ദ്വീപുകളുടേതടക്കം 7500 കിലോമീറ്ററിലേറെ കടൽത്തീരമുള്ള ഇന്ത്യയിൽ മത്സ്യമേഖലയിൽ ജോലിസാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ് കൊച്ചി ആസ്ഥാനമായ ഫിഷറീസ് സർവകലാശാലയിലെ പഠനഗവേഷണ സൗകര്യങ്ങൾ. Kerala University of Fisheries and Ocean Studies (KUFOS), Panangad, Kochi 682506; ഫോൺ: 0484 2701085;

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദ്വീപുകളുടേതടക്കം 7500 കിലോമീറ്ററിലേറെ കടൽത്തീരമുള്ള ഇന്ത്യയിൽ മത്സ്യമേഖലയിൽ ജോലിസാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ് കൊച്ചി ആസ്ഥാനമായ ഫിഷറീസ് സർവകലാശാലയിലെ പഠനഗവേഷണ സൗകര്യങ്ങൾ. Kerala University of Fisheries and Ocean Studies (KUFOS), Panangad, Kochi 682506; ഫോൺ: 0484 2701085; admissions@kufos.ac.in; വെബ്: www.kufos.ac.in. അഡ്മിഷൻ വെബ്‌സൈറ്റ്: http://admission.kufos.ac.in

മുഖ്യ പ്രോഗ്രാമുകൾ
എ) എംഎഫ്എസ്‌സി (9 ശാഖകൾ): അക്വാകൾചർ, അക്വാറ്റിക് അനിമൽ ഹെൽത്ത് മാനേജ്മെന്റ്, അക്വാറ്റിക് എൻവയൺമെന്റ് മാനേജ്മെന്റ്, ഫിഷ് ജനറ്റിക്സ് ആൻഡ് ബ്രീഡിങ്, ഫിഷ് ന്യൂട്രീഷൻ ആൻഡ് ഫീഡ് ടെക്നോളജി, ഫിഷ് പ്രോസസിങ് ടെക്നോളജി, ഫിഷറീസ് എക്സ്റ്റൻഷൻ, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, ഫിഷിങ് ടെക്നോളജി ആൻഡ് എൻജിനീയറിങ്
ബി) എംഎസ്‍സി (12 ശാഖകൾ): അപ്ലൈഡ് ജിയോളജി, അറ്റ്മോസ്ഫറിക് സയൻസ്, ബയോടെക്നോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്, എൻവയൺമെന്റൽ സയൻസസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, മറൈൻ ബയോളജി, മറൈൻ കെമിസ്ട്രി, മൈക്രോബയോളജി, ഫിസിക്കൽ ഓഷ്യനോഗ്രഫി, റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ്, സ്റ്റാറ്റിസ്റ്റിക്സ്
സി) എംബിഎ: ഡ്യുവൽ സ്പെഷലൈസേഷൻ (ഫിനാൻസ് / മാർക്കറ്റിങ് / ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റ്)
ഡി) എംടെക് (3 ശാഖകൾ):
ഫുൾടൈം / പാർട്ട് ടൈം: കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിങ്, ഓഷൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനീയറിങ്
ഫുൾ ടൈം: ഫുഡ് ടെക്നോളജി (ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്)
) പിഎച്ച്ഡി: 4 ഫാക്കൽറ്റികളിൽ. ഫിഷറീസ് സയൻസ്, ഓഷൻ സയൻസ് ആൻഡ് ടെക്നോളജി, ഫിഷറീസ് മാനേജ്മെന്റ്, ഫിഷറീസ് എൻജിനീയറിങ്
എഫ്) പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ്: 4 ഫാക്കൽറ്റികളിൽ–പിഎച്ച്ഡിയുടേതുതന്നെ
ജി) യുജി പ്രോഗ്രാമുകൾ: ബിഎഫ്എസ്‌സി, ബിടെക് ഫുഡ് ടെക്നോളജി – പ്രവേശനം KEAM/NEET/ICAR വഴി
ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുടെ അപേക്ഷ ഇപ്പോൾ ക്ഷണിച്ചിട്ടില്ല.

ADVERTISEMENT

മറ്റു വിവരങ്ങൾ
ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 18 വരെ സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റ് അയയ്ക്കേണ്ട; പ്രവേശനവേളയിൽ കാണിച്ചാൽ മതി. പിജി എൻട്രൻസ് മേയ് 25ന് കേരളത്തിലെ മുഖ്യനഗരങ്ങളിൽ നടത്തും. ഫലം ജൂൺ 5ന്. പിജി പ്രവേശനം ജൂൺ 26–29. ക്ലാസുകൾ ജൂലൈ ഒന്നിനു തുടങ്ങും. പിഎച്ച്ഡി എൻട്രൻസ് ഓഗസ്റ്റ് 24ന് കൊച്ചിയിൽ മാത്രം.

കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് മിനിമം മാർക്കിൽ 5% ഇളവുണ്ട്. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഓരോ പ്രോഗ്രാമിലും 20% വിശേഷസീറ്റുകൾ. ഭിന്നശേഷി, സ്പോർട്സ്, ലക്ഷദ്വീപ്, എക്സ്‌സർവീസ്, സായുധസേനയിൽ വീരചരമമടഞ്ഞവരുടെ കുട്ടികൾ തുടങ്ങിയ വിഭാഗക്കാർക്കുമുണ്ട് സംവരണം. എൻആർഐ, പിഐഒ, ഒഐസി, വിദേശ വിഭാഗക്കാർക്കായി ഓരോ പ്രോഗ്രാമിലും 2 അധികസീറ്റ്. അപേക്ഷാഫീസ് 1500 രൂപ. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് 750 രൂപ. എൻആർഐ സ്പെഷൽ റിസർവേഷനിലേക്ക് അപേക്ഷിക്കുന്നവർ 5500 രൂപ കൂടുതലടയ്ക്കണം.
 
English Summary:

KUFOS Opens Doors to Thriving Fisheries and Ocean Sector Careers