മികച്ച തൊഴിൽ ലഭിക്കാൻ നൈപുണ്യം അഥവാ സ്കിൽ ആവശ്യമാണ്. അതിന് ആവശ്യമായ നൈപുണ്യങ്ങളും നിലവിൽ വിദ്യാർഥികൾക്കുള്ള നൈപുണ്യങ്ങളും തമ്മിൽ വൻ അന്തരം നിലനിൽക്കുന്നു. എസ്എസ്എൽസി പൂർത്തിയാക്കിയവർക്ക് തൊഴിൽ ലക്ഷ്യമിട്ടുള്ള നിരവധി സ്കിൽ വികസന കോഴ്സുകളുണ്ട്. വിദ്യാർഥിയുടെ അഭിരുചി, ലക്ഷ്യം എന്നിവ വിലയിരുത്തി ഇത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച തൊഴിൽ ലഭിക്കാൻ നൈപുണ്യം അഥവാ സ്കിൽ ആവശ്യമാണ്. അതിന് ആവശ്യമായ നൈപുണ്യങ്ങളും നിലവിൽ വിദ്യാർഥികൾക്കുള്ള നൈപുണ്യങ്ങളും തമ്മിൽ വൻ അന്തരം നിലനിൽക്കുന്നു. എസ്എസ്എൽസി പൂർത്തിയാക്കിയവർക്ക് തൊഴിൽ ലക്ഷ്യമിട്ടുള്ള നിരവധി സ്കിൽ വികസന കോഴ്സുകളുണ്ട്. വിദ്യാർഥിയുടെ അഭിരുചി, ലക്ഷ്യം എന്നിവ വിലയിരുത്തി ഇത്തരം കോഴ്സുകൾ തിരഞ്ഞെടുക്കാം.

ഐടി, ഡിസൈൻ, ഓട്ടമൊബീൽ എൻജിനീയറിങ്, മറൈൻ ഫിറ്റർ, ഡിജിറ്റൽ മാർക്കറ്റിങ്, ഫാഷൻ ഡിസൈൻ, അനിമേഷൻ, ബ്യൂട്ടീഷ്യൻ, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മൾട്ടിമീഡിയ പെയിന്റിങ്, ഗ്രാഫിക്‌സ്, ഇവന്റ് മാനേജ്‌മെന്റ്, അക്കൗണ്ടിങ്, കോസ്‌മെറ്റോളജി, ഹോട്ടൽ മാനേജ്‌മെന്റ്, ഐടിഐ കോഴ്സുകൾ, ജിഎസ്ടി കൺസൽറ്റന്റ്, ഡെന്റൽ ഡിപ്ലോമ, ഇലക്ട്രിഷ്യൻ, പ്ലമർ, വെൽഡർ, ഇന്റീരിയർ ഡിസൈൻ, ഫുഡ് ടെക്നോളജി, പെയിന്റിങ്, ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, ലബോറട്ടറി ടെക്‌നിഷ്യൻ, പോൾട്രി  സൂപ്പർവൈസർ, പ്ലാന്റ് നഴ്സറി സൂപ്പർവൈസർ, വിഡിയോ പ്രൊഡക്‌ഷൻ, ഓഫിസിൽ ഓട്ടമേഷൻ, ഫിലിം എഡിറ്റിങ്, മൾട്ടീമീഡിയ, 3 ഡി അനിമേഷൻ, വെർച്വൽ റിയാലിറ്റി, ഗെയിമിങ്, കോമിക്സ്, ഡയറി ടെക്നോളജി, റഫ്രിജറേഷൻ, എയർകണ്ടിഷനിങ്, ഫിഷ് പ്രോസസിങ്, അഗ്രി പ്രോസസസിങ്, ഗ്രാഫ്റ്റിങ്, ഓർഗാനിക് ഫാർമിങ് ടെക്‌നിഷ്യൻ, അഡ്വർടൈസിങ്, മാർക്കറ്റിങ്, ഫൊട്ടോഗ്രഫി, ഡിടിപി ഓപ്പറേറ്റർ, ഡേറ്റ സയൻസ്, പ്രോഗ്രാമിങ് ലാംഗ്വേജ്, ഡെന്റൽ മെക്കാനിക്സ്, നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ/ഡിപ്ലോമ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ തുടങ്ങി പത്താംക്ലാസ് പൂർത്തിയാക്കിയവർക്ക് നിരവധി സ്കിൽ അധിഷ്ഠിത കോഴ്സുകളുണ്ട്.

ADVERTISEMENT

മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾ യഥേഷ്ടമുണ്ട്. നിരവധി വൊക്കേഷനൽ ട്രെയിനിങ് കോഴ്സുകളുണ്ട്. ഇവയെല്ലാം ടെക്‌നിഷ്യൻ, സൂപ്പർവൈസർ തലത്തിൽ രാജ്യത്തിനകത്തും വിദേശത്തും തൊഴിൽ ലഭിക്കാനുപകരിക്കും. സ്‌കിൽഡ് വർക്കർ വിഭാഗത്തിൽ വിദേശത്തു വിദഗ്ധ തൊഴിൽ നേടാം. പോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഹോട്ടൽ മാനേജ്‌മെന്റ്, കളിനറി ആർട്സ്, ബേക്കിങ്, ടിക്കറ്റിങ്, എയർപോർട്ട് മാനേജ്‌മെന്റ് എന്നിവയിലും നിരവധി കോഴ്സുകളുണ്ട്. കളമശ്ശേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട്.

എൻഎസ്ഡിസിയുടെ നിരവധി സ്കിൽ വികസന കോഴ്സുകളുണ്ട്. ഇവയിൽ അഞ്ഞൂറോളം ജോബ് റോളുകൾ നിരവധി സെക്ടർ സ്കിൽ കൗൺസിലുകളിലായുണ്ട്. അസാപ്, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, KDISC , IIIC എന്നിവിടങ്ങളിലും, കാർഷിക, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകളിലും നിരവധി കോഴ്സുകളുണ്ട്.

ADVERTISEMENT

പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് (CIFNET) പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സാണിത്. ഷിപ്പിങ് കോർപറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കും. 15 -20 വയസ്സാണ് പ്രായപരിധി. എസ്‌സി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചുവർഷം ഇളവുണ്ട്. രണ്ടു വർഷത്തെ വെസ്സൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ തുടങ്ങിയ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. കൊച്ചി, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലായി 120 സീറ്റുകളുണ്ട്. അഖിലേന്ത്യാ തലത്തിലുള്ള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട് 2024 ജൂൺ 29നാണ് പരീക്ഷ. അപേക്ഷ ഓൺലൈനായി ജൂൺ 14 വരെ സമർപ്പിക്കാം. www.cifnet.gov.in

English Summary:

10th Graders Can Revolutionize Their Careers with These Top Skill Development Courses