കേന്ദ്രസർക്കാരിന്റെ സാമ്പത്തികസഹായത്തോടെ, വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ, റാഞ്ചിയിൽ പ്രവർത്തിക്കുന്ന ദേശീയസ്ഥാപനമായ എൻഐഎഎംടിയിൽ 3000 രൂപ പ്രതിമാസ സ്കോളർഷിപ്പോടെ നടത്തുന്ന 18 മാസത്തെ ‘അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫൗൺ‍ഡ്രി ടെക്നോളജി / ഫോർജ് ടെക്നോളജി’ കോഴ്സിലേക്ക് മേയ് 31 വരെ ഓൺലൈൻ അപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രസർക്കാരിന്റെ സാമ്പത്തികസഹായത്തോടെ, വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ, റാഞ്ചിയിൽ പ്രവർത്തിക്കുന്ന ദേശീയസ്ഥാപനമായ എൻഐഎഎംടിയിൽ 3000 രൂപ പ്രതിമാസ സ്കോളർഷിപ്പോടെ നടത്തുന്ന 18 മാസത്തെ ‘അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫൗൺ‍ഡ്രി ടെക്നോളജി / ഫോർജ് ടെക്നോളജി’ കോഴ്സിലേക്ക് മേയ് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഇതിന്റെ ഹാർഡ് കോപ്പി ജൂൺ 9ന് അകം The Assistant Registrar (Academics), NIAMT , Hatia, Ranchi – 834003, Jharkhand എന്ന വിലാസത്തിലെത്തിക്കണം. ഫൗൺ‍ഡ്രി / ഫോർജ് ശാഖകളിൽ യഥാക്രമം 58 / 57 സീറ്റ്. ക്യാംപസിൽ‌ താമസിച്ചുപഠിക്കാം.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗൺഡ്രി ആൻഡ് ഫോർജ് ടെക്നോളജി എന്ന പേരിലറിയപ്പട്ടിരുന്ന പ്രശസ്തസ്ഥാപനമാണ് കൽപിത സർവകലാശാലയായ ‘നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ടെക്നോളജി (NIAMT)’. എൻജിനീയറിങ് ഉൽപാദനരംഗത്ത് നിർണായകസ്ഥാനമുള്ള പ്രവർത്തനമാണ് ഫൗൺ‍ഡ്രി / ഫോർജ് ടെക്നോളജി.

50% മാർക്കോടെ മെക്കാനിക്കൽ / പ്രൊഡക്‌ഷൻ / മാനുഫാക്ചറിങ് / മെറ്റലർജിക്കൽ / ഓട്ടോ / ഇൻ‍ഡസ്ട്രിയൽ എൻജിനീയറിങ് ഡിപ്ലോമ അഥവാ മാത്‌സ് / ഫിസിക്സ് / കെമിസ്ട്രി / കംപ്യൂട്ടർ സയൻസ് / ഐടി അടങ്ങിയ ബിഎസ്‌സി ഉള്ളവർക്ക് അപേക്ഷിക്കാം. ബിടെക്കുകാരെയും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. റാഞ്ചിയും ഹൈദരാബാദും അടക്കം 6 കേന്ദ്രങ്ങളിൽ ജൂൺ 30നു എഴുത്തുപരീക്ഷ നടത്തും. കേരളത്തിൽ കേന്ദ്രമില്ല. വെബ്: https://niamt.ac.in. ഫോൺ : 0651- 2912208.
 
English Summary:

Apply for NIAMT's Foundry/Forge Diploma with Scholarship by May 31