അതിവേഗം വളർന്നു പന്തലിക്കുന്ന ഭക്ഷ്യവ്യവസായരംഗത്ത് ഒന്നാന്തരം ജോലിസാധ്യതയുണ്ട്. കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസംസ്കരണ- വ്യവസായ മന്ത്രാലയത്തിനു കീഴിൽ, സർവകലാശാലയ്ക്കു സമാനമായ പദവിയുള്ള ഉന്നത സ്ഥാപനമാണ് നിഫ്റ്റെം (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഒൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ്). മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിവേഗം വളർന്നു പന്തലിക്കുന്ന ഭക്ഷ്യവ്യവസായരംഗത്ത് ഒന്നാന്തരം ജോലിസാധ്യതയുണ്ട്. കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസംസ്കരണ- വ്യവസായ മന്ത്രാലയത്തിനു കീഴിൽ, സർവകലാശാലയ്ക്കു സമാനമായ പദവിയുള്ള ഉന്നത സ്ഥാപനമാണ് നിഫ്റ്റെം (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഒൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ്). മികച്ച പ്ലേസ്‌മെന്റ് ചരിത്രമുണ്ട് സ്ഥാപനത്തിന്. പ്രവേശനത്തിന്റെ സമയക്രമം വെബ് സൈറ്റിലെ പ്രോസ്പെക്ടസിൽ. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ടാകും.

∙ ബിടെക് ഫുഡ് ടെക്നോളജി: 4 വർഷം. 2024 ലെ ജെഇഇ മെയിൻ റാങ്ക് നോക്കി സിലക്‌ഷൻ. സീറ്റ് അലോട്മെന്റ് JoSAA / CSAB വഴി. (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി / സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ്). https://jeemain.nta.ac.in
∙ എംടെക്: 2 വർഷം, 5 ശാഖകൾ
1. ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്
2. ഫുഡ് പ്രോസസ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്
3. ഫുഡ് സേഫ്റ്റി ക്വാളിറ്റി മാനേജ്മെന്റ്
4. ഫുഡ് പ്ലാന്റ് ഓപ്പറേഷൻസ് മാനേജ്മെന്റ്
5. ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
20 x 5 = 100 സീറ്റ്. 60% എങ്കിലും മാർക്കോടെ ബന്ധപ്പെട്ട 4 വർഷ ബാച്‌ലർ ബിരുദം, അഥവാ മാസ്റ്റേഴ്സ്. സംവരണവിഭാഗക്കാർക്കു 55% മാർക്ക് മതി. 2024 ലെ ഗേറ്റ് സ്കോ‌റും വേണം. ഗേറ്റ് സ്കോർ നോക്കിയാണ് റാങ്കിങ്.
∙ എംബിഎ- ഫുഡ് ആൻഡ് അഗ്രി–ബിസിനസ് മാനേജ്മെന്റ്: 2 വർഷം. 60 സീറ്റ്.
www.niftem.ac.in എന്ന സൈറ്റിലൂടെ മേയ് 15 വരെ അപേക്ഷിക്കാം.
വിലാസം, വെബ്സൈറ്റ്
National Institute of Food Technology, Entrepreneurship, and Management, Kundli– 131028, Haryana; ഫോൺ: 0130-2281000, ഇ–മെയിൽ: admission@niftem.ac.in, വെബ്: www.niftem.ac.in.