‘നാഷനൽ ഇൻസ്‌റ്റിറ്റ്യട്ട് ഓഫ് ഫാഷൻ ടെക്‌നോളജി’യുമായി കൈകോർത്ത് കേരളസർക്കാർ ആരംഭിച്ച കൊല്ലം കുണ്ടറയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിൽ (ഐഎഫ്‌ടികെ) നാലുവർഷ ബി–ഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ) പ്രവേശനത്തിനു ജൂൺ 7 വരെ അപേക്ഷ സ്വീകരിക്കും. ബിരുദം നൽകുന്നതു കേരള സർവകലാശാല. എഐസിടിഇ അംഗീകാരവുമുണ്ട്.

വെബ്സൈറ്റ്: www.iftk.ac.in

45 % മാർക്കോടെ പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; സംവരണവിഭാഗക്കാർക്ക് 40 %. സിലക്‌ഷന്റെ ഭാഗമായി ജൂൺ രണ്ടാംവാരം അഭിരുചിപരീക്ഷ. ഇതിൽ ജനറൽ എബിലിറ്റി (ക്വാണ്ടിറ്റേറ്റീവ് / അനലിറ്റിക്കൽ / കമ്യൂണിക്കേഷൻ എബിലിറ്റി, ഇംഗ്ലിഷ് ആശയഗ്രഹണം, പൊതുവിജ്‌ഞാനം, ആനുകാലികസംഭവങ്ങൾ), ചിത്രരചനയ്ക്കുള്ളതടക്കമുള്ള സർഗശേഷി എന്നിവയിൽനിന്നു ചോദ്യങ്ങൾ വരും. ഈ പരീക്ഷയിൽ മികവുള്ളവർ ഇന്റർവ്യൂവിലും പങ്കെടുക്കണം. കരിയർ ലക്ഷ്യം, ഫാഷൻമേഖലയ്ക്കിണങ്ങുന്ന ഗുണങ്ങൾ, ഭാവന, നേട്ടങ്ങൾ, ആശയവിനിമയശേഷി, പൊതുവിജ്ഞാനം തുടങ്ങിയവ ഇതിൽ പരിശോധിക്കും.

സെമസ്‌റ്റർ ഫീ 48,000 രൂപ. ഹോസ്റ്റൽചെലവ് വർഷം 56,000 രൂപ. പ്രോസ്‌പെക്ടസും അപേക്ഷാഫോമും വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഫോം പൂരിപ്പിച്ച് നിർദേശാനുസരണം പ്രിൻസിപ്പലിന്റെ പേർക്ക് അയയ്‌ക്കുക. Principal, Institute of Fashion Technology Kerala എന്ന പേരിൽ കുണ്ടറയിൽ മാറാവുന്ന 1500 രൂപയുടെ ഡ്രാഫ്‌റ്റ് കൂടെ വയ്‌ക്കണം. അപേക്ഷാഫോം സമർപ്പിക്കുന്നതിനെപ്പറ്റി പ്രോസ്‌പെക്‌റ്റസിൽ നിർദ്ദേശങ്ങളുണ്ട്. ജൂലൈ ആദ്യവാരം ക്ലാസ് തുടങ്ങും.