രാജ്യത്തെ മികച്ച സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കണ്ടെത്താൻ മാനവവിഭവശേഷി മന്ത്രാലയം നടത്തുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ കേരള, എംജി, കാലിക്കറ്റ് സർവകലാശാലകൾ ഉൾപ്പെടെ ഇരുപതിലേറെ സ്ഥാപനങ്ങൾ ഇടംപിടിച്ചു. രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോൾ വിഭാഗത്തിൽ കേരള സർവകലാശാല 51 പോയിന്റോടെ 35–ാംറാങ്ക് കരസ്ഥമാക്കി. എംജി (49), കാലിക്കറ്റ് (90), കൊച്ചി സർവകലാശാല –കുസാറ്റ് (94) എന്നിങ്ങനെയാണ് മറ്റു സ്ഥാപനങ്ങളുടെ റാങ്ക്. കോയമ്പത്തൂരിലെ അമൃത വിദ്യാപീഠത്തിന് 15–ാം റാങ്ക് ഉണ്ട്.

രാജ്യത്തെ മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ കേരള (22), എംജി (30), കാലിക്കറ്റ് (64), കുസാറ്റ് (65) സ്ഥാനങ്ങൾ നേടി. എൻജിനീയറിങ് വിഭാഗത്തിലെ റാങ്ക്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (28), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് തിരുവനന്തപുരം (30), കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (71).

രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ ഇടം പിടിച്ച കേരളത്തിലെ കോളജുകളും റാങ്കും: 
യൂണിവേഴ്സിറ്റി കോളജ് തിരുവനന്തപുരം (23), മാർ ഇവാനിയോസ് (29), രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് എറണാകുളം (35), ഗവ. കോളജ് ഫോർ വിമൻ തിരുവനന്തപുരം (47), സെന്റ് തോമസ് തൃശൂർ (54), എസ് എച്ച് തേവര (57), എസ് ബി കോളജ് (62), സെന്റ് തെരേസാസ് എറണാകുളം (64), മഹാത്മാഗാന്ധി കോളജ് തിരുവനന്തപുരം (68), ഗവ ആർട്സ് കോളജ് തിരുവനന്തപുരം (69),  ഫറൂക്ക് കോളജ് കോഴിക്കോട് (71), ടികെഎം കോളജ് കൊല്ലം (80), സെന്റ് ജോസഫ്സ് കോഴിക്കോട് (82), ഫാത്തിമാ മാതാ കൊല്ലം (83), ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട (88), മാർത്തോമ്മാ തിരുവല്ല (92), നിർമലഗിരി കണ്ണൂർ (93). 

മാനേജ്മെന്റ്: ഐഐഎം കോഴിക്കോട് (8)

ആർക്കിടെക്ചർ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് (3), കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (5). 

മെഡിക്കൽ, ഫാർമസി, ലോ എന്നീ മേഖലകളിൽ കേരളത്തിൽ നിന്ന് ഒരു സ്ഥാപനവുമില്ല.

ഓവറോൾ‘ചാംപ്യനാ’യി ഐഐടി മദ്രാസ്
നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിലെ ‘ഓവറോൾ’ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് ഐഐടി മദ്രാസ്. നിയമ വിഭാഗത്തിൽ ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയും ന്യൂഡൽഹി നാഷനൽ യൂണിവേഴ്സിറ്റിയുമാണ് തലപ്പത്ത്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂഡൽഹി എയിംസ് ഒന്നാമതും ചണ്ഡീഗഡ് പിജിഐഎംഇആർ രണ്ടാമതുമെത്തി. ഇതരവിഭാഗങ്ങളും ഒന്നാമതെത്തിയ സ്ഥാപനങ്ങളും:

ആർക്കിടെക്ചർ: ഐഐടി ഖരഗ്പുർ

ഫാർമസി: ജാമിയ ഹംദർദ് 

മാനേജ്മെന്റ് സ്റ്റഡീസ്: ഐഐഎം ബാംഗ്ലൂർ 

എൻജിനീയറിങ്: ഐഐടി മദ്രാസ്

കോളജ്: മിരാണ്ട ഹൗസ്

സർവകലാശാല: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്