ഒന്നോ രണ്ടോ വ്യക്തികളോട് സംസാരിക്കുന്നതു പോലെയല്ല ഒരു മുറിയിലോ ഹാളിലോ ഇരിക്കുന്ന എല്ലാവരും ശ്രദ്ധിച്ചും കണ്ണും നട്ടും ഇരിക്കുമ്പോൾ വ്യക്തമായി ആശയം അവതരിപ്പിച്ചു ഫലിപ്പിക്കുന്നത്.

ഒന്നോ രണ്ടോ വ്യക്തികളോട് സംസാരിക്കുന്നതു പോലെയല്ല ഒരു മുറിയിലോ ഹാളിലോ ഇരിക്കുന്ന എല്ലാവരും ശ്രദ്ധിച്ചും കണ്ണും നട്ടും ഇരിക്കുമ്പോൾ വ്യക്തമായി ആശയം അവതരിപ്പിച്ചു ഫലിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നോ രണ്ടോ വ്യക്തികളോട് സംസാരിക്കുന്നതു പോലെയല്ല ഒരു മുറിയിലോ ഹാളിലോ ഇരിക്കുന്ന എല്ലാവരും ശ്രദ്ധിച്ചും കണ്ണും നട്ടും ഇരിക്കുമ്പോൾ വ്യക്തമായി ആശയം അവതരിപ്പിച്ചു ഫലിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശയ വിനിമയവും അവതരണവും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഒന്നോ രണ്ടോ വ്യക്തികളോട് സംസാരിക്കുന്നതു പോലെയല്ല ഒരു മുറിയിലോ ഹാളിലോ ഇരിക്കുന്ന എല്ലാവരും ശ്രദ്ധിച്ചും കണ്ണും നട്ടും ഇരിക്കുമ്പോൾ വ്യക്തമായി ആശയം അവതരിപ്പിച്ചു ഫലിപ്പിക്കുന്നത്. ചിലഅവതരണത്തിൽ  ആർക്കും പ്രത്യേകിച്ച് ഒരു താൽപര്യവും തോന്നില്ല. എന്നാൽ മറ്റു ചിലർ ആശയങ്ങൾ അവതരിപ്പിക്കുന്നതു കേൾക്കാൻ കാതുകൂർപ്പിക്കും. മികച്ച അവതാരകനാകാൻ ഒരു മന്ത്രമേയുള്ളൂ. പരിശീലിക്കുക. കൂടുതൽ പരിശീലിക്കുക. വീണ്ടും വീണ്ടും പരിശീലിക്കുക. 

Read Also : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകാൻ പഠിക്കാം; ലോകത്തെ ആദ്യ ഡിഗ്രി കോഴ്സ് അയർലൻഡിൽ

ADVERTISEMENT

കരിയറിൽ ഉയർച്ച ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ അവതരണം എന്ന വെല്ലുവിളിയിൽ നിന്ന് ഒഴിഞ്ഞു മാറാനാ വില്ല. പുതിയ പദ്ധതികൾ, ഭാവി പ്രവർത്തനങ്ങൾ, നിലവിലുള്ളതിൽ നിന്നുള്ള മാറ്റം എന്നിവയെക്കുറിച്ച് പല ഘട്ടങ്ങ ളിലും സഹപ്രവർത്തകർ, ബിസിനസ് പങ്കാളികൾ, ഉപയോക്താക്കൾ എന്നിവരോട് വിശദീകരിക്കേണ്ടിവരും. അടുത്ത മീറ്റിങ് ഉടനെയുണ്ടാകുമെന്നോർത്ത് പേടിച്ചിരിക്കുന്നവരുമുണ്ടാകും. അവതരണം ഫലപ്രദമായും വിജയകരമായും പൂർത്തിയാക്കാൻ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്. 

