4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്കുള്ള 2024 ദേശീയ എൻട്രൻസ് പരീക്ഷയ്ക്ക് 30നു രാത്രി 11.30 വരെ ഓൺലൈനായി അപേക്ഷിക്കാം (എൻസിടിഇ: നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ്). സമർപ്പിച്ച വിവരങ്ങൾ ആവശ്യമെങ്കിൽ മേയ് 2 മുതൽ 4 വരെ തിരുത്താം. വെബ്: https://ncet.samarth.ac.in, www.nta.ac.in. 2 വ്യത്യസ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്കുള്ള 2024 ദേശീയ എൻട്രൻസ് പരീക്ഷയ്ക്ക് 30നു രാത്രി 11.30 വരെ ഓൺലൈനായി അപേക്ഷിക്കാം (എൻസിടിഇ: നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ്). സമർപ്പിച്ച വിവരങ്ങൾ ആവശ്യമെങ്കിൽ മേയ് 2 മുതൽ 4 വരെ തിരുത്താം. വെബ്: https://ncet.samarth.ac.in, www.nta.ac.in.
2 വ്യത്യസ്ത മേഖലകളിലെ പ്രാവീണ്യം പരീക്ഷയിൽ വിലയിരുത്തും. (1) തിരഞ്ഞെടുക്കുന്ന ഐച്ഛികവിഷയം (2) വിദ്യാഭ്യാസം / അധ്യാപനം. ഇതു തന്നെയും 4 തലങ്ങളിലായി വിഭജിച്ചിട്ടുണ്ട്; ഫൗണ്ടേഷനൽ (പ്രീ സ്കൂൾ മുതൽ 2–ാം ക്ലാസ് വരെ), പ്രിപ്പറേറ്ററി (3– 5), മിഡിൽ (6–8), സെക്കൻഡറി (9–12).

അധ്യാപക പരിശീലനത്തിനുള്ള റഗുലേറ്ററി ബോഡിയായ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷനു വേണ്ടി പരീക്ഷ നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ്. പരീക്ഷ ജൂൺ 12ന്. (ആവശ്യമെങ്കിൽ പല ദിവസങ്ങളിൽ പരീക്ഷ നടത്തിയേക്കാമെന്നും ബുള്ളറ്റിനിൽ സൂചനയുണ്ട്). പരീക്ഷാ ഫീ 1200 രൂപ ഓൺലൈനായി അടയ്ക്കാം. പിന്നാക്കം, സാമ്പത്തിക പിന്നാക്കം– 1000 രൂപ. പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർ– 650 രൂപ. ജിഎസ്ടിയും ബാങ്ക് ചാർജുകളും പുറമേ. ഓൺലൈൻ അപേക്ഷാരീതി വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. 12 / തുല്യപരീക്ഷ ജയിച്ചവർക്കും ഈ വർഷം 12–ാം ക്ലാസ് പരീക്ഷ എഴുതിയവർക്കും എൻട്രൻസിൽ പങ്കെടുക്കാം. മിനിമം മാർക്ക് നിബന്ധനയില്ല. പ്രായപരിധിയുമില്ല. എന്നാൽ, ചേരാനാഗ്രഹിക്കുന്ന സ്ഥാപനത്തിൽ മാർക്ക്, 12 ജയിച്ച വർഷം, പ്രായം മുതലായവ സംബന്ധിച്ച വിശേഷ നിബന്ധനകളുണ്ടെങ്കിൽ അവ പാലിക്കണം.

table-web
ADVERTISEMENT

∙ പരീക്ഷയുടെ ഘടന
കംപ്യൂട്ടർ അടിസ്ഥാനത്തിലുള്ള പരീക്ഷയിൽ മൾട്ടിപ്പിൾ–ചോയ്സ് ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം. ഉത്തരത്തിലെ തെറ്റിനു മാർക്കു കുറയ്ക്കും. മലയാളവും ഇംഗ്ലിഷും അടക്കം 13 ഭാഷകളിൽ ചോദ്യങ്ങളുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും മലയാളത്തിൽ ചോദ്യങ്ങൾ കിട്ടും. ഇൻഫർമേഷൻ ബുള്ളറ്റിന്റെ 54-56 പുറങ്ങളിൽ 178 പരീക്ഷാകേന്ദ്രങ്ങളുടെ ലിസ്റ്റുണ്ട്. ഇവയിൽനിന്നു രണ്ടെണ്ണം തിരഞ്ഞെടുക്കണം. സ്ഥിരം മേൽവിലാസമോ, ഇപ്പോഴത്തെ മേൽവിലാസമോ അനുസരിച്ചുള്ള സംസ്ഥാനത്തെ കേന്ദ്രങ്ങൾ മാത്രമേ അനുവദിക്കൂ. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറ‌ണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കവരത്തി എന്നിവയും കേന്ദ്രങ്ങളിൽപെടും. പരീക്ഷാകേന്ദ്രം മേയ് അവസാനവാരം അറിയിക്കും. ‌

∙ പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾ
ഐഐടികൾ, എൻഐടികൾ, കേന്ദ്ര / സംസ്ഥാന സർവകലാശാലകൾ, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജ്യുക്കേഷൻ, സർക്കാർ കോളജുകൾ എന്നിവയടക്കം 64 സ്ഥാപനങ്ങളിലെ 6100 സീറ്റുകളിലേക്കാണ് ഇത്തവണ പ്രവേശനം. സംവരണമുണ്ട്.

∙ കേരളത്തിലെ സ്ഥാപനങ്ങൾ
എൻഐടി, കോഴിക്കോട്: ബിഎസ്‌സി–ബിഎഡ് 50 സീറ്റ്.
കേന്ദ്രസർവകലാശാല, കാസർകോട്: ബിഎ–ബിഎഡ്, ബിഎസ്‌സി–ബിഎഡ്, ബികോം–ബിഎഡ്: 50 സീറ്റ്.
സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി ഗുരുവായൂർ ക്യാംപസ്: ബിഎ–ബിഎഡ്: 100 സീറ്റ്.
എൻട്രൻസ് പരീക്ഷയിൽ സ്കോർ നേടി, യോഗ്യത ലഭിച്ചാൽ മാത്രം പോരാ. നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ നിയമനവ്യവസ്ഥകളുറപ്പാക്കി, പ്രവേശന / കൗൺസലിങ് നടപടികളിൽ യഥാസമയം പങ്കെടുക്കുകയും വേണം. 2030 മുതൽ അധ്യാപകജോലിക്ക് ഈ യോഗ്യത നിർബന്ധമാകാൻ സാധ്യതയുണ്ട്.
ഹെൽപ്‌ലൈൻ: 011- 40759000, ncet@nta.ac.in.

English Summary:

Register for the 2024 Integrated B.Ed Program by April 30th