ഉച്ചയൂണിന് പച്ചക്കറി വിളയിച്ച് സിഎൻഎൻ ഗേൾസ് സ്കൂൾ

പ്രളയത്തിൽ തകർന്ന സഹപാഠികളുടെ വീടുകൾ അറ്റകുറ്റപ്പണി ചെയ്യാൻ ധനസഹായം സമാഹരിച്ചും സ്കൂളിലെ ഉച്ചയൂണിന് ജൈവകൃഷിയിലൂടെ പച്ചക്കറി വിളയിച്ചും സിഎൻഎൻ ഗേൾസ് എൽപി സ്കൂളിലെ നല്ലപാഠം വിദ്യാർഥിനികൾ മാതൃകയാവുന്നു. സ്കൂളിനോട് ചേർന്ന് ഒഴിഞ്ഞു കിടക്കുന്ന അഞ്ച് സെന്റ് സ്ഥലത്താണ് വിദ്യാർഥിനികൾ വെണ്ട, പയർ, തക്കാളി എന്നിവ കൃഷി ഇറക്കിയിരിക്കുന്നത്. പലപ്പോഴായി വിളവെടുപ്പ് നടത്തുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചയൂണിന് ഉപയോഗിക്കുന്നു. ക്ലാസിന്റെ ഇടവേളകളിലാണ് പരിപാലനം നടത്തുന്നത്. പ്രധാനാധ്യാപകൻ എ.ആർ.രാജീവ്കുമാർ, നല്ലപാഠം കോ–ഓർഡിനേറ്റർമാരായ എം.എസ്.പ്രശാന്ത്, പ്രസീത എന്നിവർ നേതൃത്വം നൽകുന്നു.