പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മാനേജർക്ക് കഴിവ് കുറവാണെങ്കിൽ സ്ഥാപനത്തിൽ പ്രശ്നങ്ങളും അസ്വസ്ഥതയും കൂടുതലായിരിക്കും. ഇമോഷനൽ ഇന്റലിജൻസ് ഏതെങ്കിലുമൊരു പ്രത്യേക മേഖലയിൽ ജോലി ചെയ്യാൻ വേണ്ട പ്രത്യേക ഘടകം മാത്രമല്ല. ഏതു ജോലി ചെയ്യുമ്പോഴും ഇതു പ്രധാനമാണ്.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മാനേജർക്ക് കഴിവ് കുറവാണെങ്കിൽ സ്ഥാപനത്തിൽ പ്രശ്നങ്ങളും അസ്വസ്ഥതയും കൂടുതലായിരിക്കും. ഇമോഷനൽ ഇന്റലിജൻസ് ഏതെങ്കിലുമൊരു പ്രത്യേക മേഖലയിൽ ജോലി ചെയ്യാൻ വേണ്ട പ്രത്യേക ഘടകം മാത്രമല്ല. ഏതു ജോലി ചെയ്യുമ്പോഴും ഇതു പ്രധാനമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മാനേജർക്ക് കഴിവ് കുറവാണെങ്കിൽ സ്ഥാപനത്തിൽ പ്രശ്നങ്ങളും അസ്വസ്ഥതയും കൂടുതലായിരിക്കും. ഇമോഷനൽ ഇന്റലിജൻസ് ഏതെങ്കിലുമൊരു പ്രത്യേക മേഖലയിൽ ജോലി ചെയ്യാൻ വേണ്ട പ്രത്യേക ഘടകം മാത്രമല്ല. ഏതു ജോലി ചെയ്യുമ്പോഴും ഇതു പ്രധാനമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റലിജൻസ് അഥവാ ബുദ്ധിശക്തിയാണ് ഏതൊരു ജോലിക്കും വ്യക്തികളെ പ്രാപ്തരാക്കുന്നത്. ചില ജോലികൾക്ക് ഉയർന്ന അളവിലുള്ള ബുദ്ധി വേണമെന്നു മാത്രം. എന്നാൽ ചില പ്രത്യേക ജോലികൾക്ക് ഇമോഷനൽ ഇന്റലിജൻസ് അഥവാ വൈകാരിക ക്ഷമതയാണു വേണ്ടത്. വികാരങ്ങളെ ബുദ്ധിപരമായി നിയന്ത്രിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ വികാര വിചാരങ്ങൾ ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിയണം. ഈ മേഖലയിൽ ഒട്ടേറെ ജോലി സാധ്യത കളുമുണ്ട്. സാമൂഹിക സേവന മേഖല അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരുകളും ഒട്ടേറെ സംഘടനകളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ആതുര ശുശ്രൂഷയും ഇമോഷനൽ ഇന്റലിജൻസ് കൂടിയ അളവിൽ വേണ്ട മേഖല തന്നെയാണ്. എല്ലാ രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ജോലി സാധ്യതകളുമുണ്ട്. 

Read Also : ക്യാംപസ് പ്ലേസ്മെന്റ്: മിടുക്കു മാത്രം പോര, പ്ലാനിങ് വേണം, 8 കാര്യങ്ങൾ ഉറപ്പായും അറിയണം

ADVERTISEMENT

ഇമോഷനൽ ഇന്റലിജൻസ് 

 

3 പതിറ്റാണ്ടേ ആയിട്ടുള്ളൂ ഇമോഷനൽ ഇന്റലിജൻസ് പ്രചാരത്തിലായിട്ട്. അതിനു മുമ്പ് ഐക്യു എന്നു മാത്രമാണ് പൊതുവായി പറഞ്ഞിരുന്നത്. കണക്കും ശാസ്ത്രവും ചരിത്രവുമൊക്കെയായിരുന്നു അതിനു മുമ്പ് പ്രധാന പാഠ്യ വിഷയങ്ങൾ. ഇവയ്ക്കപ്പുറം മനസ്സ് മനസ്സിലാക്കുക, മനശാസ്ത്രം പഠിക്കുക എന്നത് പിന്നീട് പ്രധാന ശാസ്ത്രശാഖയായി വികസിച്ചു. വികാരങ്ങളാണ് മിക്ക മനുഷ്യരെയും നയിക്കുന്നത്. ഇതാണ് പ്രശ്നങ്ങൾക്കു കാരണമാകുന്നതും. 

