ഗ്രാമീണ ഗവേഷക സംഗമം കൽപ്പറ്റയിൽ

തിരുവനന്തപുരം∙ ഗ്രാമീണ മേഖലയിലെ അംസംഘടിത ഗവേഷകർക്കായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയവും ചേർന്നു മേയ് 14 മുതൽ 16 വരെ കൽപ്പറ്റയിലെ സാമൂഹിക കാർഷിക ജൈവവൈവിധ്യ കേന്ദ്രത്തിൽ  ഗ്രാമീണ ഗവേഷക സംഗമം നടത്തുമെന്നു കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ.സുരേഷ്ദാസ്, മെമ്പർ സെക്രട്ടറി ഡോ.പ്രദീപ്കുമാർ എന്നിവർ അറിയിച്ചു. 

ഗ്രാമീണ ഗവേഷകരെയും സാങ്കേതിക വിദഗ്ധരെയും പ്രോൽസാഹിപ്പിക്കുകയും അവരുടെ കണ്ടുപിടിത്തങ്ങൾ പ്രചരിപ്പിക്കാൻ വേദിയൊരുക്കുകയുമാണു ലക്ഷ്യം. 14നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏറ്റവും മികച്ച ഗ്രാമീണ നവീനാശയത്തിനു 30,000 രൂപയുടെ പ്രത്യേക പുരസ്കാരവും മൂന്നു പേർക്ക് 25,000 രൂപ വീതമുള്ള പുരസ്കാരങ്ങളും നൽകും. ഗ്രാമീണ മേഖലയിലെ കണ്ടുപിടിത്തങ്ങൾക്ക് 5000 രൂപ വീതം സമ്മാനം നൽകും. രണ്ട് എൻജിനീയറിങ് വിദ്യാർഥികളുടെ കണ്ടുപിടിത്തങ്ങൾക്കു 10,000 രൂപ വീതമുള്ള സമ്മാനങ്ങളുമുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 94468 48086, 9633141501 എന്ന നമ്പറുകളിൽ ബന്ധപ്പെടണം. 

അപേക്ഷാ ഫോമിനും വിശദാംശങ്ങൾക്കും വെബ്സൈറ്റ്: www.kscste.kerala.gov.in 

ഇമെയിൽ: rim2018kscste@gmail.com