ഉപരിപഠനഗവേഷണങ്ങൾക്ക് ധാരാളം അവസരങ്ങളുള്ള ശാസ്ത്ര വിഷയമാണു ഫിസിക്സ്. ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി, തുടർഗവേഷണം എന്നിവയെ കുറിച്ചു പരക്കെ അറിവുള്ളതാണ്. ഇതിനു പുറമെയുള്ള ചില സാധ്യതകൾ.

പ്ലസ്‌ടു കഴിഞ്ഞ്
1. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു : 4 വർഷ ബിഎസ് (റിസർച്). പ്രവേശനം 4 കൈവഴികളിലൂടെ: കെവിപിവൈ / ജെഇഇ മെയിൻ / ജെഇഇ അഡ്വാൻസ്‌ഡ് / നീറ്റ് യുജി. വെബ്: www.iisc.ac.in

2. ഐസർ (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ  & റിസർച്) : തിരുവനന്തപുരം, മൊഹാലി, കൊൽക്കത്ത, പുണെ, ഭോപാൽ, തിരുപ്പതി, ബെർഹാംപുർ എന്നിവിടങ്ങളിൽ. 5 കൊല്ലത്തെ ബിഎസ്–എംഎസ് ഇരട്ട ബിരുദ പ്രോഗ്രാം.  പ്രവേശനം 3 കൈവഴികളിലൂടെ: കെവിപിവൈ / ഐഐടി ജെഇഇ അഡ്വാൻസ്‌ഡ് / ഐസർ–അഭിരുചി പരീക്ഷ. വെബ്: www.iiser-admissions.in.

3. ഐഐടി : ജെഇഇ അഡ്വാൻസ്ഡ്‌ വഴി 7 ഐഐടികളിൽ ബിടെക് എൻജിനീയറിങ് ഫിസിക്സ്, രണ്ട് ഐഐടികളിൽ 5 വർഷ എംഎസ്‌സി ഫിസിക്സ്, കാൻപുർ ഐഐടിയിൽ 4 വർഷ ബിഎസ് ഫിസിക്സ്, ബനാറസ് ഐഐടിയിൽ 5 വർഷ ബിടെക് – എംടെക് എൻജിനീയറിങ് ഫിസിക്സ്, മദ്രാസ് ഐഐടിയിൽ 5 വർഷ ബിടെക് – എംഎസ് ഫിസിക്സ്, ധൻബാദ് ഐഐടിയിൽ 5 വർഷ ഇന്റഗ്രേറ്റഡ് എംടെക് അപ്ലൈഡ് ജിയോഫിസിക്സ്. 

4. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല : 5 വർഷത്തെ ഇന്റഗ്രേറ്റ്‌ഡ് എംഎസ്‌സി ഇൻ ഫോട്ടോണിക്‌സ്. വെബ്: www.cusat.ac.in.

5. നെസ്‌റ്റ് (National Entrance Screening Test) വഴി ശാസ്ത്ര ഗവേഷണാന്തരീക്ഷമുള്ള 2 ശ്രേഷ്‌ഠസ്‌ഥാപനങ്ങളിലെ പഞ്ചവത്സര എംഎസ്‌സി. 1. ഭുവനേശ്വറിലെ നൈസർ (National Institute of Science Education and Research; www.niser.ac.in), 2. മൂംബൈയിലെ യുഎം – ഡിഎഇ സിഇബിഎസ്  (University of Mumbai – Department of Atomic Energy Centre of Excellence in Basic Sciences; www.cbs.ac.in). വെബ്: www.nestexam.in.  

6. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം : 5 വർഷ ഇരട്ടഡിഗ്രി – ബിടെക് (എൻജിനീയറിങ് ഫിസിക്സ്) – എംഎസ് അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ്. വെബ്: www.iist.ac.in.

ബിരുദം കഴിഞ്ഞ്
7. ജാം (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ എംഎസ്‌സി) : 16 ഐഐടികളിലെ എംഎസ്‌സി, ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്‌ഡി, ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി. http://jam.iitkgp.ac.in 

8. ജെസ്റ്റ് (Joint Entrance Screening Test) : പിഎച്ച്‌ഡി, ഇന്റഗ്രേറ്റഡ് എംഎസ്‌സി– പിഎച്ച്‌ഡി, എം ടെക് – പിഎച്ച്‌ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനു യോഗ്യത. ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നൈനിറ്റാൾ, ബോസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ഭുവനേശ്വർ, തിരുവനന്തപുരത്തേതടക്കം ഐസറുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു, ഐഐഎസ്ടി തിരുവനന്തപുരം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഈ സ്കോർ നോക്കി പ്രവേശനം. വെബ്: www.jest.org.in.

9. കേരള സർവകലാശാല : ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് ആൻഡ് ഓപ്‌ടിക്കൽ കമ്യൂണിക്കേഷൻ എംടെക്. ഫിസിക്‌സ് എംഎസ്‌സിക്കാർക്ക് അപേക്ഷിക്കാം. വെബ്: www.keralauniversity.ac.in. 

അസ്‌ട്രോഫിസിക്‌സ്, അസ്‌ട്രോണമി, ജിയോഫിസിക്‌സ്, ബയോഫിസിക്‌സ്, മാത്തമാറ്റിക്കൽ ഫിസിക്‌സ്, ക്വാണ്ടം ഫിസിക്‌സ്, ന്യൂക്ലിയർ ഫിസിക്‌സ്, തിയററ്റിക്കൽ ഫിസിക്‌സ്, പ്ലാസ്‌മാ ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ്, മീറ്റിരിയോളജി, അക്കൂസ്റ്റിക്‌സ്, ഓപ്‌റ്റിക്‌സ് തുടങ്ങിയ മേഖലകളും തിരഞ്ഞെടുക്കാം. ‌

സമഗ്രവിവരങ്ങൾക്ക് ‘അസോസിയേഷൻ  ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ്’ പ്രസിദ്ധീകരണമായ ‘യൂണിവേഴ്‌സിറ്റീസ് ഹാൻഡ്‌ബുകി’നെ ആശ്രയിക്കാം.