കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഐഐഎസ്‌ടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) അണ്ടർഗ്രാജ്വേറ്റ് പ്രവേശനത്തിനു ജൂൺ 18നു രാവിലെ 10 മുതൽ 28നു രാത്രി 11.59 വരെ റജിസ്റ്റർ ചെയ്യാം.

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഐഐഎസ്‌ടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) അണ്ടർഗ്രാജ്വേറ്റ് പ്രവേശനത്തിനു ജൂൺ 18നു രാവിലെ 10 മുതൽ 28നു രാത്രി 11.59 വരെ റജിസ്റ്റർ ചെയ്യാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഐഐഎസ്‌ടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) അണ്ടർഗ്രാജ്വേറ്റ് പ്രവേശനത്തിനു ജൂൺ 18നു രാവിലെ 10 മുതൽ 28നു രാത്രി 11.59 വരെ റജിസ്റ്റർ ചെയ്യാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഐഐഎസ്‌ടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) അണ്ടർഗ്രാജ്വേറ്റ് പ്രവേശനത്തിനു ജൂൺ 18നു രാവിലെ 10 മുതൽ 28നു രാത്രി 11.59 വരെ റജിസ്റ്റർ ചെയ്യാം. Chairperson, UG Admissions, Indian Institute of Space Science & Technology, Valiamala, Thiruvananthapuram - 695 547; ഫോൺ: 0471-2568477; ഇമെയിൽ: ugadmission@iist.ac.in; വെബ്: www.iist.ac.in & www.iist.ac.in/admissions/undergraduate.

Read Also : ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റിൽ മികച്ച മാസ്റ്റേഴ്സ് ഇൻഡോറിൽ

ADVERTISEMENT

പഠനശാഖകൾ

1) ബിടെക് എയറോസ്പേസ് എൻജിനീയറിങ്, 4 വർഷം, 75 സീറ്റ്

2) ബിടെക് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ് (ഏവിയോണിക്സ്), 4 വർഷം, 75 സീറ്റ്

3) ഡ്യുവൽ ഡിഗ്രി, 5 വർഷം: എൻജിനീയറിങ് ഫിസിക്സിലെ ബിടെക്കും ഇനിപ്പറയുന്ന 4 ബിരുദങ്ങളിലൊന്നും ലഭിക്കുന്ന ഇരട്ട ഡിഗ്രി രീതി, 24 സീറ്റ്. (എംഎസ് അസ്ട്രോണമി & അസ്ട്രോഫിസിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ്, അഥവാ എംടെക് എർത്ത് സിസ്റ്റം സയൻസ് / ഒപ്റ്റിക്കൽ എൻജിനീയറിങ്. സാധാരണഗതിയിൽ, ബിടെക് മാത്രം നേടിയിറങ്ങാനാവില്ല).

ADVERTISEMENT

 

സിലക്‌ഷൻ

മൊത്തം 75% മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. മാത്‌സ് ഫിസിക്സ്, കെമിസ്ട്രി, ഒരു ഭാഷ, ഇവയിലൊന്നും പെടാത്ത വിഷയം എന്നിവ പരിഗണിച്ചാകും മാർക്ക് കണക്കാക്കുക. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% ആയാലും മതി. കൂടാതെ, 2023 ജെഇഇ അഡ്വാൻസ്‌ഡിൽ കുറഞ്ഞത് 50 മാർക്കും മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു കുറഞ്ഞത് 3 മാർക്ക് വീതവും നേടിയിരിക്കണം. ഒബിസി, സാമ്പത്തിക പിന്നാക്ക വിദ്യാർഥികളാണെങ്കിൽ വേണ്ട മിനിമം മാർക്ക് 45. വിഷയം തിരിച്ചുള്ള മിനിമം മാർക്കിൽ മാറ്റമില്ല. പട്ടികവിഭാഗ, ഭിന്നശേഷി വിദ്യാർഥികളാണെങ്കിൽ കുറഞ്ഞത് 25 മാർക്കും ഓരോ വിഷയത്തിനും കുറഞ്ഞത് ഒരു മാ‍ർക്കും നേടിയിരിക്കണം.

 

ADVERTISEMENT

ജനനത്തീയതി 1998 ഒക്ടോബർ ഒന്നിനു മുൻപാകരുത്, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5 വയസ്സു കൂടുതലാകാം. കേന്ദ്ര മാനദണ്ഡമനുസരിച്ച് സംവരണമുണ്ട്; പെൺകുട്ടികൾക്ക് 10% അധികസംവരണം. എൻആർഐ സംവരണമില്ല. ഒസിഐ, പിഐഒ വിഭാഗക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി പ്രവേശനമുണ്ട്. യോഗ്യത നേടിക്കഴിഞ്ഞ് ഐഎസ്ആർഒയിലോ ബഹിരാകാശ വകുപ്പിലോ നിയമനത്തിനു പരിഗണിക്കുന്നതിന് മറ്റുള്ളവർക്കുള്ള ആനുകൂല്യം ഇവർക്കു ലഭിക്കില്ല.

