ഐഐടി, എൻഐടി പ്രവേശനത്തിനുള്ള റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ഇന്നുമുതൽ. ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റിയുടെ (ജോസ) വെബ്സൈറ്റായ https://josaa.nic.in വഴിയാണു നടപടിക്രമങ്ങൾ. 

ആർക്കിടെക്ചർ ബിരുദ കോഴ്സിലേക്കുള്ള പ്രവേശന നടപടികൾ അഭിരുചിപരീക്ഷാ ഫലം വരുന്ന 21 മുതലാണ്. 

ഒന്നാം റൗണ്ട് സീറ്റ് അലൊക്കേഷൻ ജൂൺ 27നും രണ്ടാം റൗണ്ട് ജൂലൈ മൂന്നിനുമാണ്. 

സമയക്രമം ഇങ്ങനെ: 

∙ ജൂൺ 22: മോക്ക് സീറ്റ് അലൊക്കേഷൻ 21 വരെയുള്ള ചോയ്സ് നോക്കിയുള്ളത് സൈറ്റിൽ.

∙ ജൂൺ 24: മോക്ക് സീറ്റ് അലൊക്കേഷൻ 23 വരെയുള്ള ചോയ്സ് നോക്കിയുള്ളത് സൈറ്റിൽ.

∙ ജൂൺ 25: ചോയ്സ് ഫില്ലിങ് അവസാനിക്കും.

∙ ജൂൺ 27: ഒന്നാം റൗണ്ട് അലൊക്കേഷൻ

∙ ജൂൺ 28 –ൽ ജൂലൈ 2: റിപ്പോർട്ടിങ് കേന്ദ്രത്തിൽ രേഖ പരിശോധനയ്ക്കു ശേഷം സീറ്റ് സ്വീകരിക്കേണ്ട സമയം.

∙ ജൂലൈ മൂന്ന്, രാവിലെ 10: കുട്ടികൾ ചേർന്ന സീറ്റുകളും സീറ്റൊഴിവും സൈറ്റിൽ

∙ ജൂലൈ മൂന്ന്, വൈകിട്ട് 5: രണ്ടാം റൗണ്ട് സീറ്റ് അലൊക്കേഷൻ

തുടർന്ന് മറ്റ് റൗണ്ടുകൾ. ജൂലൈ 15ന് അഞ്ചിനു ശേഷം സ്വീകരിച്ച സീറ്റിൽനിന്ന് പിന്മാറ്റം അനുവദിക്കില്ല.