 

ADVERTISEMENT

വർധിച്ചുവരുന്ന കൊലപാതകങ്ങൾ, വ്യത്യസ്ത രീതിയിലുള്ള കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം വികാരങ്ങൾ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വസ്തുതകളാണ്. സ്വന്തം വികാരങ്ങളെ നിയന്ത്രിക്കു ന്നതുപോലെ തന്നെ പ്രധാനമാണ് മറ്റുള്ളവരുടെ മനോ വിചാരങ്ങൾ അവർ പറയാതെതന്നെ അറിയുന്നതും അതിലൂടെ അവർക്ക് മികച്ച പരിചരണം നൽകുക എന്നതും. 

 

സ്വന്തം വികാര വിചാരങ്ങളെ വ്യക്തമായി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ തെറ്റുകൾ വരുത്തുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. തെറ്റ് ചെയ്യുകയാണെങ്കിൽ തന്നെ വൈകാതെ അതു മനസ്സിലാക്കുകയും അതിൽ നിന്ന് ശരിയായ വഴിയിലേക്കു മാറാനും കഴിയും. ഇമോഷനൽ ഇന്റലിജൻസുള്ള ഒരു വ്യക്തിക്കു മാത്രമേ മാപ്പു പറഞ്ഞ് മനസ്സ് ശുദ്ധമാക്കാൻ കഴിയൂ. സ്വഛമായ മനസ്സിന്റെ ഉടമയ്ക്ക് സ്വതന്ത്രമായി ജീവിക്കാനാവും. സന്തോഷം അനുഭവിക്കാനും അതുവഴി മറ്റുള്ളവർക്കു സന്തോഷം പകരാനും കഴിയും. ആരോഗ്യകരമായ സമൂഹത്തിനു വേണ്ടത് സ്വഛമായ മനസ്സുള്ളവരെയാണ്. 

 

ADVERTISEMENT

സ്ഥാപനങ്ങളിലുമുണ്ട് വൈകാരിക പ്രശ്നങ്ങൾ 

 

സ്ഥാപനങ്ങളുടെ നടത്തിപ്പിലും ഇമോഷനൽ ഇന്റലിജൻസിനു വലിയ പങ്കുണ്ട്. ജീവനക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രശ്നങ്ങളും കൂടും. ഇവ തുടക്കത്തിൽ തന്നെ കണ്ടെത്തിയില്ലെങ്കിൽ സ്ഥാപനം പ്രതിസന്ധിയിലാകും. ജീവനക്കാരുടെ ഇടയിൽ അസ്വസ്ഥത കൂടും. കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നതും വൈകാരിക ക്ഷമത പ്രധാന ഘടകം തന്നെയാണ്. വികാരങ്ങളെ നിയന്ത്രിക്കാത്ത കുടുംബത്തിൽ അതനുസരിച്ച് പ്രശ്നങ്ങളും കൂടും. 

 

ഐടി രംഗത്തോ ഓഫിസിലെ ക്ലറിക്കൽ വിഭാഗത്തിലോ ജോലി ചെയ്യുന്നവർ ഇമോഷനൽ ഇന്റലിജൻസിനെ ആശ്രയിച്ചല്ല ജോലി ചെയ്യുന്നത്. ഐക്യു ആണ് അവരുടെ ജോലിയിലെ മികവിനെ നിയന്ത്രിക്കുന്നതും നയിക്കുന്നതും. എന്നാൽ, ആശുപത്രിയിലെ നഴ്സ് ഒരേസമയം ഐക്യുവും ഇമോഷനൽ ഇന്റലിജൻസും ഉപയോഗിച്ചാണു ജോലി ചെയ്യുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങളെ അവർക്കു നേരിടേണ്ടതുണ്ട്. രോഗവും മരണവും പോലെ ഏതു മനുഷ്യരെയും തളർത്തുന്ന ഒട്ടേറെ സാഹചര്യങ്ങളിൽ മനഃസാന്നിധ്യം വിടാതെ ജോലി ചെയ്യുന്നതും പ്രധാനമാണ്.

