ഹയർ സെക്കൻഡറി കഴിഞ്ഞു കോളജിൽ എത്തുന്ന കുട്ടികളെ പുതിയ അന്തരീക്ഷവുമായി പരിചയപ്പെടുത്തുന്നതിന് കോളജുകൾ നിർബന്ധമായും ഏർപ്പെടുത്തേണ്ട ‘ദീക്ഷാരംഭം’ ഇൻഡക്‌ഷൻ പ്രോഗ്രാമിന്റെ നടപടിക്രമങ്ങൾ യുജിസി വിജ്ഞാപനം ചെയ്തു. വിശദാംശങ്ങൾ 2019 ജൂലൈ 11ന് യുജിസി അറിയിച്ചിരുന്നു. പദ്ധതി ഈ അധ്യയനവർഷം മുതൽ നിർബന്ധമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹയർ സെക്കൻഡറി കഴിഞ്ഞു കോളജിൽ എത്തുന്ന കുട്ടികളെ പുതിയ അന്തരീക്ഷവുമായി പരിചയപ്പെടുത്തുന്നതിന് കോളജുകൾ നിർബന്ധമായും ഏർപ്പെടുത്തേണ്ട ‘ദീക്ഷാരംഭം’ ഇൻഡക്‌ഷൻ പ്രോഗ്രാമിന്റെ നടപടിക്രമങ്ങൾ യുജിസി വിജ്ഞാപനം ചെയ്തു. വിശദാംശങ്ങൾ 2019 ജൂലൈ 11ന് യുജിസി അറിയിച്ചിരുന്നു. പദ്ധതി ഈ അധ്യയനവർഷം മുതൽ നിർബന്ധമായും നടപ്പാക്കണമെന്ന് മാർച്ച് 27ലെ അറിയിപ്പിൽ യുജിസി ഊന്നിപ്പറയുന്നു.

പ്രോഗ്രാമിലെ മുഖ്യകാര്യങ്ങൾ
∙ സാമൂഹിക ബന്ധങ്ങൾ: സീനിയർ വിദ്യാർഥികളുമായി ഇടപഴകുക. വിശിഷ്ടവ്യക്തികളുടെ പ്രഭാഷണങ്ങൾ കേൾക്കുക. അടുത്തുള്ള ആശുപത്രി, അഗതിമന്ദിരം, ചരിത്രസ്മാരകം തുടങ്ങിയവ സംഘമായി സന്ദർശിക്കുന്നത് സാമൂഹിക ഇടപെടലിനു സഹായകമാകും.
ക്യാംപസുമായി പരിചയപ്പെടുക: വ‌കുപ്പുകൾ, കളിസ്ഥലങ്ങൾ, സമീപത്തുള്ള പ്രധാനസ്ഥലങ്ങൾ എന്നിവ കാണുക. ലബോറട്ടറികൾ, വർക്‌ഷോപ്പുകൾ മുതലായവയെപ്പറ്റി കൃത്യമായ അറിവു വിദ്യാർഥിക്കു ലഭിക്കണം
∙ നിയമങ്ങൾ: കോളജിൽ പാലിക്കേണ്ട നിയമങ്ങൾ, വ്യവസ്ഥകൾ എന്നിവ മനസ്സിലാക്കുക
∙ അനുഭവങ്ങൾ: ക്ലാസ്റും ലക്ചർ, ചെറുസംഘങ്ങളിലെ പ്രവർത്തനം, കളികൾ, കായികമത്സരം, കലാപ്രവർത്തനം എന്നിവയിലേർപ്പെടുക. സംഗീതം, സാഹിത്യം, ചിത്രകല, ശിൽപകല, നൃത്തം മുതലായവയുമായി വിദ്യാർഥികൾ ഇടപഴകണം. ലൈബ്രറി ഉപയോഗിക്കുക, പുസ്തകങ്ങളെപ്പറ്റി ചർച്ച സംഘടിപ്പിക്കുക മുതലായവ സമഗ്ര വ്യക്തിത്വവികസനത്തിനു സഹായകമാവും
∙ അധ്യാപകർ: കായികപ്രവർത്തനം, അധ്യാപകരുമായുള്ള ബന്ധം ദൃഢമാക്കൽ എന്നിവയ്ക്ക് നേരം കണ്ടെത്തണം. പിന്നാക്കവിദ്യാർഥികൾക്ക് ആവശ്യമായ വിശേഷസഹായങ്ങൾ ചെയ്യണം. കോളജ് ജീവിതം സംബന്ധിച്ച് 20 വിദ്യാർഥികളും ഒരു അധ്യാപികയും / അധ്യാപകനും അടങ്ങുന്ന ചെറുസംഘങ്ങൾക്ക് വിശദചർച്ചകൾ നടത്താം. 10 ജൂനിയർ വിദ്യാർഥികൾക്ക് ഗൈഡായി ഒരു സീനിയർ വിദ്യാർഥി, 20 ജൂനിയർ വിദ്യാർഥികൾക്കു മെന്ററായി ഒരു അധ്യാപിക/അധ്യാപകൻ എന്ന രീതിയിൽ ചെറുസംഘങ്ങളാവാം. ആഴ്ചയിലൊരിക്കലെങ്കിലും സംഘങ്ങൾ ഒത്തുചേരണം.

ADVERTISEMENT

∙ കോഴ്സുകൾ: ആശയവിനിമയശേഷി പുഷ്ടിപ്പെടുത്തുന്നതിനുള്ള ഹ്രസ്വകാല കോഴ്സുകൾ നടത്താം. പഠനസഹായം ആവശ്യമായവരിൽ ഓരോരുത്തർക്കും യോജിച്ച ‘സ്വയം’ (https://swayam.gov.in) കോഴ്സുകൾ നിർദേശിച്ചുകൊടുക്കാം.
പുതിയ അക്കാദമികവർഷത്തിൽ ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ആക്‌ഷൻ പ്ലാൻ യുജിസിയുടെ https://uamp.ugc.ac.in എന്ന ആക്ടിവിറ്റി മോണിട്ടറിങ് പോർട്ടലിൽ വീഡിയോകൾ സഹിതം അപ്‌ലോഡ് ചെയ്യാൻ വൈസ് ചാൻസലർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. കോളജുകൾക്ക് ഇക്കാര്യത്തിൽ ഉത്തരവുകൾ നൽകുകയും വേണം. പൂർണവിവരങ്ങൾ: www.ugc.gov.in/e-book/DEEKSHARAMBH-ENGLISH.pdf

English Summary:

The Induction Program Set to Transform College Freshers' Journey