക് പ്രയോജനപ്രദമായെന്നറിയുമ്പോൾ ലഭിക്കുന്ന ഒരു സംതൃപ്തിയുണ്ട്. ഉദാഹരണത്തിന്, 50 പേർക്ക് ജോലി കിട്ടുന്ന വിധത്തിൽ ഒരു പ്രോജക്ട് ചെയ്യാൻ കഴിഞ്ഞാൽ അല്ലെങ്കിൽ കോളജിൽ പഠിക്കുന്ന പത്തു കുട്ടികൾക്കെങ്കിലും നമ്മുടെ ജീവിതം പ്രചോദനം ആയി എന്നറിഞ്ഞാൽ ഒക്കെ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയുമുണ്ട്.

 

തീർച്ചയായും ഈ ജോലിയിലും ബുദ്ധിമുട്ടുകളും വെല്ലുവിളികളുമൊക്കെയുണ്ട്. ചില സമയത്ത് കാര്യങ്ങളൊന്നും ഉദ്ദേശിച്ചതുപോലെ നടക്കാതെ സ്റ്റക്ക് ആയി പോകാറുണ്ട്. അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ അതിലൊക്കെ ഉപരിയാണ് ഈ ജോലിയിൽനിന്നു ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും. തടസ്സങ്ങളിൽ പതറാതെ പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടു പോയാൽ സർവീസിൽ തീർച്ചയായും ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കും എന്നാണെന്റെ വിശ്വാസം.

 

∙ ഈ വർഷത്തെ സിവിൽ സർവീസ് വി‍ജ്ഞാപനം വന്നു. എന്താണ് ഈ രംഗത്തേക്കു വരാൻ ആഗ്രഹിക്കുന്നവരോടു പറയാനുള്ളത്?

 

സിവിൽ സർവീസ് പരിശീലനം തുടങ്ങും മുൻപ്, ‘ഞാൻ ഈ ജോലിക്ക് അനുയോജ്യനാണോ’ എന്ന് മനസ്സിരുത്തി ആലോചിക്കണം. ഉയർന്ന അക്കാദമിക നിലവാരത്തിന്റെ മാത്രം ബലത്തിൽ ഈ ജോലിയിലേക്ക് വരരുത്. ജോലിയുടെ സ്വഭാവത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷം മാത്രം പരിശീലനം തുടരണോയെന്ന് തീരുമാനിക്കാം. ചിലർ അക്കാദമിക തലത്തിൽ മികച്ച നിലവാരം പുലർത്തുന്നവരായിരിക്കും. പക്ഷേ ചെറിയ സമ്മർദം പോലും താങ്ങാൻ കെൽപുണ്ടാകില്ല. അത്തരക്കാർ ഈ പ്രഫഷനിലേക്ക് വരരുത്. ജോലിയുടെ സ്വഭാവവും വ്യക്തിത്വവുമായി ചേർന്നു പോകുമോയെന്ന് ആത്മപരിശോധന നടത്തിയ ശേഷം ഉറച്ച ഒരു തീരുമാനമെടുക്കാം. ഒരു ആവേശത്തിൽ ഈ ജോലിയിലേക്കെത്തിയാൽ ആദ്യ ദിവസങ്ങളിൽത്തന്നെ ആവേശം മടുപ്പിനു വഴിമാറിയെന്നും വരാം.

രാവിലെ 9 നു ജോലിക്കു കയറി 5 നു തിരിച്ചിറങ്ങുന്ന ഡെസ്ക് ജോബ് ഇഷ്ടപ്പെടുന്നവർ ഈ മേഖലയിലേക്ക് വരാതിരിക്കുന്നതാണ് ഉചിതം. ജോലിയും ജീവിതവും കൂടിക്കലർന്ന ഒരു ജീവിതമാണ് ഓരോ സിവിൽ സെർവന്റിന്റേതും. അവധി ദിവസങ്ങളിൽപ്പോലും ഈ ജോലിയിൽനിന്ന് പൂർണമായും വിട്ടു നിൽക്കാൻ സാധിച്ചെന്നു വരില്ല. എന്നാൽ എല്ലായ്പ്പോഴും സമ്മർദ്ദവും സംഘർഷവും നിറഞ്ഞ ജോലിയാണെന്ന് തെറ്റിദ്ധരിക്കുകയുമരുത്. ഐ‌എഎസ്, ഐപിഎസ്, ഫോറസ്റ്റ് സർവീസ് ജോലികൾ കുറേക്കൂടി പബ്ലിക് റിലേഷനുമായി ബന്ധപ്പെട്ടിരിക്കും. ആളുകളെ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ കഴിയുക എന്നതാണ് പ്രധാനം. ജോലിയുടെ രീതികളെപ്പറ്റിയൊക്കെ കൃത്യമായി മനസ്സിലാക്കിയ ശേഷവും ഇതാണെന്റെ വഴി എന്ന് മനസ്സു പറയുന്നുണ്ടെങ്കിൽ തീർച്ചയായും ഈ ജോലിയിലേക്ക് കടന്നു വരാം.

 

English Summary: Exclusive Interview with S.Gokul Regarding Civil Service Preparation