ബിസിനസ് അനലിസ്റ്റ്, സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകളിൽ പ്രവർത്തിക്കുന്നവർക്ക് വലിയ പ്രാധാന്യമുണ്ട്. ഇത്തരക്കാർക്ക് എല്ലാ സ്ഥാപനങ്ങളിലും അവസരവുമുണ്ട്. ഉപയോക്താക്കൾക്ക് എന്താണ് ആവശ്യമെന്ന് മനസ്സിലാക്കി ഓർഡർ സെറ്റ് ചെയ്യന്നതും ആവശ്യമുള്ള സാധനങ്ങൾ ലഭ്യമാക്കുന്നതും ബിസിനസ് അനലിസ്റ്റുകളാണ്. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള വളർച്ചയിൽ വിവര സങ്കേതിക വിദ്യയെ എങ്ങനെ ഉപയോഗിക്കണമെന്ന് സിസ്റ്റം അനലിസ്റ്റുകളാണ് തീരുമാനിക്കുന്നതും അറിവ് പ്രയോഗത്തിൽ വരുത്തുന്നതും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിന്റെ എല്ലാ മേഖലയിലും സാങ്കേതിക വിദ്യ പിടിമുറുക്കിയതോടെ ഇൻഫർമേഷൻ ടെക്നോളജി അഥവാ വിവര സാങ്കേതിക വിദ്യയുടെ പ്രധാന്യവും കൂടി. ഈ രംഗത്തെ വിദഗ്ധർക്ക് ഒട്ടേറെ അവസരങ്ങളുമുണ്ട്. പല മേഖലകളിലും തൊഴിൽ നഷ്ടവും അവസരങ്ങളുടെ കുറവുമൊക്കെ അലട്ടുമ്പോഴും വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കുറയുന്നില്ല. ഈ വിജ്ഞാന ശാഖ പഠിക്കാനും ഉപയോഗിക്കാനും മനസ്സുള്ളവർക്കെല്ലാം വൻ അവസരങ്ങളാണു സ്ഥാപനങ്ങൾ നൽകുന്നത്. മികച്ച ശമ്പളവും വാഗ്ദാനം ചെയ്യുന്നു. ഈ രംഗത്തെ മിക്ക ജോലിക്കും നാലു വർഷത്തിൽ കുറയാത്ത ഡിഗ്രിയാണ് അടിസ്ഥാന വിദ്യാഭ്യാസമായി വേണ്ടത്. മറ്റു പല ജോലികളിലും കിട്ടുന്നതിന്റെ മൂന്നും നാലും മടങ്ങ് ശമ്പളം ലഭിക്കുമെന്നതാണ് നേട്ടം. എന്നാൽ ചില ജോലികൾക്ക് നാലു വർഷ ബിരുദത്തിനു പുറമേ സർട്ടിഫിക്കേഷൻ കോഴ്സുകളിലെ വൈദഗ്ധ്യവും ആവശ്യപ്പെടാറുണ്ട്. 

Read Also : ആ ദൗർബല്യം തിരിച്ചറിഞ്ഞത് മെയിൻ പരീക്ഷയെഴുതിയപ്പോൾ

ADVERTISEMENT

കസ്റ്റമർ സപ്പോർട്ട് സെപഷ്യലിസ്റ്റ് 

ഹെൽപ് ഡെസ്ക് ടെക്നീഷ്യൻ അഥവാ കംപ്യൂട്ടർ സപ്പോർട്ട് സെപ്ഷ്യലിസ്റ്റ് എന്നറിയപ്പെടുന്നവരാണ് ഓരോ സ്ഥാപനത്തിലെയും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നത്. സോഫ്റ്റ് വെയർ, ഹാർഡ് വെയർ സംബന്ധമായ പരാതികൾ ഇവർക്കു പരിഹരിക്കേണ്ടിവരും. കീ ബോർഡ്, മോനിറ്റർ, വേഡ് പ്രോസസർ എന്നിവ മാറ്റി പുതിയത് കണക്ട് ചെയ്യുന്നതു മുതൽ കംപ്യൂട്ടർ അധിഷ്ഠിതമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ട ചുമതലയാണ് ഇവരുടേത്. ഒരു സ്ഥാപനത്തിൽ കംപ്യൂട്ടർ സംബന്ധമായി ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഒരു പരാതിയുമില്ലാതെയും മര്യാദയോടെയും ഇവർ പരിഹരിക്കുന്നു. കംപ്യൂട്ടർ സപ്പോർട്ട് സ്പെഷ്യലിസ്റ്റുകൾ എന്നറിയപ്പെടുന്ന ഇവരുടെ സഹായത്തോടുകൂടിയാണ് ഏതൊരു സ്ഥാപനവും നന്നായി പ്രവർത്തിക്കുന്നത്. വിവര സങ്കേതിക വിദ്യാ രംഗത്ത് വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇവരുടെ പ്രാധാന്യം കുറയുന്നില്ലെന്നു മാത്രമല്ല ശമ്പളത്തിലും ആനുപാതികമായ വർധനവുണ്ട്. 

ADVERTISEMENT

സെർവറും നെറ്റ്‌വർക്കും 

പ്രോഗ്രാമും ഡേറ്റയുമെല്ലാം സെർവർ ബന്ധിതമാണ്. ഇൻഫർമേഷൻ ഹൈവേയുടെ ഭാഗമാണ് നെറ്റ്‌വർക്ക്. സെർവറും നെറ്റ്‌വർക്കും നിരന്തരമായി സംരക്ഷണവും പരിചരണവും ആവശ്യമുള്ളവയാണ്. ഇവയ്ക്ക് വിദഗ്ധരായ മാനേജർമാരുടെ മേൽനോട്ടവും വേണം. ‌ടെക്നീഷ്യൻമാരാണ് വിവിധ ഉപകരണങ്ങൾ സ്ഥാപിക്കുന്നതും അവ സ്ഥാപനത്തിന് അനുയോജ്യമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത്. അപ്രതീക്ഷിത  സാഹചര്യങ്ങളിൽ നേരത്തെ വിചാരിക്കാത്ത സാങ്കേതിക തകരാറുകർ ഉയർന്നുവരുമ്പോഴും സാങ്കേതിക വിദഗ്ധരുടെ സഹായം വേണം. 

