∙ സാങ്കേതിക വിദഗ്ധരായ ഡേറ്റ സയന്റിസ്റ്റുകളും വിശകലനഫലങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന മാനേജ്മെന്റ് പ്രഫഷനലുകളും സഹകരിക്കുന്നത് കിടമത്സരമുള്ള ബിസിനസ് രംഗത്ത് വിജയം ഉറപ്പാക്കുന്നു. ശ്രേഷ്ഠസ്ഥാപനങ്ങളായ ഇൻ‍ഡോർ ഐഐടിയും ഇൻ‍ഡോർ ഐഐഎമ്മും ചേർന്നു നടത്തുന്ന ‘എംഎസ്‍സി ഇൻ ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ്’ 2 വർഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാങ്കേതിക വിദഗ്ധരായ ഡേറ്റ സയന്റിസ്റ്റുകളും വിശകലനഫലങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന മാനേജ്മെന്റ് പ്രഫഷനലുകളും സഹകരിക്കുന്നത് കിടമത്സരമുള്ള ബിസിനസ് രംഗത്ത് വിജയം ഉറപ്പാക്കുന്നു. ശ്രേഷ്ഠസ്ഥാപനങ്ങളായ ഇൻ‍ഡോർ ഐഐടിയും ഇൻ‍ഡോർ ഐഐഎമ്മും ചേർന്നു നടത്തുന്ന ‘എംഎസ്‍സി ഇൻ ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ്’ 2 വർഷ പ്രോഗ്രാമിലെ പ്രവേശനത്തിന് ജൂൺ 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: https://msdsm.iiti.ac.in. ആകെ 200 സീറ്റ്. സംവരണമുണ്ട്.

തിരഞ്ഞെടുപ്പ്
ബിടെക്, ബിഎസ്, ബിഫാം, ബിആർക്, ബിഡിസ്, ബിഎഫ്ടെക് (ഫാഷൻ ടെക്നോളജി), 4 വർഷ ബിഎസ്‌സി, എംഎസ്‌സി, എംസിഎ, എംബിഎ അഥവാ തുല്യയോഗ്യത ഫസ്റ്റ് ക്ലാസിൽ / 60% മാർക്കോടെ അഥവാ 6 / 10 ഗ്രേഡ് പോയിന്റോടെ നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്കു മാർക്കിളവുണ്ട്. കഴിഞ്ഞ 3 വർഷത്തിനകമുള്ള CAT/GATE/GMAT/GRE/JAM സ്കോറും വേണം. ഈ സ്കോറില്ലാത്തർ ഇൻ‍ഡോർ ഐഐടിയിൽ ജൂൺ 23നു നടത്തുന്ന അഭിരുചി പരീക്ഷയിൽ സ്കോർ നേടണം. ഇത് ഓൺലൈനായും ഓഫ്‌ലൈനായും നടത്തും.

ADVERTISEMENT

ക്ലാസുകൾ
മുഖ്യമായും ഓൺലൈൻ ക്ലാസുകളാണ്. നിത്യവും 2 മണിക്കൂർ (വൈകിട്ട് 7– 8 & 8.15–9.15), ശനിയാഴ്ച പകൽ 4 മണിക്കൂർ എന്ന ക്രമത്തിൽ ആഴ്ചയിൽ 14–15 മണിക്കൂറോളം ലക്ചർ. ഇതിനു പുറമേ 15 ദിവസം വീതം ഐഐടിയിലും ഐഐഎമ്മിലും മുഖാമുഖ ക്ലാസുമുണ്ട്. 2 സ്ഥാപനങ്ങളും ക്ലാസുകൾ നടത്തും. ആകെ 900 മണിക്കൂർ പഠനം. ഓൺലൈനായി അസൈൻമെന്റും പരീക്ഷകളുമുണ്ട്. അവസാന ട്രൈമസ്റ്ററിൽ പ്രോജക്ടും. അപേക്ഷാഫീ 1770 രൂപ. അഭിരുചി പരീക്ഷ എഴുതേണ്ടവർ 2360 രൂപ അടയ്ക്കണം. പ്രോഗ്രാം ഫീ 12 ലക്ഷം രൂപ, 3 ഗഡുക്കളായി അടയ്ക്കാം. ഓൺലൈൻ ക്ലാസുകൾ ഓഗസ്റ്റ് 10നു തുടങ്ങും. ഫോൺ: 0731–6603333, msdsm-office@iiti.ac.in & 0731–2439736, msdsm-office@iimidr.ac.in.

English Summary:

Join the MSc in Data Science and Management Program – Apply by June 10th