കേരളത്തിലെ സർക്കാർ / സ്വാശ്രയ കോളജുകളിൽ താഴെപ്പറയുന്ന 12 ബിരുദകോഴ്‌സുകളിലെ പ്രവേശനം 12ലെ മാർക്ക് ആധാരമാക്കിയായിരിക്കും. എൻട്രൻസ് പരീക്ഷയില്ല. 1. ബിഎസ്‌സി നഴ്‌സിങ്: 4 വർഷം, സർക്കാർ കോളജുകളിൽ ഒരു വർഷം ഇന്റേൺഷിപ്പും 2. ബിഎസ്‌സി എംഎൽടി (മെഡിക്കൽ ലാബ് ടെക്‌നോളജി): 4 വർഷം 3. ബിഎസ്‌സി പെർഫ്യൂഷൻ

കേരളത്തിലെ സർക്കാർ / സ്വാശ്രയ കോളജുകളിൽ താഴെപ്പറയുന്ന 12 ബിരുദകോഴ്‌സുകളിലെ പ്രവേശനം 12ലെ മാർക്ക് ആധാരമാക്കിയായിരിക്കും. എൻട്രൻസ് പരീക്ഷയില്ല. 1. ബിഎസ്‌സി നഴ്‌സിങ്: 4 വർഷം, സർക്കാർ കോളജുകളിൽ ഒരു വർഷം ഇന്റേൺഷിപ്പും 2. ബിഎസ്‌സി എംഎൽടി (മെഡിക്കൽ ലാബ് ടെക്‌നോളജി): 4 വർഷം 3. ബിഎസ്‌സി പെർഫ്യൂഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ സർക്കാർ / സ്വാശ്രയ കോളജുകളിൽ താഴെപ്പറയുന്ന 12 ബിരുദകോഴ്‌സുകളിലെ പ്രവേശനം 12ലെ മാർക്ക് ആധാരമാക്കിയായിരിക്കും. എൻട്രൻസ് പരീക്ഷയില്ല. 1. ബിഎസ്‌സി നഴ്‌സിങ്: 4 വർഷം, സർക്കാർ കോളജുകളിൽ ഒരു വർഷം ഇന്റേൺഷിപ്പും 2. ബിഎസ്‌സി എംഎൽടി (മെഡിക്കൽ ലാബ് ടെക്‌നോളജി): 4 വർഷം 3. ബിഎസ്‌സി പെർഫ്യൂഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ സർക്കാർ / സ്വാശ്രയ കോളജുകളിൽ താഴെപ്പറയുന്ന 12 ബിരുദകോഴ്‌സുകളിലെ പ്രവേശനം 12ലെ മാർക്ക് ആധാരമാക്കിയായിരിക്കും. എൻട്രൻസ് പരീക്ഷയില്ല.
1. ബിഎസ്‌സി നഴ്‌സിങ്: 4 വർഷം, സർക്കാർ കോളജുകളിൽ ഒരു വർഷം ഇന്റേൺഷിപ്പും
2. ബിഎസ്‌സി എംഎൽടി (മെഡിക്കൽ ലാബ് ടെക്‌നോളജി): 4 വർഷം
3. ബിഎസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി: 3 വർഷം + ഒരു വർഷം ഇന്റേൺഷിപ്
4. ബിഎസ്‌സി ഓപ്‌ടോമെട്രി: 3 വർഷം + ഒരു വർഷം ഇന്റേൺഷിപ്
5. ബിപിടി (ഫിസിയോതെറപ്പി) 4 വർഷം + 6 മാസം ഇന്റേൺഷിപ്
6. ബിഎ എസ്എൽപി (ഓഡിയോളജി ആൻഡ് സ്‌പീച് ലാംഗ്വേജ് പതോളജി) 3 വർഷം + 10 മാസം ഇന്റേൺഷിപ്
7. ബിസിവിടി (കാർഡിയോ വാസ്‌ക്യുലർ ടെക്‌നോളജി): 3 വർഷം + ഒരു വർഷം ഇന്റേൺഷിപ്
8. ബാച്‌ലർ ഓഫ് മെ‍ഡിക്കൽ ഇമേജിങ് ടെക്നോളജി: 3 വർഷം + ഒരു വർഷം ഇന്റേൺഷിപ്
9. ബാച്‌ലർ ഓഫ് റേഡിയോ തെറപ്പി: ടെക്നോളജി: 3 വർഷം + ഒരു വർഷം ഇന്റേൺഷിപ്
10. ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി: 3 വർഷം + ഒരു വർഷം ഇന്റേൺഷിപ്
11. ബിഒടി (ഓക്യുപേഷനൽ തെറപ്പി) 4 വർഷം + 6 മാസം ഇന്റേൺഷിപ്
12. ബാച്‌ലർ ഓഫ് ന്യൂറോ ടെക്നോളജി: 3 വർഷം + ഒരു വർഷം ഇന്റേൺഷിപ്
∙കേരള ആരോഗ്യ സർവകലാശാല തുടക്കം കുറിച്ച പുതിയ കോഴ്സുകൾക്കു സർക്കാർ അംഗീകാരത്തോടെ പ്രവേശനവിജ്ഞാപനം വേറെ പ്രസിദ്ധപ്പെടുത്തി, അലോട്മെന്റ് നടത്തും.
∙2023 പ്രവേശനത്തിലെ സ്ഥാപനങ്ങളും സീറ്റും കോഴ്സ് തിരിച്ച് പ്രോസ്പെക്ടസിന്റെ ഒന്നാം അനുബന്ധത്തിലുണ്ട്. ഈ വർഷത്തെ കൃത്യസംഖ്യ പിന്നീട് അറിയിക്കും.
∙12–ാം ക്ലാസ് പരീക്ഷയിലെ (പ്ലസ്ടു ഫൈനൽ ഇയർ) മാർക്കുകൾ അതേപടി എടുക്കുകയല്ല, മറിച്ച് വിവിധ സ്‌ട്രീമുകളിൽ (കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ, സിബിഎസ്‌ഇ, ഐഎസ്‌സി മുതലായവ) നേടിയ മാർക്കുകൾ നിർദിഷ്‌ടരീതിയിൽ നോർമലൈസ് ചെയ്‌തു കണക്കാക്കുകയാവും ചെയ്യുക.
∙അപേക്ഷ സ്വീകരിച്ച് റാങ്കിങ് നടത്തുന്ന ചുമതല സംസ്‌ഥാന സർക്കാരിലെ സ്വയം ഭരണസ്‌ഥാപനമായ എൽബിഎസിന്. LBS Centre for Science & Technology, Nandavanam, Thiruvananthapuram 695033; വെബ്: www.lbscentre.kerala.gov.in.