1. മറ്റുള്ളവരുടെ മുമ്പിൽ സംസാരിക്കുന്നത് ശീലമാക്കുക
എത്രമാത്രം അറിയാവുന്നതും പരിചിതവുമാണ് വിഷയമെങ്കിലും ഒരു കൂട്ടം ആളുകളുടെ മുമ്പിൽ സംസാരിക്കുമ്പോൾ വിറയൽ, പരിഭ്രാന്തി എന്നിവയുണ്ടാകുന്നതു സ്വാഭാവികമാണ്. എല്ലാ കണ്ണുകളും ഒരു ദിശയിലേക്കു മാത്രം തിരിഞ്ഞിരിക്കുകയും പ്രധാന വ്യക്തി പറയുന്നതു കേൾക്കാൻ കാത്തിരിക്കുകയും ചെയ്യുമ്പോൾ, എത്ര പരിചയമുള്ള വ്യക്തിക്കും ഉൽക്കണ്ഠ ഉണ്ടാകാം. എത്രമാത്രം തയാറെടുത്ത വ്യക്തിയാണെങ്കിലും സാഹചര്യത്തിന്റെ അപരിചിതത്വവും പ്രതികൂലമായി ബാധിക്കാം. എന്നാൽ, ആത്മവിശ്വാസം കൊണ്ട് പരിഭ്രാന്തിയെ മറികടക്കണം.  ചെറിയ രീതിയിൽ തുടങ്ങുകയാണ് അനുവർത്തിക്കാവുന്ന ഒരു മാർഗം. കുടുംബ സദസ്സിലോ സുഹൃത്തുക്കൾക്കു മുന്നിലോ സംസാരിച്ച് പരിശീലിക്കുന്നതും നല്ലതാണ്. എന്നാൽ, ആർക്കു മുന്നിലായാലും എല്ലാവരും ഒരാളെത്തന്നെ ശ്രദ്ധിക്കുന്നു എന്നതാണ് വ്യക്തികളെ അസ്വസ്ഥരാക്കുന്നത്. കൂടുതൽ തവണ പരിശീലിക്കുകയാണ് അവതരണത്തിലെ പ്രശ്നങ്ങൾ മറികടക്കാനുള്ള ഏറ്റവും മികച്ച മാർഗം. ഇത് ആത്മവിശ്വാസം വർധിപ്പിക്കും. പരാജയപ്പെടില്ല എന്നു ബോധ്യമാകുന്നതോടെ പടിപടിയായി അവതരണത്തെ ശ്രദ്ധേയമാക്കാം. 

2. കൂടുതൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തുക
അവതരിപ്പിക്കുന്ന വിഷയം എത്ര പ്രധാനപ്പെട്ടതാണെങ്കിലും തുടർച്ചയായ വിവരണം വിരസത സൃഷ്ടിക്കും. ഇതിനായി കൂടുതൽ ദൃശ്യങ്ങൾ, ചാർട്ടുകൾ, രേഖാ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്താവുന്നതാണ്. ഇത് വേഗം ശ്രദ്ധ ക്ഷണിക്കും.  പവർ പോയിന്റ് പ്രസന്റേഷനിൽ വിവരണങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയാൽ സദസ്സിലുള്ളവർ വായിച്ചു മനസ്സിലാക്കാൻ കൂടുതലായി ശ്രമിക്കുകയും അവതാരകൻ ശ്രദ്ധേയനല്ലാതാകുകയും ചെയ്യും. ആകർഷകമായ അവതരണം ചിട്ടപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ ക്രിയേറ്റീവ് പ്രസന്റേഷൻ ടെംപ്ലേറ്റുകൾ ഉപയോഗിക്കണം. ഇവ അവതരണത്തെ ആകർഷകമാക്കും. ഡിസൈനിങ്ങിൽ കഴിവുകളില്ലാത്തവർക്കും അവതരണം ശ്രദ്ധേയമാക്കാൻ ഇത് സഹായിക്കും. ഇൻഫോഗ്രാഫിക്സ്, ചാർട്ടുകൾ എന്നിവയും സങ്കീർണമായ വിഷയം ലളിതമായി അവതരിപ്പിക്കാൻ സഹായിക്കും. വാക്കുകളേക്കാൾ കാഴ്ചയ്ക്കുള്ള ഘടകങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയാൽ സദസ്സിലുള്ളവർക്കും അവതരിപ്പിക്കുന്ന ആശയങ്ങൾ മനസ്സിൽ കാണാൻ കഴിയും. ഏറ്റവും പ്രധാനം പരിശീലനം തന്നെയാണ്. നന്നായി പരിശീലനം നടത്തിയശേഷം ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചു തുടങ്ങിയാൽ സ്ക്രീനിൽ നോക്കാതെ സംസാരിക്കാൻ കഴിയും. 