 

അപേക്ഷ സമർപ്പിക്കാനുള്ള നിർദേശങ്ങൾ സൈറ്റിലുണ്ട്. റജിസ്ട്രേഷൻ ഫീ 600 രൂപ. പിന്നാക്ക, സാമ്പത്തികപിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാരും എല്ലാ വിഭാഗങ്ങളിലുംപെട്ട പെൺകുട്ടികളും 300 രൂപയടച്ചാൽ മതി. ജെഇഇ അഡ്വാൻസ്ഡിലെ മികവു നോക്കിയാണ് പ്രവേശനമെങ്കിലും, ഐഐടി / എൻഐടി പ്രവേശനത്തിനുള്ള ‘ജോസ’ വഴിയല്ല സിലക്‌ഷൻ.

 

ഐഐഎസ്ടി റാങ്ക്‌ലിസ്റ്റ് 29നു വൈകിട്ട് അഞ്ചിനു വരും. 30നു രാത്രി 11.59 വരെ ബ്രാഞ്ച് പ്രിഫറൻസ് സമർപ്പിക്കാം. ജൂലൈ 3 മുതൽ 27 വരെ സീറ്റ് അലോട്മെന്റ് / അക്സപ്റ്റൻസ്. സീറ്റ് സ്വീകരിക്കുമ്പോൾ ആദ്യ സെമസ്റ്റർ ഫീയുടെ ഭാഗമായി 20,700 രൂപ അടയ്ക്കണം. ബാക്കി തുക ചേരുമ്പോൾ അടയ്ക്കാം. ഹോസ്റ്റൽഭക്ഷണമടക്കം 92,000 രൂപയോളം ഓരോ സെമസ്റ്ററിലും അടയ്ക്കണം. പ്രവേശനവേളയിൽ മറ്റു ഫീസും ഡെപ്പോസിറ്റും കൂടുതൽ നൽകണം. അർഹതയുള്ള വിഭാഗക്കാർക്ക് ഫീസിളവുണ്ട്. ഓഗസ്റ്റ് 7നു രാവിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാജരാകണം.

 

ഫീസിളവ്, ജോലി 2023ലെ ജെഇഇ അഡ്വാൻസ്ഡ് 1000 റാങ്കിൽപ്പെട്ട 5 പേർക്ക് ആദ്യവർഷം പൂർണ ഫീസിളവു കിട്ടും. ഓരോ വർഷവും 9/10 ഗ്രേഡ് പോയിന്റ് ആവറേജ് നിലനിർത്തിയാൽ ഈ സൗജന്യം തുടർന്നുകിട്ടും. മറ്റുള്ളവരിൽ 9/10 ഗ്രേഡ് പോയിന്റ് ഓരോ സെമസ്റ്ററിലും നേടുന്നവർക്ക് അടുത്ത സെമസ്റ്ററിൽ ട്യൂഷൻഫീയിൽ പകുതി ഇളവു കിട്ടും. ഓരോ പ്രോഗ്രാമിലെയും 10% പേർക്കു വരെ മാത്രമേ ഈ സൗജന്യം നൽകൂ.

 

പ്രീഫൈനൽ ക്ലാസ് അവസാനം 7/10 എങ്കിലും നേടി, 7.5/10 ആവറേജോടെ ബിരുദം നേടുന്നവർക്ക് ഒഴിവനുസരിച്ച് ഐഎസ്ആർഒയിലോ ബഹിരാകാശ വകുപ്പിലോ സയന്റിസ്റ്റ് / എൻജിനീയർ നിയമനം ലഭിക്കും. മറ്റുള്ളവർക്കു ജോലി കണ്ടെത്താൻ പ്ലേസ്മെന്റ് സെൽ സഹായിക്കും. എയറോസ്പേസ്, ഇലക്ട്രോണിക്സ് ബിടെക് ശാഖകളിൽ ഏറ്റവും മികച്ച വിജയം കാഴ്ച വയ്ക്കുന്നവർക്ക് കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സമ്പൂർണ ഫെലോഷിപ്പോടെ 9–മാസ മാസ്റ്റേഴ്സിനു സൗകര്യം കിട്ടും.

 

Content Summary : Apply for the Dual Degree Programme at IIST