ഭാര്യയ്ക്കു സർപ്രൈസ് നൽകാൻ പൊറോട്ടയടി പഠിക്കാനെത്തുന്നവരെ മുതൽ സ്വന്തമായി ഭക്ഷണശാല തുടങ്ങാനുള്ള ആഗ്രഹവുമായെത്തു ന്നവരെ ഉഗ്രൻ പൊറോട്ട മാസ്റ്റേഴ്സാക്കുന്ന സ്ഥലമാണ് മധുരയിലെ പൊറോട്ട മേക്കിങ് കോച്ചിങ് സെന്റർ. മധുരയിലെ കലൈനഗറിലാണ് ഇന്ത്യയിലെ ഏക പൊറോട്ട മേക്കിങ് പരിശീല സ്ഥാപനം. നല്ല പൊറോട്ടയുണ്ടാക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യയ്ക്കു സർപ്രൈസ് നൽകാൻ പൊറോട്ടയടി പഠിക്കാനെത്തുന്നവരെ മുതൽ സ്വന്തമായി ഭക്ഷണശാല തുടങ്ങാനുള്ള ആഗ്രഹവുമായെത്തു ന്നവരെ ഉഗ്രൻ പൊറോട്ട മാസ്റ്റേഴ്സാക്കുന്ന സ്ഥലമാണ് മധുരയിലെ പൊറോട്ട മേക്കിങ് കോച്ചിങ് സെന്റർ. 

മധുരയിലെ കലൈനഗറിലാണ് ഇന്ത്യയിലെ ഏക പൊറോട്ട മേക്കിങ് പരിശീല സ്ഥാപനം. നല്ല പൊറോട്ടയുണ്ടാക്കാൻ അധികം പഠിപ്പൊന്നും വേണ്ടന്നും ജീവിതത്തിൽ ജയിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഇവിടെ പരിശീലനം നൽകുന്നുണ്ടെന്നുമാണ് കോച്ചിങ് സെന്റർ നടത്തുന്ന മുഹമ്മദ് കാസിം പറയുന്നത്. ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്നവർ പത്തു ദിവസം കൊണ്ട് വൃത്തിയായി പൊറോട്ടയടിക്കാൻ പഠിക്കുമെന്നാണ് കാസിം നൽകുന്ന ഉറപ്പ്.

ADVERTISEMENT

ബൺ പൊറോട്ട, വീറ്റ് പൊറോട്ട, കൊത്ത് പൊറോട്ട, മലബാർ പൊറോട്ട തുടങ്ങി പൊറോട്ടയുടെ പല വകഭേദങ്ങളും തയാറാക്കാൻ പരിശീലനം നൽകുന്ന ഇവിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പൊറോട്ടയടി പഠിക്കാനെത്തുന്നു. അതിനു പുറമേ തട്ടുദോശ, ഗ്രേവി, ചൈനീസ് വിഭവങ്ങൾ ഇവയുണ്ടാക്കാനും പരിശീലനം നൽകുന്നുണ്ട്. 

പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ ടവൽ കൊണ്ട് വീശിയടിക്കാനാണ് പഠിപ്പിക്കുക. പൊറോട്ട മാവ് വീശിയടിക്കുന്നതുപോലെ ടവൽ കൊണ്ട് വീശിയടിക്കണം. അതു വൃത്തിയായി ചെയ്യാൻ പഠിച്ച ശേഷം ഓരോ ഘട്ടമായി മാവു കുഴയ്ക്കാനും പൊറോട്ടയടിക്കാനും പരത്താനും പഠിപ്പിക്കും. രാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂർ വീതമാണ് പൊറോട്ട മേക്കിങ് ക്ലാസ്. പരിശീലനത്തിനെത്തുന്നവർക്ക് താമസിക്കാനായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവുമുണ്ട്.

ADVERTISEMENT

‘‘ഏതൊരു തൊഴിലിനും മാന്യതയുണ്ട്. എല്ലാവരും എന്നും തൊഴിലാളികളായി മാത്രം ജീവിച്ചാൽപ്പോരാ. മുതലാളിമാരും ഉണ്ടാവണം. സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങാകാനാണ് ഇത്തരമൊരു പരിശീലന കേന്ദ്രം ആരംഭിച്ചത്’’ – കാസിം പറയുന്നു. ഒരു ബേക്കറി തുടങ്ങണമെങ്കിൽ അഞ്ചു ലക്ഷം രൂപയെങ്കിലും വേണം. എന്നാൽ 50000 രൂപയുണ്ടെങ്കിൽ ഒരു തട്ടുകട തുടങ്ങാം, 20000 രൂപയുണ്ടെങ്കിൽ ഒരു വണ്ടിക്കടയും 10000 രൂപയുണ്ടെങ്കിൽ വീടിനോടു ചേർന്ന് ഒരു പലഹാരക്കടയും തുടങ്ങാമെന്നും കാസിം പറയുന്നു.

തൊഴിലറിയാതെ തട്ടുകട തുടങ്ങിയാൽ, തൊഴിലാളികൾ ഇടയ്ക്ക് ജോലിയവസാനിപ്പിച്ചിട്ടു പോകുന്ന സാഹചര്യത്തിൽ കച്ചവടം തകരും. തൊഴിൽ പഠിച്ച ശേഷം ഭക്ഷണശാല തുടങ്ങിയാൽ അത്തരം പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്നും കാസിം പറയുന്നു. മാസം 60000 രൂപ വരെ വരുമാനം ലഭിക്കുന്ന തൊഴിലാണെന്നും ദിവസം 600 രൂപ മുതൽ 2000 വരെ പൊറോട്ടയടിയിലൂടെ സമ്പാദിക്കുന്നവരുണ്ടന്നുമാണ് കാസിമിന്റെ വാദം. രാവിലെയോ വൈകിട്ടോ ഏതാനും മണിക്കൂറുകൾ മാത്രംചെലവിട്ടാൽ ഇത്രയും പണം സമ്പാദിക്കാമെന്നതാണ് ഈ ജോലിയുടെ ഹൈലൈറ്റെന്നും കാസിം പറയുന്നു. 

ADVERTISEMENT

പാചകത്തോടുള്ള ഇഷ്ടം കൊണ്ട്, ഡോക്ടർമാരും എൻജിനീയർമാരും അടക്കമുള്ള പ്രഫഷനലുകളും തന്റെ പരിശീലന കേന്ദ്രത്തിലെത്താറുണ്ടെന്നും മറ്റേതൊരു കഴിവും പോലെ മികച്ചതാണ് പൊറോട്ടയുണ്ടാക്കാനുള്ള കഴിവെന്നും കാസിം കൂട്ടിച്ചേർത്തു.

English Summary:

Madurai Institute Offers Porotta Perfection and Profit for Passionate Cooks