3. വ്യക്തിത്വത്തിൽ വിശ്വസിക്കുക
പറഞ്ഞു പഴകിയതാണെന്നു തോന്നാമെങ്കിലും ഒരിക്കലും മറക്കരുതാത്ത ഒരു മന്ത്രമുണ്ട്: സ്വന്തം വ്യക്തിത്വത്തിൽ വിശ്വസിക്കുക. സ്വയം ആരാണോ അങ്ങനെ തന്നെയായിരിക്കുക. അഭിനയിക്കാതെ സ്വന്തം മനസ്സിനോട് നീതി പുലർത്തുക. സ്വാഭാവികമായി പെരുമാറുന്ന രീതി തന്നെയാണ് അവതരണത്തിലും വേണ്ടത്. അനുകരിക്കാനോ അഭിനയിക്കാനോ ശ്രമിച്ചാൽ പരാജയപ്പെടുമെന്ന് ഓർക്കുക. സദസ്സിൽ കേട്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും അവതരിപ്പിക്കുന്ന വ്യക്തിയെ അറിയാം എന്നതിനാൽ അഭിനയിക്കാൻ ശ്രമിച്ചാൽ ആരും ഗൗരവമായി എടുക്കില്ല. തമാശ പറയുന്ന വ്യക്തിയാണെങ്കിൽ അതിനു മടിക്കേണ്ട. പകരം കൃത്രിമമായി പഠിച്ചുപറയുന്ന തമാശകൾ സദസ്സിനെ ചിരിപ്പിക്കില്ല. കാര്യങ്ങൾ വ്യക്തമായിത്തന്നെ പറയണം. ഇതു സദസ്സിലും വിശ്വാസം ജനിപ്പിക്കും. ചിരിക്കാൻ മടിക്കരുത്; ചെറുചിരിയോടെ സദസ്സും കേൾക്കട്ടെ. ഹാളിൽ എല്ലാ ഭാഗത്തും കണ്ണെത്തണം. ആരെയും ഒഴിവാക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാവരും അവതാരകനെയും ശ്രദ്ധിക്കും. 

ADVERTISEMENT

Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം

4. ചോദ്യങ്ങളെ സ്വാഗതം ചെയ്യുക, കമന്റുകളെ നേരിടുക 
ഗൗവരമേറിയ വിഷയമാണ് അവതരിപ്പിക്കുന്നതെങ്കിലും ആർക്കം ഏതു നിമിഷവും ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. കൈ ഉയർത്തിയോ വാക്കു കൊണ്ടോ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിക്കുന്നവരെ അവഗണിക്കാതിരിക്കുക. പറയാനുള്ളതു കേട്ട് വിശദീകരണങ്ങൾ നൽകണം. ഇത് അവതരണത്തെ സജീവമാക്കും. പങ്കാളിത്തവും വർധിപ്പിക്കും. വിഷയത്തിൽ നിന്ന് വ്യതിചലിക്കുകയാണെന്ന വിഷമം കൂടാതെ തന്നെ സംശയങ്ങൾക്ക് ഉത്തരം പറയണം. ഒരാൾക്ക് തോന്നുന്ന സംശയം മറ്റുള്ളവരും ചോദിക്കാൻ ആഗ്രഹിക്കുന്നവയായിരിക്കും. തുടക്കത്തിൽ നേരേ അവതരണത്തിലേക്കു കടക്കാതെ, കൊച്ചു കൊച്ചു ചോദ്യങ്ങളിലൂടെ അന്തരീക്ഷത്തിലെ സമ്മർദം കുറയ്ക്കണം. 

5. ആവേശം കുറയ്ക്കരുത്
കേട്ടുകൊണ്ടിരിക്കുന്നവർക്ക് സംശയം ചോദിക്കാൻ തോന്നുന്ന രീതിയിൽ അവതരണം തയാറാക്കണം. വിരസമാവാതെ ആകാംക്ഷ വർധിപ്പിക്കാനും ബോധപൂർവമായ ശ്രമം വേണം. പറയുന്ന കാര്യങ്ങളിൽ വിശ്വാസവും പ്രതീക്ഷയു മുണ്ടെങ്കിൽ അവതരണം അവിസ്മരണീയമാവും. എന്താണു പറയുന്നതെന്ന് അവതരിപ്പിക്കുന്നയാൾക്ക് വ്യക്തമായ ധാരണ വേണം. വിഷയത്തിന്റെ നാനാവശങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം വേണം. ശക്തമായി ആശയങ്ങൾ അവതരിപ്പിച്ചാൽ സദസ്യരും ആവേശത്തോടെ പങ്കാളികളാകും. 

