അംബേദ്കർ ഓൺലൈൻ ഡിപ്ലോമ കോഴ്സ്

ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങളും മറ്റും ഉൾപ്പെടുന്ന ഓൺലൈൻ ഡിപ്ലോമ കോഴ്സ് ആരംഭിക്കാൻ ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു). ഡോ. അംബേദ്കർ ഇന്റർനാഷനൽ സെന്ററുമായി (ഡിഎഐസി) ചേർന്നാണു കോഴ്സ് ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ജെഎൻയു വൈസ് ചാൻസലർ എം. ജഗദീഷ് കുമാറും ഡിഎഐസി ഡയറക്ടർ അതുൽ ദേവ് സമ്രത്തും ഒപ്പുവച്ചു.

6 മാസത്തെ ഓൺലൈൻ കോഴ്സിൽ അംബേദ്കറുടെ ആശയങ്ങളും സാമൂഹിക–രാഷ്ട്രീയ ചുറ്റുപാടിൽ അതു വരുത്തിയ മാറ്റങ്ങളുമെല്ലാം വിഷയമാകും. അംബേദ്കർ വിഷയങ്ങളിൽ കൂടുതൽ ഗവേഷണത്തിനുള്ള അവസരങ്ങൾ തുറക്കാനും ധാരണയായി.

More Campus Updates>