കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമായ ‘ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്’ ഏർപ്പെടുത്തിയിട്ടുള്ള വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. Indian Institute of Packaging, E-2, MIDC Area, Andheri (E), Mumbai -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമായ ‘ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്’ ഏർപ്പെടുത്തിയിട്ടുള്ള വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. Indian Institute of Packaging, E-2, MIDC Area, Andheri (E), Mumbai - 400 093;വെബ്: www.iip-in.com. മുംബൈക്കു പുറമേ ചെന്നൈ, ഹൈദരാബാദ്, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലും ഇതിനു കേന്ദ്രങ്ങളുണ്ട്.

കോഴ്സുകൾ
1. എംഎസ്‌സി പാക്കേജിങ് ടെക്നോളജി, 2 വർഷം, ഡൽഹി, ഹൈദരാബാദ് കേന്ദ്രങ്ങളിൽ. ഡൽഹിയിൽ ഗുരുഗോവിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സർവകലാശാലയുമായും, ഹൈദരാബാദിൽ ജെഎൻടി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ബിടെക് അഥവാ 4–വർഷ ഇന്റഗ്രേറ്റഡ് സയൻസ് ബിരുദം വേണം.
2. പിജി ഡിപ്ലോമ ഇൻ പാക്കേജിങ്, 2 വർഷം, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ് കേന്ദ്രങ്ങളിൽ. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി ഇവയിൽ ഒന്നു മെയിനും മറ്റൊന്നു രണ്ടാം വിഷയവുമായി ഫുൾ–ടൈം 3–വർഷ ബിഎസ്‌സി അഥവാ ബിടെക് വേണം.
3. ബിഎസ്‌സി പാക്കേജിങ് ടെക്നോളജി, 4 വർഷം, ഡൽഹിയിൽ ഗുരുഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴ്സ്. ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ മാത്‌സ്/ ബയോളജി/ ആഗ്രികൾച്ചറൽ സയൻസ്/ വൊക്കേഷനൽ സയൻസ് ഇവയിലൊന്നും അടങ്ങിയ പ്ലസ്ടു വേണം. ഫൈനൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം.
4. സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ, ഒരു വർഷം ഓൺലൈനായി ചെന്നൈയിൽ. ബിടെക് വേണം. ജോലിയിലിരിക്കുന്നവരുടെ സൗകര്യത്തിനായി സായാഹ്നങ്ങളിലും വാരാന്ത്യങ്ങളുലും ആയിരിക്കും ക്ലാസുകൾ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ എല്ലാ കേന്ദ്രങ്ങളിലും സമ്പർക്കക്ലാസുകൾ വഴി പ്രായോഗിക പരിശീലനം നൽകും. ആകെ ഫീസ് 83,190 രൂപ.

ADVERTISEMENT

ഈ 4 കോഴ്സുകളിലെയും പ്രവേശനത്തിന് ജൂൺ 8 വരെ അപേക്ഷ ഓൺലൈനായോ ഓഫ്‌ലൈനായോ സ്വീകരിക്കും. ആദ്യമൂന്നു കോഴ്സുകളുടെ എൻട്രൻസ് പരീക്ഷ ജൂൺ 16ന്. നാലാമത്തെ കോഴ്സിന് എൻട്രൻസില്ല.
എംഎസ്, ബിഎസ്‌സി പ്രവേശനവും എൻട്രൻസും സംബന്ധിച്ച വിവരങ്ങൾക്ക് ഗുരുഗോവിന്ദ് സിങ് സർവകലാശാലയുടെ വെബ് സൈറ്റ് നോക്കണം – (www.ipu.ac.in). സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ സംബന്ധിച്ച വിവരങ്ങൾക്കു ചെന്നൈ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോൺ, ഇ–മെയിൽ: 044-2496 0730, iipchennai@iip-in.com. മറ്റു കേന്ദ്രങ്ങളുടെ ഫോൺ, ഇ–മെയിൽ വിവരങ്ങളും സൈറ്റിലുണ്ട്.

Content Summary:

Gain Expertise with IIP's MSc and PG Diploma Programs