യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളിലെ സർവകലാശാലകളിലും ബിസിനസ് സ്കൂളുകളുൾപ്പെടെ മറ്റ് ഉപരിപഠനകേന്ദ്രങ്ങളിലും ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കുന്നവർ യോഗ്യത തെളിയിക്കേണ്ട പരീക്ഷയാണ് ജിആർഇ (Graduate Record Examination). നമ്മൾ ഗ്രാജ്വേറ്റ്, പോസ്റ്റ്ഗ്രാജ്വേറ്റ് എന്നിങ്ങനെ പറയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളിലെ സർവകലാശാലകളിലും ബിസിനസ് സ്കൂളുകളുൾപ്പെടെ മറ്റ് ഉപരിപഠനകേന്ദ്രങ്ങളിലും ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കുന്നവർ യോഗ്യത തെളിയിക്കേണ്ട പരീക്ഷയാണ് ജിആർഇ (Graduate Record Examination). നമ്മൾ ഗ്രാജ്വേറ്റ്, പോസ്റ്റ്ഗ്രാജ്വേറ്റ് എന്നിങ്ങനെ പറയുന്ന പ്രോഗ്രാമുകളെ പല വിദേശ സർവകലാശാലകളിലും യഥാക്രമം അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ് എന്നു വിളിക്കും. 

Read Also : ഇന്റർവ്യൂ ബോർഡുമായുള്ള ‘ഇരിപ്പുവശം’ നന്നാക്കാം; 9 കാര്യങ്ങൾ ശ്രദ്ധിക്കാം

ADVERTISEMENT

ബിസിനസ് സ്കൂൾ പ്രവേശനത്തിൽ ജിമാറ്റിനു പകരമായി മിക്ക സർവകലാശാലകളും ജിആർഇയും പരിഗണിച്ചുവരുന്നു.ഇക്കഴിഞ്ഞ സെപ്റ്റംബർ 23 മുതൽ ടെസ്റ്റ് സമയം 3 മണിക്കൂർ 45 മിനിറ്റിൽനിന്ന് ഒരു മണിക്കൂർ 58 മിനിറ്റായി കുറച്ചു. ചോദ്യങ്ങളും കുറച്ചു. ജിആർഇ തന്നെ രണ്ടു തരത്തിലുണ്ട്. ജനറൽ ടെസ്റ്റും സബ്ജക്ട് ടെസ്റ്റും. ഗ്രാജ്വേറ്റ് പ്രവേശനം ആഗ്രഹിക്കുന്നവരെല്ലാം ജനറൽ ടെസ്റ്റ് എഴുതണം. പക്ഷേ, സബ്ജക്ട് ടെസ്റ്റ്, ആവശ്യമെങ്കിൽമാത്രം എഴുതിയാൽ മതി; നിർബന്ധമില്ല. ഏതെങ്കിലും വിഷയത്തിൽ ആഴത്തിൽ അറിവുണ്ടെന്നു ചേരാനാഗ്രഹിക്കുന്ന സ്കൂളിനെ ബോധ്യപ്പെടുത്താൻ താൽപര്യമുള്ളവർക്ക് ഇതും എഴുതാം. മാത്‌സ്, ഫിസിക്സ്, സൈക്കോളജി വിഷയങ്ങളിലാണ് ഇപ്പോൾ സബ്ജക്ട് ടെസ്റ്റുള്ളത്. പൂർണവിവരങ്ങൾക്ക് www.ets.org/gre.

Read Also : പത്തുപേരുടെ മുന്നിൽ സംസാരിക്കുമ്പോൾ മുട്ടുവിറയ്ക്കുമോ?; മികച്ച അവതരണ ശൈലി സ്വന്തമാക്കാൻ 10 വഴികൾ

