ഗോസ്റ്റ് ബസ്റ്റേഴ്സ് എന്ന വാക്ക് പലർക്കും പരിചിതമാണ്. ആ പേരിൽ ഒരു ടിവി സീരീസ് പണ്ട് വിദേശ ചാനലിൽ ഉണ്ടായിരുന്നു. പ്രേതങ്ങളെയും അതീന്ദ്രിയ ശക്തികളെയുമൊക്കെ കണ്ടെത്താനും പരിഹാരമുണ്ടാക്കാനുമൊക്കെ നടക്കുന്ന പ്രഫഷനലുകളാണ് പാരാനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് അഥവാ ഗോസ്റ്റ് ബസ്റ്റേഴ്സ്. യുഎസിൽ ഇക്കൂട്ടരിൽ വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോസ്റ്റ് ബസ്റ്റേഴ്സ് എന്ന വാക്ക് പലർക്കും പരിചിതമാണ്. ആ പേരിൽ ഒരു ടിവി സീരീസ് പണ്ട് വിദേശ ചാനലിൽ ഉണ്ടായിരുന്നു. പ്രേതങ്ങളെയും അതീന്ദ്രിയ ശക്തികളെയുമൊക്കെ കണ്ടെത്താനും പരിഹാരമുണ്ടാക്കാനുമൊക്കെ നടക്കുന്ന പ്രഫഷനലുകളാണ് പാരാനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് അഥവാ ഗോസ്റ്റ് ബസ്റ്റേഴ്സ്. യുഎസിൽ ഇക്കൂട്ടരിൽ വളരെ പ്രശസ്തരായ ചിലരുണ്ട്. ബ്രൻഡൻ ആൽവിസ്, സക് ബഗൻസ്, റയാൻ ബർഗാറ തുടങ്ങിയവരൊക്കെ ഉദാഹരണം.

വല്യ ജാഡയൊന്നും വേണ്ട, ഇതൊക്കെ നമ്മുടെ നാട്ടിൽ തന്നെയുള്ള ചില മന്ത്രവാദികളൊക്കെ മുൻപ് തന്നെ ചെയ്തിരുന്നതല്ലേ എന്നൊരു ചോദ്യം വരാം. പക്ഷേ സംഭവം സത്യമാണ്, ഇങ്ങനെയൊരു തൊഴിൽമേഖലയുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ യുഎസിലെ ചില ഡോക്യുമെന്ററികളിലും സിനിമകളിലുമൊക്കെ നമ്മൾ കണ്ടിട്ടുമുണ്ട്.

ADVERTISEMENT

റൈൻ എജ്യുക്കേഷൻ സെന്റർ എന്ന പേരിൽ ന്യൂയോർക്കിലുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട് പാരാനോർമൽ, പാരാസൈക്കോളജി മേഖലയിൽ പഠനം നടത്തുന്ന സ്ഥാപനമാണ്. സ്വകാര്യ സ്ഥാപനമായ ഇവർ വിവിധ കോഴ്സുകൾ ഓഫർ ചെയ്യുന്നു. എട്ടാഴ്ച ദൈർഘ്യമുള്ള കോഴ്സിന് 200 മുതൽ 250 വരെ ഡോളറാണു ഫീസ്. 

വളരെ ആധുനികരാണ് ഇക്കാലത്തെ ഗോസ്റ്റ് ബസ്റ്റേഴ്സ്. ഒട്ടേറെ ഉപകരണങ്ങളും ഇവർ ഉപയോഗിക്കാറുണ്ട്. ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ് മീറ്റർ എന്നറിയപ്പെടുന്ന ഉപകരണമാണ് ഇതിലൊന്ന്. പാരാനോർമൽ വിദഗ്ധരുടെ വ്യാഖ്യാനപ്രകാരം, അതീന്ദ്രിയ പ്രവർത്തനങ്ങളുണ്ടാകുമ്പോൾ ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡിൽ വ്യതിയാനമുണ്ടാകുമത്രേ. ഇതിനു പുറമേ, വിഡിയോ ക്യാമറകളും മറ്റനേകം ഇലക്ര്ടോണിക് ഉപകരണങ്ങളും ഇവരുടെ കൈയിൽ കാണാം.

ADVERTISEMENT

ചില രീതികളും ഇവർക്കിടയിലുണ്ട്. ആദ്യമായി, തങ്ങളെ വിളിക്കുന്ന ഉപഭോക്താക്കളോട് വിശദമായി അഭിമുഖം നടത്തി പ്രശ്നം മനസ്സിലാക്കും. പിന്നീട് ഉപഭോക്താക്കൾ താമസിക്കുന്ന സ്ഥലങ്ങളിൽ സന്നാഹങ്ങളുമായി എത്തിയാണ് ഗവേഷണം. ഇവിടെ എന്തെങ്കിലും അതീന്ദ്രിയ സംഭവങ്ങൾ കണ്ടെത്തിയാൽ ഇവർ വീട്ടുകാരെ വിശദമായി അറിയിക്കും. 

Representative image. Photo Credit: Paul Campbell/istockphoto.com

പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററാകാൻ യുഎസിൽ പ്രത്യേകിച്ച് ഡിഗ്രി ഒന്നും ആവശ്യമില്ല (അല്ലെങ്കിലും പ്രേതങ്ങൾക്കെന്ത് ഡിഗ്രി?). ഇതിനെപ്പറ്റി പല ഫോറങ്ങളിലൊക്കെയുള്ള കാര്യങ്ങൾ വായിച്ചാണ് പലരും ഇതിനായി ഇറങ്ങുന്നത്. പല ആളുകളും ഇങ്ങനെ ഇറങ്ങാറുള്ളതിനാൽ ഇവർക്ക് കൂട്ടായ്മകളും സമ്മേളനങ്ങളുമൊക്കെ യുഎസിലുണ്ട്. ഹോണ്ടഡ് അമേരിക്ക കോൺഫറൻസ് തുടങ്ങിയവയൊക്കെ ഇതിനുദാഹരണമാണ്.

Representative image. Photo Credit : Kathy Hutchins/iStock
ADVERTISEMENT

പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ, ഗോസ്റ്റ് ബസ്റ്റിങ് സംഘത്തിലെ അംഗം, വ്ലോഗർ, ഫിലിം മേക്കർ തുടങ്ങിയ പല രീതികളിൽ ഗോസ്റ്റ് ബസ്റ്റേഴ്സ് കാശുണ്ടാക്കുന്നുണ്ട്. ഇനി ഇതെല്ലാം സത്യമാണോ? ആർക്കറിയാം, ഏതായാലും ശാസ്ത്രം ഇത്തരം രീതികളെയൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല. ശാസ്ത്രീയ രീതികൾ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളവയാണ്. അതിനാൽത്തന്നെ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ഒക്കെ വ്യാജശാസ്ത്രമായാണ് (സ്യൂഡോ സയൻസ്) ശാസ്ത്രജ്ഞർ പരിഗണിക്കുന്നത്.

Content Summary:

From TV to Reality: Exploring the Thriving Career of Professional Ghostbusters