സി.എം.ഐ. വൈദികരുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ് പരിശീലന സ്ഥാപ നമാണ് ദർശന അക്കാദമി. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ദർശന അക്കാദമിക്ക് തിരുവല്ല, കട്ടപ്പന, ചേർത്തല, പത്തനംതിട്ട, അടൂർ എന്നീ സ്ഥലങ്ങളിലും സെന്ററുകളുണ്ട്. 

2018 –ലെ നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 143–ാം റാങ്കും കേരളത്തിൽ 11–ാം റാങ്കും ലഭിച്ച തേജസ് രാജഗോപാല്‍,  ഓൾ ഇന്ത്യ കാറ്റഗറി വിഭാഗത്തിൽ 77–ാം റാങ്കും കേരളത്തിൽ 5–ാം റാങ്കും കരസ്ഥമാക്കിയ മഞ്ജുഷ കെ. പി. എന്നിവർ ദര്‍ശനയുടെ യശസ്സ് ഉയർത്തിയിരുന്നു. ഈ വർഷത്തെ മെഡിക്കൽ /എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷകൾക്കു തയാറെടുക്കുന്ന കുട്ടികൾക്കായി ദർശന അക്കാദമിയിൽ ക്രാഷ് കോഴ്സുകൾ മാർച്ച് 20 (CBSE), മാർച്ച് 27 (STATE) എന്നീ തിയതികളിൽ കോട്ടയം, തിരുവല്ല സെന്ററു കളിലും, മാർച്ച് 27– ന് കട്ടപ്പന, ചേർത്തല, അടൂർ, പത്തനംതിട്ട സെന്ററുകളിലും ആരംഭിക്കുന്നു. പ്രഗല്ഭരായ അധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾ, വിദഗ്ദ്ധർ തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയൽ തുടങ്ങിയവ ദർശനയുടെ മാത്രം പ്രത്യേകതയാണ്. കോട്ടയം, തിരുവല്ല സെന്ററുകളിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഒരു വർഷത്തെ റിപ്പീറ്റേഴ്സ് കോഴ്സുകൾ ജൂൺ 25–ന് കോട്ടയം, തിരുവല്ല സെന്ററുകളിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് :– 8547673001–10