ഉന്നതവിദ്യാഭ്യാസത്തിന് ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം വായ്പ (Education Loan) നൽകുന്നുണ്ട്. വായ്പത്തുക, പലിശനിരക്ക്, തിരിച്ചടവു വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിൽ ബാങ്കുകൾ തമ്മിൽ ചെറിയ വ്യത്യാസങ്ങൾ വരാം. വിദ്യാഭ്യാസവായ്പകളെപ്പറ്റി ഏകദേശരൂപം കിട്ടാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ വ്യവസ്ഥകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നതവിദ്യാഭ്യാസത്തിന് ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം വായ്പ (Education Loan) നൽകുന്നുണ്ട്. വായ്പത്തുക, പലിശനിരക്ക്, തിരിച്ചടവു വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിൽ ബാങ്കുകൾ തമ്മിൽ ചെറിയ വ്യത്യാസങ്ങൾ വരാം.  വിദ്യാഭ്യാസവായ്പകളെപ്പറ്റി ഏകദേശരൂപം കിട്ടാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ വ്യവസ്ഥകൾ ചുരുക്കിപ്പറയാം. മുഖ്യമായി 4 വിഭാഗങ്ങളിൽ വായ്പയുണ്ട്. 

(ഇതിനുപുറമേ, പ്രതിരോധവകുപ്പിലെയും കോസ്റ്റ്ഗാർഡിലെയും ജീവനക്കാരുടെ മക്കൾക്ക് വിവിധ ബാങ്കുകളിൽ ഉദാരവ്യവസ്ഥകളോടെ ശൗര്യ, യോദ്ധ എന്നിങ്ങനെയുള്ള വായ്പപദ്ധതികളുമുണ്ട്)

ADVERTISEMENT

തിരിച്ചടവു വ്യവസ്ഥകൾ
∙ സ്റ്റുഡന്റ്, സ്കോളർ, സ്റ്റഡീസ് അബ്രോഡ് വിഭാഗങ്ങളിൽ വായ്പ 180 മാസഗഡുക്കളായി (15 വർഷം) തിരിച്ചടയ്ക്കണം. 
∙ സ്റ്റുഡന്റ് ലോൺ തിരിച്ചടവ് കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞു തുടങ്ങണം.
∙ സ്കോളർ ലോൺ തിരിച്ചടവ് തുടങ്ങേണ്ടത് കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞോ ജോലി കിട്ടി 6 മാസം കഴിഞ്ഞോ – ഇതിൽ ആദ്യം വരുന്ന തീയതിക്ക്. 
∙ സ്റ്റഡീസ് അബ്രോഡ് ലോൺ തിരിച്ചടവ് തുടങ്ങേണ്ടത് കോഴ്സ് പൂർത്തിയാക്കി 6 മാസം കഴിഞ്ഞ്. കോഴ്സ് / ഇളവു കാലത്ത് സാധാരണ പലിശ (സിംപിൾ ഇന്റ‌റസ്റ്റ്).
∙ സ്കിൽ ലോൺ തിരിച്ചടവ് 50,000 വരെ 3 വർഷം  / 50,000- ഒരു ലക്ഷമെങ്കിൽ 5 വർഷം /ഒരു ലക്ഷത്തിനു മേൽ 7 വർഷം.
∙ പഠനകാലത്തെയും ഇളവുകാലത്തെയും പലിശ വായ്പത്തുകയോടു ചേർത്താണ് മാസഗഡു (ഇഎംഐ) നിശ്ചയിക്കുന്നത്.

Representative Image. Photo Credit : Chinnapong / Shutterstock.com

പെൺകുട്ടികൾക്ക് പലിശയിളവ്
സ്റ്റുഡന്റ്, സ്റ്റഡീസ് അബ്രോഡ് വിഭാഗങ്ങളിൽ പെൺകുട്ടികൾക്കും, RiNn Raksha അഥവാ ബാങ്കിന് അസൈൻ ചെയ്ത മറ്റു ലൈഫ് ഇൻഷുറൻസ് പോളിസി ഉള്ളവർക്കും പലിശ 0.5% കുറയും. സ്റ്റഡീസ് അബ്രോഡ് വിഭാഗത്തിൽ ഇത്തരം ഇൻഷുറൻസുള്ള പെൺകുട്ടികൾക്കു പലിശ 1% കുറയും.

ADVERTISEMENT

വിദ്യാലക്ഷ്മിയുംജൻസമർഥും
44 ബാങ്കുകളിലെ വിദ്യാഭ്യാസവായ്പ സംബന്ധിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ ‘വിദ്യാലക്ഷ്മി’ പോർട്ടലിൽ ലഭിക്കും. ഇഷ്ടമുള്ള 3 ബാങ്കുകളിലേക്ക് ഒറ്റ അപേക്ഷ മതി. www.vidyalakshmi.co.in സബ്സിഡിയുള്ള വായ്പയുടെ വിവരങ്ങൾക്കു ‘ജൻസമർഥ്’ പോർട്ടലിനെ ആശ്രയിക്കാം. www.jansamarth.in

English Summary:

Thinking about higher education loan for next year? Start preparing now