 

തകർച്ചയിൽ നിന്ന് കര കയറാൻ 

 

ഇമോഷനൽ ഇന്റലിജൻസിലെ നാലു ഘടകങ്ങളാക്കി വിഭജിക്കാവുന്നതാണ്.  സെൽഫ് അവേർനസ് അഥവാ തന്നെക്കുറിച്ചുതന്നെയുള്ള ശരിയായ ബോധമാണ് ആദ്യത്തേത്. സ്വയം മനസ്സിലാക്കുക എന്നാൽ സ്വന്തം വികാരങ്ങളെ പൂർണമായും നിയന്ത്രിച്ചു പ്രകടിപ്പിക്കുക എന്നാണ് അർഥമാക്കുന്നത്. സെൽഫ് മാനേജ്‌മെന്റ് എന്ന രണ്ടാം വിഭാഗത്തിലുള്ളത് ഏതു സാഹചര്യവുമായും പൊരുത്തപ്പെടാനും ഇഴുകിച്ചേരാനുമുള്ള കഴിവാണ്. സോഷ്യൽ അവേർനസ് ആണു മൂന്നാമത്തെ ഘടകം. സമൂഹത്തിലെ സാഹചര്യങ്ങളെക്കുറിച്ചും വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യക്തികൾ എങ്ങനെയൊക്കെ പെരുമാറാം എന്ന അനുമാനവുമാണ് ഇവിടെ പ്രധാനം. റിലേഷൻഷിപ് മാനേജ്മെന്റ് എന്ന നാലാമത്തെ വിഭാഗത്തിലുള്ളത് വ്യക്തികളെ പ്രചോദിപ്പിക്കുക, തകർച്ചയിൽ നിന്ന് കര കയറാൻ സഹായിക്കുക, കുടുംബത്തിലെയും സ്ഥാപനങ്ങളിലെയും പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ്. 

 

 

ഒഴിച്ചുനിർത്താനാവില്ല ഒരു മേഖലയെയും 

സ്നേഹവും കാരുണ്യവുമുള്ള മേലധികാരിക്ക് ഓഫിസ് നന്നായി നടത്തിക്കൊണ്ടുപോകാൻ കഴിയും. സ്ഥാപനത്തിലെ ജീവനക്കാർക്കും സന്തോഷവും സമാധാനവും ലഭിക്കും. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മാനേജർക്ക് കഴിവ് കുറവാണെങ്കിൽ സ്ഥാപനത്തിൽ പ്രശ്നങ്ങളും അസ്വസ്ഥതയും കൂടുതലായിരിക്കും. ഇമോഷനൽ ഇന്റലിജൻസ് ഏതെങ്കിലുമൊരു പ്രത്യേക മേഖലയിൽ ജോലി ചെയ്യാൻ വേണ്ട പ്രത്യേക ഘടകം മാത്രമല്ല. ഏതു ജോലി ചെയ്യുമ്പോഴും ഇതു പ്രധാനമാണ്. പല തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടാണ് എല്ലാവരും ജോലി ചെയ്യുന്നത്. ജോലി സ്ഥലത്തെയും വീട്ടിലെയും പ്രശ്നങ്ങൾ നേരിടാനും വ്യക്തികൾ പ്രാപ്തരാവണം. ഇതിനവരെ സഹായിക്കുന്നതും ജീവിതത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടു പോകാൻ കഴിവുറ്റവരാക്കുന്നതും ഇമോഷനൽ ഇന്റലിജൻസ് തന്നെയായതുകൊണ്ടാണ് ഈ മേഖല പുതിയ കാലത്ത് പ്രധാനപ്പെട്ടതായും കോളജുകളിൽ ഉൾപ്പെടെ ഒട്ടേറെ കോഴ്സുകൾ അവതരിപ്പിച്ച് പഠന സമ്പ്രദായം രൂപപ്പെടുത്തിയതും. മനഃശാസ്ത്രവും മനോവിശകലനവുമെല്ലാം പഠിച്ച് പുറത്തിറങ്ങുന്നവർക്ക് ജോലി സാധ്യതകളും കൂടുകയാണ്. മികച്ച ശമ്പളവും ഈ മേഖലയിൽ ലഭിക്കുന്നുണ്ട്. 

 

Content Summary : Emotional intelligence: a secret ingredient for career success