പ്രവേശനയോഗ്യത
∙കേരളീയർക്കാണ് പ്രവേശനത്തിന് അർഹത. പിഐഒ, ഒസിഐ വിഭാഗക്കാരെയും പരിഗണിക്കുമെങ്കിലും സംവരണമില്ല.
∙ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയ്‌ക്കു മൊത്തം 50% മാർക്കോടെ പ്ലസ്‌ടു.
∙ബിഎ എസ്‌എൽപി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ ബയോളജി / മാത്‌സ് / കംപ്യൂട്ടർ സയൻസ് / സ്‌റ്റാറ്റിസ്‌റ്റിക്‌സ് / ഇലക്‌ട്രോണിക്‌സ് / സൈക്കോളജി ഇവയിലൊന്നും ചേർത്ത് 50% മാർക്കോടെ പ്ലസ്‌ടു വേണം.
∙ഹയർ സെക്കൻഡറിയിലെ 2 വർഷങ്ങളിലും ബോർഡ് പരീക്ഷയുണ്ടെങ്കിൽ രണ്ടിലെയും മാർക്കുകളുടെ തുകയാണ് പ്രവേശനയോഗ്യതയ്ക്കു പരിഗണിക്കുക. 12ൽ മാത്രമാണു ബോർഡ് പരീക്ഷയെങ്കിൽ അതിലെ മാത്രം മാർക്കും.
ഹയർ സെക്കൻഡറിക്കു തുല്യമാണ് കേരള വിഎച്ച്എസ്ഇ. അപേക്ഷാസമർപ്പണത്തിന്റെ അവസാന തീയതിയിലെങ്കിലും പരീക്ഷായോഗ്യത നേടിയിരിക്കണം. ക്രീമിലെയറിൽപെടാത്ത പിന്നാക്ക സമുദായക്കാർക്ക് 45% മാർക്ക് മതി. ഒഇസി, ഭിന്നശേഷി വിഭാഗക്കാർക്കും 45% മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചിരിക്കണം. 2024 ഡിസംബർ 31ന് 17 വയസ്സു പൂർത്തിയാക്കിയിരിക്കണം. ബിഎസ്‌സി നഴ്സിങ്ങിന് 35 വയസ്സു കവിയരുത്.

