മലയാള മനോരമയുടെ എഡ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും, സെന്റ് തോമസ്  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്‍സ് ആന്‍ഡ്  ടെക്നോളജിയും ചേർന്ന് സംഘടിപ്പിച്ച യൂത്ത് എംപവർമെന്റ് & ഇന്നോവേഷൻ സമ്മിറ്റ് , സെന്റ് തോമസ്  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്‍സ് ആന്‍ഡ് ടെക്നോളജിൽ വിജയകരമായി സമാപിച്ചു..  സമ്മിറ്റിൽ കുട്ടികളും, മാതാപിതാക്കളുമടക്കം  നിരവധി പേർ പങ്കെടുത്തു. 

കുട്ടികൾക്ക് പുതിയ ടെക്നോളജികൾ കൂടുതൽ അടുത്തറിയുവാനും, പുതിയ തലമുറയ്ക്ക് അതിനനുസൃതമായി ഭാവിയെ തിരഞ്ഞെടുക്കുന്നതിനും ഏറെ സഹായകമായി ഈ സമ്മിറ്റ്.

സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിപ്രിൻസിപ്പൽ ശ്രീമതി ഉഷ തോമസ് സ്വാഗതം ആശംസിച്ചു.  മാർത്തോമാ ചര്‍ച്ച് എഡ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി ഡോ രാജൻ വർഗ്ഗീസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മിറ്റിന്‍റെ ആശയത്തെ സംബന്ധിച്ച ലഘുവിവരണം  മാര്‍ത്തോമാ  ചര്‍ച്ച് എജ്യൂക്കേഷണല്‍ സൊസൈറ്റി ട്രഷറര്‍ മാത്യു ജോര്‍ജ്ജ്, നല്‍കി.  ഐ ബി എസ് ഗ്രൂപ്പ് സ്ഥാപകനും, എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ മാത്യൂസ് , തന്റെ ബിസിനസ് സംരംഭത്തിന്റെ ആരംഭദിശ മുതലുള്ള അനുഭവങ്ങൾ പങ്കുവച്ചു.  ഡോ. എ പി ജെ അബ്ദുള്‍ കലാം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: രാജശ്രീ എം എസ് എഞ്ചിനിയറിങ്ങ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശയങ്ങളും പങ്കുവച്ചു.

ഡോ: ആദീല അബ്ദുള്ള ഐ എ എസ്, സ്കിൽ ഡവലപ്പ്മെന്റിന്റെ ആവശ്യകതയെ മുൻനിർത്തി കുട്ടികളുമായി സംവദിക്കുകയുണ്ടായി. അതേ തുടർന്ന് സംരഭകത്വം, ഇന്നത്തെ കുട്ടികളുടെ ചിന്താധാരയിൽ എങ്ങനെ, അതിന്റെ പ്രാധാന്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സ്ട്രാവാ ഗ്രൂപ്പ് മാനേജിങ്ങ് ‍ഡയറക്ടറും സ്ഥാപകയുമായ ജാൻസി ജോസ് വിവരിച്ചു. 

അതിനുശേഷം കുട്ടികളും മാതാപിതാക്കളും പാനൽ മെമ്പേഴ്സുമായി ചർച്ച നടത്തി.  മലയാള മനോരമ മാർക്കറ്റിങ്ങ് സർവ്വീസ് & സൊലൂഷൻസ് വൈസ് പ്രസിഡന്റ് ശ്രീ. ജോയ് മാത്യു മെമന്റോ വിതരണം ചെയ്യുകയും നന്ദി പ്രകാശനം നടത്തുകയും ചെയ്തു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT