9144 ടെക്നിഷ്യൻ ഒഴിവിലേക്കു റെയിൽവേ റിക്രൂട്‌മെന്റ് ബോർഡ് കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവ്. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrbthiruvananthapuram.gov.in∙ തിരുവനന്തപുരത്തെ ഒഴിവുകൾ: ബ്ലാക്സ്മിത്ത്, ബ്രിജ്, കാര്യേജ് ആൻഡ് വാഗൺ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

9144 ടെക്നിഷ്യൻ ഒഴിവിലേക്കു റെയിൽവേ റിക്രൂട്‌മെന്റ് ബോർഡ് കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവ്. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrbthiruvananthapuram.gov.in
∙തിരുവനന്തപുരത്തെ ഒഴിവുകൾ: ബ്ലാക്സ്മിത്ത്, ബ്രിജ്, കാര്യേജ് ആൻഡ് വാഗൺ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ് എസി, റിവേറ്റർ, എസ് ആൻഡ് ടി, ട്രാക്ക് മെഷീൻ, വെൽഡർ എന്നീ ട്രേഡുകളിലായി ടെക്നിഷ്യൻ ഗ്രേഡ് III വിഭാഗത്തിൽ 248 ഒഴിവും ടെക്നിഷ്യൻ ഗ്രേഡ് I സിഗ്നൽ വിഭാഗത്തിൽ 30 ഒഴിവും.
∙ടെക്നിഷ്യൻ ഗ്രേഡ് III യോഗ്യത: എസ്എസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ആക്‌ട് അപ്രന്റിസ്‌ഷിപ്പും
∙ടെക്നിഷ്യൻ ഗ്രേഡ് I യോഗ്യത: ഫിസിക്സ്/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/ ഐടി/ ഇൻസ്ട്രുമെന്റേഷൻ സ്ട്രീമുകളിൽ ബിഎസ്‌സി, അല്ലെങ്കിൽ ഏതെങ്കിലും സബ് സ്ട്രീമുകളിൽ ബിഎസ്‌സി, അല്ലെങ്കിൽ 3 വർഷ എൻജി. ഡിപ്ലോമ, അല്ലെങ്കിൽ എൻജി. ബിരുദം.
∙പ്രായം (01.07.2024ന്): ടെക്നിഷ്യൻ ഗ്രേഡ് I: 18–36. ടെക്നിഷ്യൻ ഗ്രേഡ് III: 18–33. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവ്.
∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) മുഖേന.
∙ഫീസ്: 500 രൂപ. ഓൺലൈനായി അടയ്ക്കണം. സിബിടിക്കു ശേഷം 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടന്മാർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, ഇബിസി എന്നിവർക്ക് 250 രൂപ. സിബിടിക്കു ശേഷം 250 രൂപ തിരികെ നൽകും.

English Summary:

Over 9000 Technician Jobs Announced by Railway Recruitment Board - Apply Now