വിമാനങ്ങളുടെയും ബഹിരാകാശവാഹനങ്ങളുടെയും മറ്റും രൂപകൽപന, നിർമാണം, ടെസ്റ്റിങ്, ഓപ്പറേഷൻ എന്നിവ കൈകാര്യം ചെയ്യുന്ന പഠനശാഖയാണ് എയ്റോസ്പേസ് എൻജിനീയറിങ്. വിമാനം, ഹെലികോപ്റ്റർ എന്നിവയുടെ രൂപകൽപനയും നിർമാണവുമായി ബന്ധപ്പെട്ട എയ്റോനോട്ടിക്കൽ എൻജിനീയറിങ്, റോക്കറ്റ്, സാറ്റലൈറ്റ്, സ്‌പേസ്ഷിപ് എന്നിവയുടെ ഡിസൈനും നിർമാണവുമായി ബന്ധപ്പെട്ട ആസ്ട്രോനോട്ടിക്കൽ എൻജിനീയറിങ് എന്നിവയാണ് രണ്ടു പ്രധാന ശാഖകൾ. മാത്‌സിലും ഫിസിക്സിലുമുള്ള താൽപര്യം, പ്രശ്ന നിർധാരണശേഷി, വിശകലനശേഷി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അത്യാവശ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: പ്ലസ്ടു കഴിഞ്ഞ് എയ്റോസ്പേസ് എൻജിനീയറാകാൻ എന്തൊക്കെ ചെയ്യണം ? എവിടെ പഠിക്കണം ?

റോസിന

ADVERTISEMENT

Read Also : ഹ്യുമാനിറ്റീസ് കഴിഞ്ഞ് ഏതൊക്കെ എൻട്രൻസ് എഴുതാൻ കഴിയും

ഉത്തരം: വിമാനങ്ങളുടെയും ബഹിരാകാശവാഹനങ്ങളുടെയും മറ്റും രൂപകൽപന, നിർമാണം, ടെസ്റ്റിങ്, ഓപ്പറേഷൻ എന്നിവ കൈകാര്യം ചെയ്യുന്ന പഠനശാഖയാണ് എയ്റോസ്പേസ് എൻജിനീയറിങ്. വിമാനം, ഹെലികോപ്റ്റർ എന്നിവയുടെ രൂപകൽപനയും നിർമാണവുമായി ബന്ധപ്പെട്ട എയ്റോനോട്ടിക്കൽ എൻജിനീയറിങ്, റോക്കറ്റ്, സാറ്റലൈറ്റ്, സ്‌പേസ്ഷിപ് എന്നിവയുടെ ഡിസൈനും നിർമാണവുമായി ബന്ധപ്പെട്ട ആസ്ട്രോനോട്ടിക്കൽ എൻജിനീയറിങ് എന്നിവയാണ് രണ്ടു പ്രധാന ശാഖകൾ. മാത്‌സിലും ഫിസിക്സിലുമുള്ള താൽപര്യം, പ്രശ്ന നിർധാരണശേഷി, വിശകലനശേഷി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അത്യാവശ്യം.

ADVERTISEMENT

എയ്റോസ്പേസ് / എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിലുള്ള ബിടെക് / എംടെക് ആണ് ജോലിക്കാവശ്യമായ അടിസ്ഥാന യോഗ്യത. മാത്‌സ്, ഫിസിക്സ്‌, കെമിസ്ട്രി എന്നിവയോടെയുള്ള പ്ലസ്ടുവിനു ശേഷം പ്രവേശനപരീക്ഷയെഴുതി ബിടെക് പ്രവേശനം നേടാം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് മെറ്റലർജി, സിവിൽ, കെമിക്കൽ എന്നിവയിലോ ഉചിതമായ മറ്റേതെങ്കിലും ബ്രാഞ്ചിലോ ബിടെക് നേടിയശേഷം എംടെക് എയ്റോസ്പേസ് എൻജിനീയറിങ്ങിനു ചേരാനുമാകും. ചില സ്ഥാപനങ്ങൾ ഫിസിക്സ്, മാത്‌സ് എംഎസ്‌സി, നാലുവർഷ ബിഎസ് യോഗ്യതയുള്ളവരെയും എംടെക്കിനു പരിഗണിക്കും. എംടെക് പ്രവേശന യോഗ്യതകൾ ഓരോ സ്ഥാപനത്തിലും വ്യത്യസ്തമാകാം. വിമാന നിർമാണശാലകൾ, വിമാനക്കമ്പനികൾ, സൈന്യം, ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം തൊഴിൽ സാധ്യതയുണ്ട്.

പഠിക്കാൻ ചില പ്രധാന സ്ഥാപനങ്ങൾ:

ADVERTISEMENT

∙ ബിടെക് എയ്റോസ്പേസ്: മദ്രാസ്, ബോംബെ, കാൻപുർ, ഖരഗ്പുർ ഐഐടികൾ, ഐഐഎസ്ടി തിരുവനന്തപുരം (പ്രവേശനം ജെഇഇ അഡ്വാൻസ്ഡ് വഴി), എംഐടി മണിപ്പാൽ, മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അമിറ്റി നോയിഡ, അമൃത കോയമ്പത്തൂർ

∙ എം.ടെക്: ബോംബെ, കാൻപുർ, ഖരഗ്പുർ, മദ്രാസ് ഐഐടികൾ, ഐഐഎസ്ടി തിരുവനന്തപുരം, ബെംഗളൂരു ഐഐഎസ്‌സി, മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി പുണെ, ശാസ്ത്ര തഞ്ചാവൂർ

Content Summary : How to Become an Aerospace Engineer