മലയാളമനോരമ പഠിപ്പുരയും നല്ല പാഠവും ചേർന്ന് ഏപ്രിൽ 25 മുതൽ 27 വരെ കുട്ടികൾക്കായി പഠനോൽസവ ക്യാംപ് സംഘടിപ്പിക്കുന്നു. 8,9,10 ക്ലാസുകളിലെ കുട്ടികൾക്കു പങ്കെടുക്കാം. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിലാണ് ക്യാംപ്. വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, ആശയ വിനിമയ പാടവം, ഇന്റർനെറ്റും മൊബൈൽ ഫോണും സംബന്ധിച്ച് അറിയേണ്ട പാഠങ്ങൾ, സ്ട്രെസ് മാനേജ്മെന്റ്, ആരോഗ്യ പരിപാലനം തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം.

ക്യാംപ് അംഗങ്ങൾക്കു ഭക്ഷണവും താമസ സൗകര്യവും ലഭ്യമാക്കും. റജിസ്ട്രേഷൻ ഫീസ് 1600 രൂപ. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കു മാത്രം പ്രവേശനം. വിവരങ്ങൾക്ക് ഫോൺ– 9495080006, 8281728339