അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർഥികൾക്കു ടിസി ഇല്ലാതെയും പ്രവേശനം നൽകാൻ സർക്കാർ, എയ്ഡഡ് സ്കൂളുകളോടു നിർദേശിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 2–8 ക്ലാസുകളിലേക്കു പ്രായപരിശോധന മതി. 9, 10 ക്ലാസുകളിൽ സ്ക്രീനിങ് ടെസ്റ്റുമുണ്ടാകും.  

സ്കൂളുകളുടെ അംഗീകാരത്തിനും എൻഒസിക്കുമുള്ള അപേക്ഷകളിൽ പരിശോധന മേയ് 31നകം പൂർത്തിയാക്കും. നടപടികൾ പൂർത്തിയാക്കാൻ ജൂൺ 15 വരെ സമയം വേണമെന്നും അപേക്ഷ വൈകിയതു മാപ്പാക്കണമെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. 

സിബിഎസ്ഇ/ഐസിഎസ്ഇ/കെഇആർ ഉൾപ്പെടെ ബോർഡുകളുടെ കീഴിലുള്ള സ്കൂളുകൾക്ക് സർക്കാർ അംഗീകാരം നൽകുന്നതു സംബന്ധിച്ച അപ്പീലുകളും റിവ്യൂ ഹർജികളും ഡിവിഷൻ ബെഞ്ച് ജൂൺ 13നു പരിഗണിക്കും. 20നു വാദം നടക്കും.