മാത്തമാറ്റിക്സിലെ ഉപരിപഠനഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എൻബിഎച്ച്എം (നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ്). ഡോക്ടറൽ 2023, മാസ്റ്റേഴ്സ് 2022–23 എന്നീ സ്കോളർഷിപ്പുകൾ നൽകുന്നതിന് ബോർഡ് ഏപ്രിൽ 29ന് 10.30 മുതൽ 3 മണിക്കൂർ പൊതു ടെസ്റ്റ് നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാത്തമാറ്റിക്സിലെ ഉപരിപഠനഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എൻബിഎച്ച്എം (നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ്).ഡോക്ടറൽ 2023, മാസ്റ്റേഴ്സ് 2022–23 എന്നീ സ്കോളർഷിപ്പുകൾ നൽകുന്നതിന് ബോർഡ് ഏപ്രിൽ 29ന് 10.30 മുതൽ 3 മണിക്കൂർ പൊതു ടെസ്റ്റ് നടത്തും. മേയ്–ജൂൺ സമയത്ത് ഇന്റർവ്യൂവുമുണ്ട്. ഏതെങ്കിലുമൊരു സ്കോളർഷിപ്പിനോ രണ്ടും കൂടിയോ ശ്രമിക്കാം. 

Read Also : 150 മിനിറ്റിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.

ADVERTISEMENT

ഇന്റർവ്യൂവിന് മാസ്റ്റേഴ്സ് / ഡോക്ടറൽ വിഭാഗങ്ങൾക്കായി 2 ഷോർട്‌ലിസ്റ്റുകളുണ്ടായിരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 51 പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.  ഏപ്രിൽ 5 വരെ അപേക്ഷിക്കാം. www.nbhmexams.in. മുൻവർഷ ചോദ്യക്കടലാസുകൾ സൈ‌റ്റിലുണ്ട്.പിഎച്ച്ഡി / ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്ക് ഈ സ്കോർ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ: ഐസർ തിരുവനന്തപുരം / പുണെ / മൊഹാലി / ബെറാംപുർ, ഹരീഷ് ചന്ദ്ര റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പ്രയാഗ്‌രാജ് (അലഹാബാദ്), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ചെന്നൈ, നൈസർ ഭുവനേശ്വർ, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് കോഴിക്കോട്. മാത്തമാറ്റിക്സ് എന്നതിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സയൻസ്, അപ്ലൈഡ് മാത്തമാറ്റിക്സ് എന്നിവയെല്ലാമടങ്ങും.

∙ മാസ്റ്റേഴ്സ് 

ADVERTISEMENT

ഇതിൽ 3 വിഭാഗങ്ങളുൾപ്പെടും. ബാച്‌ലർ ബിരുദം പ്രവേശനയോഗ്യതയായ 2 വർഷ പ്രോഗ്രാം / 5 വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സിന്റെ അവസാന 2 വർഷങ്ങൾ / ബാച്‌ലർ ബിരുദം പ്രവേശനയോഗ്യതയായ ഇന്റഗ്രേറ്റഡ് പിഎച്ച്ഡിയുടെ ആദ്യ 2 വർഷങ്ങൾ.2 വർഷം 6000 രൂപ പ്രതിമാസ സ്കോളർഷിപ് ലഭിക്കും. രണ്ടാം വർഷ പ്രോഗ്രാമിലുള്ള വിദ്യാർഥികളെങ്കിൽ ഒരു വർഷത്തേക്ക്. 2023–24 ലോ അതിനു മുൻപോ എൻറോൾ ചെയ്തിരിക്കണം. DST-INSPIRE, KVPY തുടങ്ങിയ ഏതെങ്കിലും സ്കീമിലെ സ്കോളർഷിപ് വാങ്ങുന്നവർക്ക് ഈ സഹായം കിട്ടില്ല.

∙ ഡോക്ടറൽ 

ADVERTISEMENT

മാത്തമാറ്റിക്സിലെ 4 വർഷ പിഎച്ച്ഡി പ്രോഗ്രാമാണ് സ്കോളർഷിപ്പിനു പരിഗണിക്കുക. ആവശ്യമെങ്കിൽ അഞ്ചാം വർഷത്തേക്കു നീട്ടാം. പക്ഷേ, ഓരോ വർഷവും പഠനപുരോഗതി വിലയിരുത്തിയാകും തുടർസഹായം നൽകുക. 2024 ജനുവരിയിലെങ്കിലും പിഎച്ച്ഡിക്ക് എൻറോൾ ചെയ്തിരിക്കണം. 6 വർഷ ഇന്റഗ്രേറ്റഡ് എംഎഡുകാർക്ക് സ്കോളർഷിപ് നൽകുന്ന കാര്യം സോണൽ കോ ഓർഡിനേറ്റർമാർ പരിഗണിക്കും,ആദ്യ 2 വർഷം 31,000 രൂപ, തുടർന്ന് 35,000 രൂപ എന്ന ക്രമത്തിൽ പ്രതിമാസ സ്കോളർഷിപ് ലഭിക്കും. കൂടാതെ, 40,000 രൂപ വാർഷിക ഗ്രാന്റും കേന്ദ്രനിരക്കിൽ വീട്ടുവാടക അലവൻസുമുണ്ട്. CSIR, UGC, DST-INSPIRE തുടങ്ങിയ ഏതെങ്കിലും സ്കീമിലെ സ്കോളർഷിപ് വാങ്ങുന്നവർക്ക് ഈ സഹായമില്ല. വെബ്: www.nbhmexams.in & www.imsc.res.in. ഇമെയിൽ: knr@imsc.res.in

Content Summary : NBHM Master's and Doctoral Scholarship