എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ) പദ്ധതി അംഗങ്ങളുടെ മക്കൾക്കുള്ള എംബിബിഎസ്, ബിഡിഎസ് സംവരണ സീറ്റുകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 28. ഇഎസ്ഐ പദ്ധതിയിലെ തൊഴിലാളിയുടെ മകൻ/മകൾ എന്ന സാക്ഷ്യപത്രത്തിന് 29 വരെ ഇഎസ്ഐ കോർപറേഷൻ ബ്രാഞ്ച് ഓഫിസുകളിൽ അപേക്ഷിക്കാം. 

ഇഎസ്ഐ കോർപറേഷൻ നടത്തുന്നതോ സംസ്ഥാന സർക്കാരുകൾക്കു കൈമാറിയതോ ആയ മെഡിക്കൽ കോളജുകളിലായി എംബിബിഎസിന് 323, ബിഡിഎസിന് 23 വീതം സീറ്റുകളാണു സംവരണം ചെയ്തിട്ടുള്ളത്. പ്രതിവർഷം 24,000 രൂപയാണു ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.esic.nic.in