വളരെ ചെറിയ പ്രായത്തിൽത്തന്നെ ഇഷ്ടജോലി സ്വന്തമാക്കുന്നവരുണ്ട്. പക്ഷേ മാറുന്ന ജോലി സാഹചര്യം കൊണ്ടും സാമ്പത്തിക മെച്ചമില്ലാത്തതുകൊണ്ടും ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ചിലർക്കെങ്കിലും അന്നുവരെ തുടർന്നു കൊണ്ടിരുന്ന ജോലി മാറേണ്ടി വരാറുണ്ട്. ചിലർക്ക് ജോലി തന്നെ ഉപേക്ഷിക്കേണ്ടതായും വരാറുണ്ട്. അത്തരം ഘട്ടത്തിൽ

വളരെ ചെറിയ പ്രായത്തിൽത്തന്നെ ഇഷ്ടജോലി സ്വന്തമാക്കുന്നവരുണ്ട്. പക്ഷേ മാറുന്ന ജോലി സാഹചര്യം കൊണ്ടും സാമ്പത്തിക മെച്ചമില്ലാത്തതുകൊണ്ടും ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ചിലർക്കെങ്കിലും അന്നുവരെ തുടർന്നു കൊണ്ടിരുന്ന ജോലി മാറേണ്ടി വരാറുണ്ട്. ചിലർക്ക് ജോലി തന്നെ ഉപേക്ഷിക്കേണ്ടതായും വരാറുണ്ട്. അത്തരം ഘട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ചെറിയ പ്രായത്തിൽത്തന്നെ ഇഷ്ടജോലി സ്വന്തമാക്കുന്നവരുണ്ട്. പക്ഷേ മാറുന്ന ജോലി സാഹചര്യം കൊണ്ടും സാമ്പത്തിക മെച്ചമില്ലാത്തതുകൊണ്ടും ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ചിലർക്കെങ്കിലും അന്നുവരെ തുടർന്നു കൊണ്ടിരുന്ന ജോലി മാറേണ്ടി വരാറുണ്ട്. ചിലർക്ക് ജോലി തന്നെ ഉപേക്ഷിക്കേണ്ടതായും വരാറുണ്ട്. അത്തരം ഘട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ചെറിയ പ്രായത്തിൽത്തന്നെ ഇഷ്ടജോലി സ്വന്തമാക്കുന്നവരുണ്ട്. പക്ഷേ മാറുന്ന ജോലി സാഹചര്യം കൊണ്ടും  സാമ്പത്തിക മെച്ചമില്ലാത്തതുകൊണ്ടും ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ചിലർക്കെങ്കിലും അന്നുവരെ തുടർന്നു കൊണ്ടിരുന്ന ജോലി മാറേണ്ടി വരാറുണ്ട്. ചിലർക്ക് ജോലി തന്നെ ഉപേക്ഷിക്കേണ്ടതായും വരാറുണ്ട്. അത്തരം ഘട്ടത്തിൽ വല്ലാത്ത മാനസിക പ്രയാസത്തിലൂടെയാകും അവർ കടന്നു പോകുക. പലപ്പോഴും മുപ്പതുകളുടെ മധ്യത്തിലാകും ഇത്തരം അവസ്ഥകൾ സംജാതമാകുന്നത്. മിഡ്‌ലൈഫ് കരിയർ ക്രൈസിസ് എന്നും ഈ കാലഘട്ടത്തെക്കുറിച്ച് പറയാറുണ്ട്. എന്നാൽ 35-ാം വയസ്സിൽ ജോലി മാറുന്നതിനോ, ജോലി ഉപേക്ഷിക്കുന്നതിനോ പേടിക്കണ്ടന്നും പുതിയൊരു കരിയർ തുടങ്ങാൻ ഏറ്റവും മികച്ച സമയമാണ് ആ പ്രായമെന്നുമാണ് കരിയർ വിദഗ്ധരുടെ പക്ഷം.

വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാണോ, അവസരങ്ങളുണ്ട്
ആദ്യമായി ജോലി തേടുന്ന ഒരാളുടെ പകപ്പല്ല മറിച്ച് വർഷങ്ങളോളം ജോലി ചെയ്തതിന്റെ അനുഭവപരിചയം നൽകുന്ന ആത്മവിശ്വാസമാണ് ഈ ഘട്ടത്തിൽ തുണയാകുക. ചെറുപ്പത്തിൽ ഒരു ജോലിക്കു ചേരുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഒട്ടേറെ അവസരങ്ങൾ 35-ാം വയസ്സിൽ കാത്തിരിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാകുക. പുതിയ ജോലിയുമായി ബന്ധപ്പെട്ട് ഉയരങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കുക. 35-ാം വയസ്സ് അവസരങ്ങളുടെ സമൃദ്ധിയാണ് ഏതൊരാൾക്കും സമ്മാനിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഏതു ജോലി ചെയ്താലായിരിക്കും കഴിവു തെളിയിക്കാനാകുക എന്നും സന്തോഷവാനായിരിക്കുക എന്നും മനസ്സിലാക്കുക. അതനുസരിച്ച് ജോലി കണ്ടെത്തി ജീവിക്കുക.

Representative Image. Photo Credit : nd3000/ istock
ADVERTISEMENT

ആശ്വാസം പകരാം, ഒപ്പം ജോലിയും നേടാം
പ്രായോഗിക പരിജ്ഞാനവും പക്വതയുമായി ബന്ധപ്പെട്ടതാണ് മാനസിക ആരോഗ്യം. പല വർഷങ്ങളിലെ അനുഭവ പരിചയമുള്ള വ്യക്തി എന്ന നിലയിൽ വഴികാട്ടിയാകാൻ ഈ പ്രായത്തിൽ തീർച്ചയായും കഴിയും. പലർക്കും വേണ്ടത് കൃത്യമായ ഉപദേശങ്ങളും അവരെ നേർവഴിക്കു നയിക്കാൻ വേണ്ട നിർദേശങ്ങളുമാണ്. ഇവയൊക്കെ നൽകാൻ പക്വതയുള്ള ഒരു വ്യക്തിക്കു മാത്രമേ കഴിയൂ. സൈക്കോളജിയിലോ കൗൺസലിങ്ങിലോ ബിരുദം ഇല്ലാത്ത വ്യക്തിയാണെങ്കിൽ ഈ ഘട്ടത്തിൽ അതു പരിഗണിക്കാവുന്നതാണ്.  മാനസിക ആരോഗ്യ മേഖലയിൽ വിരമിക്കൽ പ്രായം ബാധഘകമാകാതെ തന്നെ ആർക്കും ജോലി ചെയ്യാം. 35-ാം വയസ്സിൽ ആരംഭിക്കാവുന്ന ഒട്ടേറെ ജോലി സാധ്യതകൾ മാനസിക ആരോഗ്യ മേഖലയിലുണ്ട്. 

Representative Image. Photo Credit: Rawpixel.com/Shutterstock

പരിചരിക്കാനുള്ള മനസ്സുണ്ടോ?, ജോലി ഉറപ്പ്
പരിചരണ കേന്ദ്രത്തിൽ ഒറ്റയ്‌ക്കോ ഒരു ഗ്രൂപ്പിന്റെ ഭാഗമായോ തെറാപിസ്റ്റ് എന്ന നിലയിൽ ദീർഘകാലം ജോലി ചെയ്യാവുന്നതാണ്. പലതരം ദുശ്ശീലങ്ങൾ കൊണ്ടു പൊറുതി മുട്ടിയവരും സാധാരണ ജീവിതം നയിക്കാൻ ശേഷിയില്ലാത്ത വരുമായ ആൾക്കാർക്ക് സേവനം അത്യാവശ്യമായിരിക്കും. കല, യോഗ, സംഗീതം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ തെറപ്പി കോഴ്‌സുകളുണ്ട്.

ADVERTISEMENT

സ്‌കൂൾ കുട്ടികൾക്ക് വഴികാട്ടിയാകാം
സ്‌കൂളുകളിലെത്തി വിദ്യാർഥികൾക്ക് കൗൺസലിങ് സേവനം നൽകുക. ദൈനം ദിന ജീവിതത്തിലെ പ്രശ്‌നങ്ങൾ, വ്യക്തിപരമായ പ്രതിസന്ധികൾ, കരിയറിനെക്കുറിച്ചുള്ള ആശങ്ക എന്നിവയാണ് പരിഹരിക്കേണ്ടത്. ഈ ജോലിയിൽ ശ്രദ്ധിച്ചാൽ എത്രയോ വിദ്യാർഥികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കാൻ കഴിയും.

ബിസിനസ്സിലും നോക്കാം ഒരു കൈ
എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും അവരെ നയിക്കാൻ ആളിനെ ആവശ്യമുണ്ട്. തന്ത്രങ്ങൾ രൂപപ്പെടുത്താൻ സഹായിക്കാനും ആളു വേണം. ബിസിനസ് ഓപറേഷൻസ് മാനേജർ എന്ന നിലയിൽ പുതിയ ആളുകളെ നിയമിക്കുന്നതിൽ, ബജറ്റ് നിശ്ചയിക്കുന്നതിൽ അനുഭവ പരിചയമുള്ള ഒരു വ്യക്തിയുടെ സേവനമാണ് വേണ്ടത്. ഇവിടെ ഏറ്റവും കൂടുതൽ വേണ്ടത് ഒരു തുടക്കക്കാരന്റെ ആവേശമല്ല, പക്വതയും പരിചയവുമാണ്.

ADVERTISEMENT

കണക്കിനെ പേടിയില്ലാത്തവർ ഇവിടെ കമോൺ
കണക്കുകളെ പേടിയില്ലെങ്കിൽ ഇത് തീർച്ചയായും പരിഗണിക്കാവുന്ന ജോലിയാണ്. സാമ്പത്തിക മേഖലയിലെ പുതിയ പ്രവണതകൾ മനസ്സിലാക്കാൻ കഴിയുന്നുവെങ്കിൽ വ്യക്തികളുടെ ഫണ്ട് മാനേജ് ചെയ്യാൻ അവരെ സഹായിക്കാവുന്നതാണ്. ഇൻഷുറൻസ് മേഖലയിലും അനലിസ്റ്റ് പോസ്റ്റിൽ ഒട്ടേറെപ്പേരെ ആവശ്യമുണ്ട്. 

ജോലിക്കാരെ നിയമിച്ചും ജോലി കണ്ടെത്താം
ഏതെങ്കിലും ഒരു വ്യവസായവുമായി ബന്ധപ്പെട്ട് കൃത്യമായ അറിവുണ്ടെങ്കിൽ ആ മേഖലയിലെ സ്ഥാപനങ്ങൾക്ക് ആവശ്യമായ ജോലിക്കാരെ നിയമിക്കുന്നതിൽ സഹായം നൽകാവുന്നതാണ്. കഴിവുകളുള്ളവരെ കണ്ടെത്തി അനുയോജ്യ സ്ഥാപനങ്ങളിലേക്ക് നയിക്കുക എന്നതാണ് ചെയ്യേണ്ടത്. ആശയ വിനിമയ ശേഷിയാണ് ഇവിടെ പ്രധാനമായും വേണ്ടത്.

ഹോബികൾ തരും വരുമാനം
ഹോബികൾ ജോലിയാക്കി മാറ്റാനുള്ള അവസരവും 35-ാം വയസ്സിൽ ഒരാളെ കാത്തിരിക്കുന്നു. പെയ്‌ന്റിങ്, ആശാരിപ്പണി ഒക്കെ പലരും ഹോബികളായി കൊണ്ടുനടക്കാറുണ്ട്. ഇവ സ്വന്തമായി ഒരു ബിസിനസ് ആയി മാറ്റാവുന്നതാണ്. അയൽക്കാർ വഴിയും സമൂഹ മാധ്യമങ്ങൾ വഴിയും പരസ്യം കൊടുക്കാനും കഴിയും.

35-ാം വയസ്സിൽ ജോലി തിരഞ്ഞെടുക്കു മ്പോൾ ഒരു കാര്യം മാത്രം ഉറപ്പാക്കുക. അടുത്ത 35 വർഷത്തേക്ക് സന്തോഷത്തോ ടെയും ആശ്വാസത്തോടെയും ജീവിക്കാനു ള്ള മേഖലയായിരിക്കണം തിരഞ്ഞെടു ക്കേണ്ടത്.

English Summary:

Midlife Career Shift: Why 35 Is the Prime Age for a Professional Renaissance