ചോദ്യം: ബിപിടി, ബിഒടി കോഴ്സുകൾ തമ്മിലുള്ള വ്യത്യാസവും ഇവയുടെ സാധ്യതകളും വിശദമാക്കാമോ ? – ഷെറിൻ ഉത്തരം: അപകടങ്ങളും രോഗങ്ങളും പേശീക്ഷയവും മൂലം ചലനശേഷി പരിമിതമായവരെയും നഷ്ടപ്പെട്ടവരെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഫിസിയോതെറപ്പിക്കു വലിയ പങ്കുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: ബിപിടി, ബിഒടി കോഴ്സുകൾ തമ്മിലുള്ള വ്യത്യാസവും ഇവയുടെ സാധ്യതകളും വിശദമാക്കാമോ ?
– ഷെറിൻ
ഉത്തരം: അപകടങ്ങളും രോഗങ്ങളും പേശീക്ഷയവും മൂലം ചലനശേഷി പരിമിതമായവരെയും നഷ്ടപ്പെട്ടവരെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഫിസിയോതെറപ്പിക്കു വലിയ പങ്കുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ രോഗനിർണയം നടത്തുകയും നാഡീകോശങ്ങളുടെയും പേശികളുടെയും സ്ഥിതി പരിശോധിക്കുകയും ചെയ്ത് വിവിധ തരത്തിലുള്ള വ്യായാമങ്ങൾ, തിരുമ്മലുകൾ, ഇലക്ട്രോതെറപ്പി, തെർമൽ ഏജന്റുകൾ, റേഡിയേഷനുകൾ തുടങ്ങിയ ഉപാധികളിലൂടെ ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനാണ് ഫിസിയോതെറപ്പിസ്റ്റുകൾ ശ്രമിക്കുന്നത്.

ശാരീരികവും വൈകാരികവും മാനസികവുമായ ഭിന്നശേഷികളുള്ളവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റാനും പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഒക്യുപേഷനൽ തെറപ്പി. ഇവർ പലപ്പോഴും സൈക്കോളജിസ്റ്റുകൾ, സ്പീച്ച് തെറപ്പിസ്റ്റുകൾ, ന്യൂറോളജിസ്റ്റുകൾ, ഫിസിയോതെറപ്പിസ്റ്റുകൾ തുടങ്ങിയവരുമായി ചേർന്നു പ്രവർത്തിക്കുന്നു.

ഭിന്നശേഷിക്കാരും പഠനപരിമിതിയുള്ളവരുമായ കുട്ടികൾക്കു വേണ്ടിയുള്ള സ്കൂളുകൾ, മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികൾ, റീഹാബിലിറ്റേഷൻ ക്ലിനിക്കുകൾ, വയോജന കേന്ദ്രങ്ങൾ, നഴ്സിങ് ഹോമുകൾ, കമ്യൂണിറ്റി ഹെൽത്ത് സെൻറ്റുകൾ, സ്പോർട്സ് സെന്ററുകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം ഒക്യുപേഷനൽ തെറപിസ്റ്റുകൾക്കും ഫിസിയോതെറപ്പിസ്റ്റുകൾക്കും സേവനമനുഷ്ഠിക്കാം.

പഠനം
ബാച്‌ലർ ഓഫ് ഫിസിയോതെറപ്പി (ബിപിടി), ബാച്‌ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി (ബിഒടി) എന്നീ ബിരുദ പ്രോഗ്രാമുകൾ പഠിക്കാൻ പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം. കേരളത്തിൽ പ്ലസ് ടു മാർക്ക് പരിഗണിച്ചാണ് പ്രവേശനം. ദേശീയതലത്തിൽ ചില സ്ഥാപനങ്ങൾ എൻട്രൻസ് വഴിയും പ്രവേശനം നടത്തുന്നുണ്ട്. ബാച്‌ലർ ബിരുദത്തിനു ശേഷം മാസ്റ്റേഴ്സ്, ഡോക്ടറൽ ബിരുദങ്ങളും നേടാം.

സ്ഥാപനങ്ങൾ

കേരളത്തിൽ മൂന്നിടങ്ങളിലാണ് ബിഒടി പ്രോഗ്രാമുള്ളത്.
∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ്, തിരുവനന്തപുരം
∙ എൻഐപി എം ആർ,കല്ലേറ്റുങ്കര
∙ കെഎംസിടി കോളജ് ഓഫ് ഹെൽത്ത് സയൻസസ് ബിപിടി പ്രോഗ്രാം നടത്തുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റിന് kuhs.ac.in കാണുക.

കേരളത്തിനു പുറത്തുള്ള പ്രധാന സ്ഥാപനങ്ങൾ
എൻഐഎഫ്എൽഡി കൊൽക്കത്ത: ബിപിഒ (ബാച്‌ലർ ഇൻ പ്രോസ്തെറ്റിക്സ് & ഓർത്തോട്ടിക്സ് /ഫിസിയോതെറപ്പി), ബിഒടിഎസ്‌വിഎൻഐആർടിഎആർ ഒഡീഷ : ബിപിടി, ബിപിഒ, ബിഒടി എൻഐഇപിഎം
ചെന്നൈ: ബിഒടി, ബിപിടി (മൂന്നിടത്തും പ്രവേശനം പൊതു എൻട്രൻസ് വഴി )
എഐ ഐപിഎംആർ ,മുംബൈ: ബിപിഒസിഎംസി വെല്ലൂർ : ബിഒടി, ബിപിടിമണിപ്പാൽ യൂണിവേഴ്സിറ്റി, മണിപ്പാൽ : ബിഒടി, ബിപിടി ജാമിയ ഹംദർദ് ദൽഹി: ബിഒടി

English Summary:

Physiotherapy vs. Occupational Therapy: Which Degree Suits Your Career Goals?