ADVERTISEMENT

തയാറെടുപ്പു നിർദേശങ്ങൾ സൈറ്റിൽ

തയാറെടുപ്പിനുള്ള നിർദേശങ്ങൾ www.ets.org/gre സൈറ്റിലെ ലിങ്കുകളിലുണ്ട്. പഠനത്തിനുപകരിക്കുന്ന വിവരങ്ങൾ, ചോദ്യോത്തരങ്ങൾ മുതലായവയ്ക്കും പരിശീലനത്തിനും ജിആർഇ സൈറ്റിൽ സൗകര്യമുണ്ട്. കൂടാതെ, Barron's Test Prep എന്ന പരമ്പരയിലെ പുസ്തകങ്ങൾ ഉപയോഗിക്കുകയുമാകാം. മുൻപരീക്ഷകളിലെ ചോദ്യശൈലിയും നിലവാരവും മനസ്സിൽവച്ച് തയാറെടുക്കുന്നതു പ്രധാനം. പക്ഷേ പരീക്ഷയിലെ പുതിയ മാറ്റങ്ങളും മനസ്സിൽ വച്ചുകൊള്ളണം. റജിസ്ട്രേഷൻ നടപടികളടക്കം സമഗ്രവിവരങ്ങൾ ജിആർഇ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

മൂന്നു ഭാഗങ്ങൾ ഇങ്ങനെ

ADVERTISEMENT

Analytical Writing: സങ്കീർണാശയങ്ങൾ വ്യക്തമായും ശക്തമായും അവതരിപ്പിക്കുക, ആശയങ്ങളെ പ്രസക്ത വാദങ്ങളും ദൃഷ്ടാന്തങ്ങളും കൊണ്ട് സാധൂകരിക്കുക, ആശയകേന്ദ്രീകരണം ഭംഗിയായി നടത്തി ചർച്ച ചെയ്യുക, സ്റ്റാൻഡേഡ് ഇംഗ്ലിഷിൽ എഴുതുക, മുന്നിലുള്ള ആശയത്തിന് പരമാവധി ഊന്നൽ നൽകി ഏകാഗ്രതയോടെ പ്രതികരിക്കുക എന്നിവയ്ക്കുള്ള സാമർഥ്യം വിലയിരുത്തും.

Verbal Reasoning: ചുവടെപ്പറയുന്ന കാര്യങ്ങളിലെ നൈപുണി വിലയിരുത്തും– സംവാദം അപഗ്രഥിച്ച് നിഗമനങ്ങളും അപൂർണ വിവരങ്ങളിൽനിന്ന് യുക്തിയും കണ്ടെത്തുക; അപൂർണ വിവരങ്ങളിൽ യുക്തി പ്രയോഗിക്കുക; ലേഖകന്റെ സങ്കൽപങ്ങളും സമീപനവും തിരിച്ചറിയുക; അക്ഷരാർഥവും ആലങ്കാരിക അർഥങ്ങളും ലേഖകന്റെ ഉദ്ദേശ്യവും ഗ്രഹിക്കുക; മുഖ്യാശയം ക‌ണ്ടെത്തുക; പ്രധാനവും അപ്രധാനവും അപ്രസക്തവുമായവ വേർതിരിച്ചറിയുക; ചുരുക്കിയെഴുതുക; പാസേജിന്റെ ഘടന മനസ്സിലാക്കുക; പദങ്ങളുടെയും വാക്യങ്ങളുടെയും ടെക്സ്റ്റിന്റെയും അർഥവും സാരവും ഗ്രഹിക്കുക; പദങ്ങളുടെയും സങ്കൽപനങ്ങളുടെയും (കോൺസെപ്റ്റ്സ്) പരസ്പരബന്ധം മനസ്സിലാക്കുക.

Quantitative Reasoning: അളവും വലുപ്പവും സംഖ്യയും മറ്റും ഉപയോഗിച്ചുള്ള വിവരങ്ങൾ ഗ്രഹിച്ചു വ്യാഖ്യാനിച്ച് അപഗ്രഥിക്കുക, ഗണിതരീതികൾകൊണ്ട് പ്രശ്നങ്ങൾ നിർധാരണം ചെയ്യുക, അരിത്‌മെറ്റിക്/ ഓൾജിബ്ര / ജ്യോമെട്രി / ഡേറ്റാ അനാലിസിസ് എന്നിവയുടെ അടിസ്ഥാനതത്ത്വങ്ങൾ പ്രയോഗിക്കുക എന്നിവയിലെ സാമർഥ്യം പരിശോധിക്കും.

Content Summary : Cracking the GRE: Essential Preparation Tips for Success