ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന ‍ഡിഡിഎഫ്എസ് പദ്ധതിപ്രകാരം എൻജിനീയറിങ്ങിൽ പിജി യോഗ്യതയുള്ളവർക്ക് പിഎച്ച്ഡി ഗവേഷണത്തിന് അവസരം (DAE Doctoral Fellowship Scheme). ബിരുദം നൽകുന്നത് ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്. ബാർക്കിനു പുറമേ കൽപ്പാക്കത്തെ സെന്റർ ഫോർ അറ്റോമിക് റിസർച്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന ‍ഡിഡിഎഫ്എസ് പദ്ധതിപ്രകാരം എൻജിനീയറിങ്ങിൽ പിജി യോഗ്യതയുള്ളവർക്ക് പിഎച്ച്ഡി ഗവേഷണത്തിന് അവസരം (DAE Doctoral Fellowship Scheme). ബിരുദം നൽകുന്നത് ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്.

Read Also : അധ്യാപക പ്രോഗ്രാമുകൾ ചെയ്യാം മൈസൂരു റീജനൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ

ADVERTISEMENT

ബാർക്കിനു പുറമേ കൽപ്പാക്കത്തെ സെന്റർ ഫോർ അറ്റോമിക് റിസർച്, ഗാന്ധിനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്, കൊൽക്കത്തയിലെ വേരിയബിൾ എനർജി സൈക്ലോട്രോൺ സെന്റർ എന്നിവിടങ്ങളിലും പഠനമാകാം. ഗവേഷണം ഓഗസ്റ്റിൽ തുടങ്ങും.

ADVERTISEMENT

പ്രതിമാസം 60,000 രൂപ ഫെലോഷിപ്പും പ്രതിവർഷം 40,000 രൂപ ഗ്രാന്റും 4 വർഷത്തേക്കു ലഭിക്കും. ക്യാംപസിൽ താമസിക്കണം. 60% എങ്കിലും മാർക്കോടെ കെമിക്കൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജിക്കൽ/മെറ്റീരിയൽസ്, ന്യൂക്ലിയർ ഇവയിലൊരു ശാഖയിലെ എംടെക്/എംഇ വേണം. ബിടെക്കിനും 60% മാർക്കുണ്ടായിരിക്കണം.ജനനത്തീയതി 1995 ഓഗസ്റ്റ് ഒന്നിനു മുൻപാകരുത്. പിന്നാക്ക/പട്ടികവിഭാഗക്കാർക്ക് 3/5 വർഷം കൂടുതലാകാം. ഭിന്നശേഷിക്കാർക്ക് എല്ലാ വിഭാഗക്കാർക്കും 10 വർഷം കൂടെ അധികമാകാം. ഫെലോഷിപ്പില്ലാത്ത ഗവേഷണത്തിൽ താൽപര്യമുള്ള എൻജിനീയറിങ് കോളജ് അധ്യാപകർക്ക് ഈ വർഷം ഓഗസ്റ്റ് ഒന്നിനു 40 വയസ്സു വരെയാകാം.

ADVERTISEMENT

ജൂൺ 18ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷയുണ്ട്. തുടർന്ന് ജൂലൈ 6നു നടത്തുന്ന ഇന്റർവ്യൂവിനെ മാത്രം പരിഗണിച്ചാണ് അന്തിമ സിലക്‌ഷൻ. https://barcphdexam.com എന്ന സൈറ്റിലൂടെ മേയ് 18 വരെ അപേക്ഷ സമർപ്പിക്കാം. 

Content Summary : BARC Invites Applications from Engineers for DAE Doctoral Fellowship Scheme