ADVERTISEMENT

സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് 

വളരെ വേഗത്തിലാണ് കംപ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ പ്രോഗ്രാം ചെയ്തതനുസരിച്ചാണ് അവയുടെ പ്രവർത്തനം. സോഫ്റ്റ്‌വെയർ ഡവലപ്പർമാരാണ് കംപ്യൂട്ടർ പ്രോഗ്രാമുകൾ സെറ്റ് ചെയ്യുന്നത്.  വെബ് ഡവലപ്പർമാരാണ് വെബ്സൈറ്റുകൾ ഡവലപ് ചെയ്യുന്നതും ഉപയോഗപ്രദമാക്കുന്നതും. നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന ശമ്പളമല്ല സോഫ്റ്റ്‌വെയർ ഡവലപ്പർമാർക്ക് ഇന്നുള്ളത്. വർഷങ്ങൾ കഴിയുന്തോറും ശമ്പളവും സ്ഥാനപത്തിലെ പദവിയും ഉയരുന്നുണ്ട്. 

ഇൻഫർമേഷൻ ആൻഡ് ഡേറ്റ മാനേജ്മെന്റ് 

‌ഒരു സ്ഥാപനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് ആ സ്ഥാപനത്തിലെ കംപ്യൂട്ടറുകളിൽ സ്റ്റോർ ചെയ്തുവച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റർമാർക്ക് വലിയ പങ്ക് വഹിക്കാനുണ്ട് ഏതു സംരംഭത്തിന്റെയും വളർച്ചയിലും വികാസത്തിലും. വിലപ്പെട്ട വിവരങ്ങളെല്ലാം സ്റ്റോർ ചെയ്യുന്നിതിനാൽ ഓരോ കംപ്യൂട്ടറിലും പ്രോഗ്രാം ചെയ്തുവച്ച വിവരങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. പഴയതോ പുതിയതോ ആയ വിവരങ്ങൾ വീണ്ടെടുക്കുന്നതും ആവശ്യാനുസരണം ഉപയോഗിക്കുന്നതും കംപ്യൂട്ടർ ബന്ധിത സേവനങ്ങളിൽ വൈദഗ്ധ്യം നേടിയവരുടെ നേതൃത്വത്തിലാണ്. 

അനാലിസിസ് 

ബിസിനസ് അനലിസ്റ്റ്, സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകളിൽ പ്രവർത്തിക്കുന്നവർക്ക് വലിയ പ്രാധാന്യമുണ്ട്. ഇത്തരക്കാർക്ക് എല്ലാ സ്ഥാപനങ്ങളിലും അവസരവുമുണ്ട്. ഉപയോക്താക്കൾക്ക് എന്താണ് ആവശ്യമെന്ന് മനസ്സിലാക്കി ഓർഡർ സെറ്റ് ചെയ്യന്നതും ആവശ്യമുള്ള സാധനങ്ങൾ ലഭ്യമാക്കുന്നതും ബിസിനസ് അനലിസ്റ്റുകളാണ്. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള വളർച്ചയിൽ വിവര സങ്കേതിക വിദ്യയെ എങ്ങനെ ഉപയോഗിക്കണമെന്ന് സിസ്റ്റം അനലിസ്റ്റുകളാണ് തീരുമാനിക്കുന്നതും അറിവ് പ്രയോഗത്തിൽ വരുത്തുന്നതും. 

ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ് 

‌സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് നിലവിലെ ആവശ്യങ്ങളും ഭാവി ആവശ്യങ്ങളും മനസ്സിലാക്കി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി മാനേജർമാരാണ്. തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്നവർ വിദഗ്ധരാണെന്നും അവർക്ക് ഏതെല്ലാം ജോലികൾ ചെയ്യാൻ അറിയാമെന്നും അവർ ഉറപ്പു വരുത്തേണ്ടതുമുണ്ട്. ഐടി രംഗത്തെ മാനേജ്മെന്റ് പൊസിഷൻ വളരെ പ്രധാനപ്പെട്ടതും സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായകവുമാണ്. 

വിവര സാങ്കേതിക വിദ്യാ രംഗത്ത് നിലവിൽ മികച്ച ശമ്പളമാണുള്ളത്. കാലാകാലങ്ങളിൽ ശമ്പളത്തിൽ വലിയ വർധനവുമുണ്ട്. ഈ രംഗം ഇതുവരെ തളർച്ച അറിയാതെ മുന്നോട്ടു വളരുകയാണ്. ഇനിയുള്ള ഭാവിയിലും വിവര സാങ്കേതിക വിദ്യ കുതിപ്പ് നേടുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. മാറ്റങ്ങളെയും പ്രതിസന്ധികളെയും മറികടക്കാനും വിവര സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആശങ്കയോ സംശയമോ ഇല്ലാതെ വിവര സാങ്കേതിക വിദ്യയിൽ ബിരുദം നേടാമെന്നും മികച്ച ശമ്പളത്തിൽ മെച്ചപ്പെട്ട ജോലി ചെയ്യാമെന്നുമാണ് ഇതു തെളിയിക്കുന്നത്. 

Content Summary : The Top 5 Best-Paying Jobs in Information Technology