കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മികച്ച സ്വയംഭരണസ്ഥാപനമായ ‘വാംനികോം’, ദ്വിവത്സര പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്– അഗ്രി ബിസിനസ് ആൻഡ് മാനേജ്മെന്റ് (PGDM-ABM) 2024–26 ബാച്ചിലെ പ്രവേശനത്തിന് മാർച്ച് 31 വരെ അപേക്ഷ സ്വീകരിക്കും. 1993 മുതൽ നടന്നുവരുന്ന ഈ ഫുൾ–ടൈം പ്രോഗ്രാം എംബിഎക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മികച്ച സ്വയംഭരണസ്ഥാപനമായ ‘വാംനികോം’, ദ്വിവത്സര പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്– അഗ്രി ബിസിനസ് ആൻഡ് മാനേജ്മെന്റ് (PGDM-ABM) 2024–26 ബാച്ചിലെ പ്രവേശനത്തിന് മാർച്ച് 31 വരെ അപേക്ഷ സ്വീകരിക്കും. 1993 മുതൽ നടന്നുവരുന്ന ഈ ഫുൾ–ടൈം പ്രോഗ്രാം എംബിഎക്കു തുല്യമാണ്. ക്യാംപസിൽ താമസിച്ചു പഠിക്കണം. 50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ഫുൾ–ടൈം ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്കു 45% മാർക്കു മതി. 2024 ഓഗസ്റ്റ് 14ന് അകം പരീക്ഷാഫലം അറിയിക്കാവുന്ന ഫൈനൽ ഇയർ വിദ്യാർഥികളെയും പരിഗണിക്കും.

ഐഐഎം ക്യാറ്റ് / XAT / സിമാറ്റ് സ്കോർ നോക്കി പ്രാഥമിക സിലക്‌ഷൻ നടത്തി, തുടർന്ന് ഗ്രൂപ്പ് ചർച്ചയിലെയും ഇന്റർവ്യൂവിലെയും പ്രകടനം കൂടെ പരിഗണിച്ച് അന്തിമ സിലക്‌ഷൻ തീരുമാനിക്കും. ഒസിഐ / വിദേശവിദ്യാർഥികളുടെ കാര്യത്തിൽ ജിമാറ്റ്, ജിആർഇ എന്നിവ പരിഗണിക്കും.

ADVERTISEMENT

ഏപ്രിലിൽ നടത്തുന്ന ചർച്ചയ്ക്കും ഇന്റർവ്യൂവിനും ബെംഗളൂരു, ചെന്നൈ, ഡൽഹി, പുണെ ഉൾപ്പെടെ 13 കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ കേന്ദ്രമില്ല. കൃഷിയിലോ അനുബന്ധവിഷയങ്ങളിലോ കാർഷിക സർവകലാശാലകളിൽനിന്ന് ഒന്നാം റാങ്കിൽ ജയിച്ചവർക്ക് ട്യൂഷൻഫീയിൽ 25% ഇളവുണ്ട്. ഓൺലൈൻ പരീക്ഷാസൗകര്യം വെബ്സൈറ്റിലുണ്ട്. അപേക്ഷാഫീ 500 രൂപ. ഹോസ്റ്റൽച്ചെലവടക്കം 2 വർഷത്തേക്ക് 10 ലക്ഷം രൂപയോളം വേണ്ടിവരും. കൂടുതൽ വിവരങ്ങൾക്കു സൈറ്റ് നോക്കുകയോ നേരിട്ടു ബന്ധപ്പെടുകയോ ആകാം.
വിലാസം: Vaikunth Mehta National Institute of Co-operative Management, University Road, Pune – 411007; ഫോൺ: 020-25701000; cme@vamnicom.gov.in, വെബ്: www.vamnicom.gov.in.

Content Summary:

Aspiring Agri Entrepreneurs Alert: Seize Your MBA Equivalent Diploma at Wamnicom