6. കണ്ണിൽ നോക്കി സംസാരിക്കുക
അവതരണത്തിൽ ഒരിക്കലും മറക്കരുതാത്ത കാര്യമാണിത്. കഴിയുന്നത്ര പേരുടെ കണ്ണുകളുമായി ബന്ധം സ്ഥാപിക്കണം. തങ്ങളെ അവതാരകൻ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാകുമ്പോൾ സദസ്സിലുള്ളവർ മറ്റൊരു കാര്യവും ശ്രദ്ധിക്കാതെ അവതാരകനിൽ കണ്ണുനട്ടിരിക്കും. തങ്ങളെ നോക്കുമെന്ന ധാരണയിൽ ഒരാൾ പോലും കണ്ണെടുക്കാതിരിക്കുന്നതോടെ, ആശയങ്ങൾ തീവ്രമായി അവതരിപ്പിക്കാനാകും. 

ADVERTISEMENT

7. കേൾവിക്കാരെ പരിഗണിക്കുക
അവതരണം എന്നത് ഏകാംഗ നാടകമല്ല. തങ്ങൾക്ക് പുതിയ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് സദസ്സിലുള്ളവർക്കു തോന്നുന്ന രീതിയിൽ ആശയങ്ങൾ അവതരിപ്പിക്കുക. കേൾവിക്കാരുടെ ശ്രദ്ധയും പങ്കാളിത്തവുമാണ് അവതരണത്തിന്റെ വിജയം എന്നു മറക്കരുത്. 

8. ശരീരഭാഷയും പ്രധാനം 
പുഞ്ചിരി, കൈകളുടെ ചലനം, മുഖഭാവം, കണ്ണുകളിലെ വിശ്വാസം എന്നിവയെല്ലാം സമർഥമായി ഉപയോഗിച്ചാൽ അവതരണം ഗംഭീരമാകും. ശരീരഭാഷയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കാനായില്ലെങ്കിൽ സദസ്യർക്ക് വിരസത അനുഭവപ്പെടാം. പരിശീലനത്തിലൂടെ മികച്ച ശരീരഭാഷ സ്വന്തമാക്കുകയാണ് ഏകമാർഗം. 

Read Also : ‘തള്ളി’ മറിക്കരുത്; സത്യം മാത്രം പറയാം, കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും

9. കഴിയുന്നത്ര ചുരുക്കുക
ഓരോരുത്തരുടെയും സമയം വിലപ്പെട്ടതാണ്. സമയം പാഴാക്കാൻ ആർക്കും താൽപര്യവുമില്ല. കഴിയുന്നത്ര ചുരുക്കി സംസാരിച്ച് അവതരണം ചെറുതാക്കുക. അനുവദിച്ചതിന്റെ പകുതി സമയത്തിൽ പൂർത്തിയാക്കാൻ കഴിയുമെങ്കിൽ അഭിനന്ദനം ഉറപ്പാണ്. ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ കൈമാറുകയാണ് ലക്ഷ്യം എന്നു സദസ്യരെ ബോധ്യപ്പെടു ത്തുക. സമയം പാഴാക്കാൻ താൽപര്യമുള്ളയാളല്ല അവതാരകൻ എന്നും സദസ്യർക്കു തോന്നണം. അവതരണം അഥവാ പ്രസന്റേഷൻ ജീവനക്കാരന്റെ കരിയർ ഗ്രാഫിലെ നാഴികക്കല്ലായിരിക്കും. നന്നായി അവതരിപ്പിച്ചാൽ സ്ഥാനക്കയറ്റം ഉൾപ്പെടെ ഉറപ്പാക്കാം. കഴിയുന്നില്ലെങ്കിൽ ചില പദവികളിലേക്ക് ഒരിക്കലും പരിഗണിക്കപ്പെടാതിരിക്കാം. അതുകൊണ്ടുതന്നെ അസാധ്യമായ കാര്യമായി തള്ളാതെ, മികച്ച പരിശീലനത്തിലൂടെയും സാങ്കേതിക വിദ്യാഭ്യാസ ത്തിലൂടെയും പ്രസന്റേഷൻ കഴിവുകൾ സ്വായത്തമാക്കുകയാണ് വേണ്ടത്. ഇതു കരിയറിൽ ആഗ്രഹിക്കുന്ന ഉയർച്ചയിലേക്കു തീർച്ചയായും നയിക്കും. 

ഇന്റേൺഷിപ് ചെയ്താൽ ഇഷ്ടപ്പെട്ട ജോലി കിട്ടുമോ? - വിഡിയോ

 

Content Summary : Master the Art of Presentation: Key Tips to Captivate Any Audience