∙ സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ജമ്മു, ബുദ്ധഗയ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റ് 12 ജയിച്ചവർക്ക് 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് പഠനത്തിന് അവസരമൊരുക്കുന്നു. 2024-25 പ്രവേശനത്തിനുള്ള ജോയിന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ജമ്മു, ബുദ്ധഗയ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റ് 12 ജയിച്ചവർക്ക് 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് പഠനത്തിന് അവസരമൊരുക്കുന്നു.
2024-25 പ്രവേശനത്തിനുള്ള ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (ജിപ്മാറ്റ്) നാഷനൽ ടെസ്റ്റിങ് ഏജൻസി ജൂൺ 6ന് ഉച്ചകഴിഞ്ഞ് 3 മുതൽ 5.30 വരെ നടത്തും. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെസ്റ്റിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂർ, ദുബായ് ഉൾപ്പെടെ 84 കേന്ദ്രങ്ങളുണ്ട്. മുൻഗണനാക്രമത്തിൽ 4 കേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം. https://exams.nta.ac.in/JIPMAT
2 സ്ഥാപനങ്ങളിലേക്കും പൊതുവായ ഓൺലൈൻ അപേക്ഷ ഏപ്രിൽ 21നു വൈകിട്ട് 5 വരെ സ്വീകരിക്കും. അപേക്ഷാഫീ 2000 രൂപ ഓൺലൈനായി ഏപ്രിൽ 22 വരെ അടയ്ക്കാം. പട്ടിക, ഭിന്നശേഷി, സാമ്പത്തിക പിന്നാക്ക, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപ. വിദേശത്തു പരീക്ഷയെഴുതാൻ 10,000 രൂപ. ജിഎസ്ടിയും ബാങ്ക് ചാർജും പുറമേ. ഒരു അപേക്ഷയേ സമർപ്പിക്കാവൂ. അപേക്ഷയിൽ പിശകു പറ്റിയാൽ 23– 25 തീയതികളിൽ ഓൺലൈനായി തിരുത്താം. രേഖകൾ തപാലിലും മറ്റും അയയ്ക്കേണ്ട.
150 മിനിറ്റ് ടെസ്റ്റിൽ 4 മാർക്ക് വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും.
2022, 23, 24 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണു പ്രവേശനം. 2010 നു മുൻപ് 10 ജയിച്ചവർ അപേക്ഷിക്കേണ്ട. ജമ്മു, ബുദ്ധഗയ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സൈറ്റുകൾ നോക്കി വിശേഷനിബന്ധനകളുണ്ടോയെന്നു പരിശോധിക്കണം. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്.
സംശയപരിഹാരത്തിന്: 011-40759000; jipmat@nta.ac.in

വിഷയം : ക്വാണ്ടിറ്റേറ്രിവ് ആപ്റ്റിറ്റ്യൂഡ് – ചോദ്യം – 33 / മാർക്ക് – 132
വിഷയം : ഡേറ്റ ഇന്റർപ്രട്ടേഷൻ & ലോജിക്കൽ റീസണിങ് – ചോദ്യം – 33 / മാർക്ക് – 132
വിഷയം : വെർബൽ എബിലിറ്റി & റീഡിങ് കോംപ്രിഹെൻഷൻ – ചോദ്യം – 34 / മാർക്ക് – 136
ആകെ മാർക്ക് : 100 / 400

English Summary:

Last Chance to Register for GIPMAT 2024-25 – Deadline April 21st