അന്യായപ്പലിശ ഈടാക്കുന്ന പണമിടപാടുകാരനായിരുന്നു അയാൾ. കൃഷിയിടം പണയമായി സ്വീകരിച്ച് അയാൾ വയോധികയ്ക്കു പണം നൽകി. വാങ്ങിയ തുകയുടെ ഇരട്ടി അടച്ചിട്ടും അയാൾ ഭൂമിയുടെ രേഖകൾ തിരിച്ചുനൽകിയില്ല. കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ടുമിരുന്നു. വയോധിക കോടതിയിൽ പോയെങ്കിലും രേഖകളെല്ലാം അയാൾ തനിക്കനുകൂല മാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്യായപ്പലിശ ഈടാക്കുന്ന പണമിടപാടുകാരനായിരുന്നു അയാൾ. കൃഷിയിടം പണയമായി സ്വീകരിച്ച് അയാൾ വയോധികയ്ക്കു പണം നൽകി. വാങ്ങിയ തുകയുടെ ഇരട്ടി അടച്ചിട്ടും അയാൾ ഭൂമിയുടെ രേഖകൾ തിരിച്ചുനൽകിയില്ല. കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ടുമിരുന്നു. വയോധിക കോടതിയിൽ പോയെങ്കിലും രേഖകളെല്ലാം അയാൾ തനിക്കനുകൂല മാക്കി മാറ്റിയിരുന്നതുകൊണ്ട് കോടതിവിധിയും അയാൾക്കനു കൂലമായി. 

വയോധികയെ കൃഷിയിടത്തിൽനിന്നു പുറത്താക്കാനെത്തിയപ്പോൾ ആ സ്ത്രീ പറഞ്ഞു: ഒരു ചാക്ക് മണ്ണ് ഇവിടെനിന്ന് എടുക്കാൻ അനുവദിക്കണം. അവർ ചാക്കു നിറയെ മണ്ണെടുത്തു. തനിയെ ഉയർത്താൻ കഴിയാതെ വന്നപ്പോൾ പലിശക്കാരന്റെ സഹായം തേടി. അയാൾ ചോദിച്ചു: നിറയ്ക്കുന്നതിനു മുൻപ് ആലോചിക്കേണ്ടായിരുന്നോ? എടുക്കാൻ കഴിയാത്തത് എങ്ങനെയാണു ചുമക്കുന്നത്. വയോധിക ചോദിച്ചു: ഈ മണ്ണ് മുഴുവൻ എന്റേതായിരുന്നു. പക്ഷേ, ഒരു ചാക്ക് മണ്ണു പോലും എനിക്കു കൊണ്ടുപോകാനാകുന്നില്ല. നിങ്ങളുടെ ഭൂമി മുഴുവൻ മറ്റുള്ളവരുടേതു വെട്ടിപ്പിടിച്ചതാണ്. മരിക്കുമ്പോൾ നിങ്ങളിതെല്ലാം എങ്ങനെ കൊണ്ടുപോകും? 

ADVERTISEMENT

അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നീ മൂന്നു പടികളിലൂടെയാണ് ഓരോരുത്തരും ജീവിതത്തിന്റെ ഗോവണി കയറിയിറങ്ങുന്നത്. ഒന്നും ആരെയും സംതൃപ്തരാക്കില്ല. തൃപ്തരായാൽത്തന്നെ അതു കൂടുതൽ മെച്ചപ്പെട്ട മറ്റൊന്നു കാണുന്നതുവരെ മാത്രമാണ്. ആവശ്യമുള്ളതുകൊണ്ടു മാത്രമല്ല പലതും സ്വന്തമാക്കുന്നത്; ആകർഷണീയമായതു കൊണ്ടുകൂടിയാണ്. സ്വന്തമായുള്ളവയുടെ പട്ടിക നിരത്തി ആളുകളെ വിലയിരുത്തുന്നതു പൊതുസ്വഭാവമാകുമ്പോൾ എന്തു വിലകൊടുത്തും എന്തും സ്വന്തമാക്കാനുള്ള ശ്രമമുണ്ടാകും. അതിനിടയിൽ അപരന്റെ അടിസ്ഥാനാവശ്യങ്ങ ളെക്കുറിച്ചു പോലുമുള്ള ധാരണ നഷ്ടപ്പെടും. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കി ആർക്കും ജീവിക്കാനാകില്ല. സാമൂഹികജീവിതത്തിനിടയിൽ സാമൂഹികമര്യാദകൾ പാലിച്ചേ മതിയാകൂ.

സ്വന്തം അത്യാവശ്യങ്ങളും അന്യരുടെ അത്യാവശ്യങ്ങളും തിരിച്ചറിഞ്ഞു രണ്ടിനെയും അംഗീകരിക്കാൻ പഠിച്ചാൽ ആർത്തി ഒഴിവാകും. അത്യാവശ്യങ്ങൾക്കു മുൻഗണന കൊടുക്കാൻ ശീലിച്ചാൽ അനാവശ്യമായതൊന്നും വലിഞ്ഞുകയറി വരില്ല. ഒരാവശ്യവുമില്ലാതെ വസ്തുക്കൾ സൂക്ഷിക്കുന്ന സംഭരണശാലകളായി ജീവിതം അധഃപതിക്കരുത്. ഒരുദ്ദേശ്യവുമില്ലാതെ വാങ്ങിക്കൂട്ടുന്നവയെല്ലാം കൂടി പരിസരം താറുമാറാക്കും. ആവശ്യമുണ്ടാകുമെന്നു കരുതി വാങ്ങിക്കൂട്ടി, വാങ്ങിക്കൂട്ടിയതിന്റെ പേരിൽ ഒഴിവാക്കാനാകാതെയും വന്ന വസ്തുക്കളുടെ അധികഭാരവും ചുമന്നാണ് പലരുടെയും നടപ്പ്.

English Summary:

From Cravings to Clarity: The Essential Guide to Prioritizing What Truly Matters