ADVERTISEMENT

സീറ്റ് വിഭജനം
1. സർക്കാർ സീറ്റുകൾ: എൽബിഎസ് ഡയറക്‌ടർ അലോട്ട് ചെയ്യുന്ന സീറ്റുകൾ. സർക്കാർ കോളജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ, സർക്കാരുമായി കരാറിലേർപ്പെടുന്ന സ്വകാര്യ സ്വാശ്രയ കോളജുകൾ (50%) എന്നിവയിൽ സർക്കാർ സീറ്റുകളുണ്ട്. സ്വാശ്രയ കോളജുകൾ സറണ്ടർ ചെയ്ത മാനേജ്മെന്റ് സീറ്റുകളും ഇക്കൂട്ടത്തിൽപെടും. ന്യൂനപക്ഷ നഴ്സിങ് കോളജുകളിലെ 20% സർക്കാർ സീറ്റുകൾ അതതു സമുദായങ്ങളിലെ അപേക്ഷകരെ മെറിറ്റ് അടിസ്‌ഥാനത്തിൽ റാങ്ക് ചെയ്‌തു നികത്തും. ഈ സീറ്റുകളിൽ താൽപര്യമുള്ളവർ അത് അപേക്ഷയിൽ കാണിക്കുകയും ജാതിസർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും വേണം.
2. മാനേജ്‌മെന്റ് സീറ്റുകൾ: സർക്കാർ സീറ്റുകളല്ലാത്തവ. മെറിറ്റടിസ്ഥാനത്തിൽ മാനേജ്മെന്റുകൾ പ്രവേശനം നൽകും. സർക്കാർ അനുമതിയില്ലാതെ ഈ രീതി മാറ്റിക്കൂടാ.

റാങ്ക്‌ലിസ്റ്റുകൾ രണ്ട്
(1) ബിഎഎസ്എൽപി: യോഗ്യതാ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ ബയോളജി / മാത്‌സ് / കംപ്യൂട്ടർ സയൻസ് / സ്‌റ്റാറ്റിസ്‌റ്റിക്‌സ് / ഇലക്‌ട്രോണിക്‌സ് / സൈക്കോളജി എന്നീ വിഷയങ്ങളിൽ നേടിയ മാർക്ക് ആധാരമാക്കി റാങ്കിടും. ഇപ്പറഞ്ഞ 6 ഓപ്ഷനുകളിൽ ഒന്നിലേറെ വിഷയങ്ങളിലെ മാർക്കുണ്ടെങ്കിൽ അവയിൽ ഏറ്റവും കൂടിയതു പരിഗണിക്കും.
(2) നഴ്സിങ് അടക്കം മറ്റു 11 വിഷയങ്ങൾ: യോഗ്യതാ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയുടെ മൊത്തം മാർക്ക് നോക്കി റാങ്ക് തീരുമാനിക്കും.
ഓപ്ഷൻ സമർപ്പണവും അലോട്മെന്റും റാങ്ക്‌ലിസ്റ്റ് തയാറാക്കിക്കഴിഞ്ഞ് ഓപ്ഷനുകൾ ക്ഷണിച്ച്, സംവരണക്രമം പാലിച്ച് ഏറ്റവും അർഹതയുള്ള കോഴ്സിലേക്ക് / സ്ഥാപനത്തിലേക്ക് എൽബിഎസ് സെന്റർ അലോട്മെന്റ് നടത്തും.

Representative Image. Photo Credit : Yurakrasil/iStock
ADVERTISEMENT

അപേക്ഷ
എത്ര കോഴ്‌സിനു ശ്രമിക്കുന്നെങ്കിലും ഒരൊറ്റ ഓൺലൈൻ അപേക്ഷ മതി. അപേക്ഷാഫീ 800 രൂപ ജൂൺ 12ന് അകം അടയ്ക്കണം. പട്ടികവിഭാഗക്കാർ 400 രൂപ. സർവീസ് അപേക്ഷകർ 800 രൂപ. ഓൺലൈൻ അപേക്ഷ ജൂൺ 15 വരെ. ഹാർഡ് കോപ്പി അയയ്ക്കേണ്ട. സർവീസ് ക്വോട്ടയിലെ അപേക്ഷയ്ക്കു വിശേഷ വ്യവസ്ഥകളുണ്ട്.
 

English Summary:

Application Deadline Approaching for 12 Paramedical Degrees in Kerala – Apply Now

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT