കൽപിത സർവകലാശാലയായ തിരുപ്പതി രാഷ്ട്രീയ സംസ്‌കൃതവിദ്യാപീഠം വിവിധ പ്രോഗ്രാമുകളിലേക്കു ജൂൺ 6 വരെ അപേക്ഷ സ്വീകരിക്കും. 

വെബ്സൈറ്റ്: http://rsvidyapeetha.ac.in

മുഖ്യ പ്രോഗ്രാമുകൾ 

1. പ്രാക് ശാസ്‌ത്രി; രണ്ടു വർഷം, 60 സീറ്റ്, പ്ലസ്‌ടുവിനു തുല്യം, അപേക്ഷിക്കാൻ എസ്എസ്എൽസി വേണം.

2. ശാസ്‌ത്രി;  മൂന്നു വർഷം, ബിഎക്കു തുല്യം, 100 സീറ്റ്, പ്രാക് ശാസ്‌ത്രി / 10 വരെ സംസ്കൃതം പഠിച്ചിട്ട് പ്ലസ്‌ടു. 

3. ശാസ്‌ത്രി –  വേദഭാഷ്യം: മൂന്നു വർഷം, ബിഎക്കു തുല്യം, 15 സീറ്റ്, യോഗ്യത പ്രോസ്പെക്ടസിൽ

4. ആചാര്യ (എംഎ): രണ്ടു വർഷം, 14 ശാസ്‌ത്രങ്ങളിൽ (സാഹിത്യം, വ്യാകരണം, ജ്യോതിഷം (ഫലിതം, സിദ്ധാന്തം), ന്യായം,  അദ്വൈതവേദാന്തം, വിശിഷ്‌ടാദ്വൈത വേദാന്തം,  ദ്വൈതവേദാന്തം, ആഗമം, സാംഖ്യയോഗം, ധർമശാസ്‌ത്രം, പുരാണേതിഹാസം,  മീമാംസ, വേദഭാഷ്യം) 

5. എംഎ സംസ്‌കൃതം: ശബ്‌ദബോധവ്യവസ്‌ഥകളും ലാംഗ്വേജ് ടെക്‌നോളജിയും

6. എംഎസ്‌സി യോഗ തെറപ്പി

7. എംഎസ്‌സി കംപ്യൂട്ടർ സയൻസും സംസ്കൃതഭാഷാ ടെക്‌നോളജിയും

8. എംഎ ഹിന്ദി

9. മാസ്‌റ്റർ ഇൻ ഏൻഷ്യന്റ് ഇന്ത്യൻ മാനേജ്‌മെന്റ് ടെക്‌നിക്‌സ്

10. പിജി പ്രോഗ്രാം (i) യോഗവിജ്ഞാനം (ii) യോഗ തെറപ്പിയും സ്ട്രെസ് മാനേജ്മെന്റും. ഒരു വർഷം വീതം. സെക്കൻഡ് ക്ലാസ്  ബിരുദധാരികൾക്കു പ്രവേശനം

11. ഗവേഷണ പ്രോഗ്രാമുകൾ : വിശിഷ്‌ടാചാര്യ (എംഫിൽ), വിദ്യാവാരിധി (പിഎച്ച്‌ഡി).വിദ്യാവാചസ്‌പതി (ഡി ലിറ്റ്)

അപേക്ഷ ജൂണ്‍ 6 വരെ

ജൂൺ 6 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഫോം ഡൗൺലോഡ് ചെയ്‌തു പൂരിപ്പിച്ച് The Registrar, R. S. Vidyapeetha എന്ന പേരിൽ തിരുപ്പതിയിൽ മാറാവുന്ന 250 രൂപയുടെ ഡ്രാഫ്‌റ്റ് സഹിതം നിർദ്ദേശാനുസരണം അയയ്‌ക്കുകയുമാകാം.

കുറഞ്ഞ ഫീസുനിരക്കുകൾ. അർഹതയുള്ള ഫുൾടൈം വിദ്യാർഥികൾക്കു സ്കോളർഷിപ്. കുറഞ്ഞ നിരക്കിൽ ഹോസ്‌റ്റൽ സൗകര്യം. 

കൂടുതൽ വിവരങ്ങൾ പ്രോസ്‌പക്ടസിൽ.